ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന് 50 രൂപയുടെ വര്‍ദ്ധനവ്

ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില ഒരിടവേളയ്ക്ക് ശേഷം വര്‍ധിപ്പിച്ചു. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയില്‍ സിലിണ്ടറിന് 500 രൂപയില്‍ നിന്ന് 550 രൂപയായി വില ഉയര്‍ന്നു.
പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കള്‍ക്ക് സിലിണ്ടറിന്റെ വില 803 രൂപയില്‍ നിന്ന് 853 രൂപയായി വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നു മുതല്‍ പുതിയ വില പ്രാബല്യത്തില്‍ . മാസത്തില്‍ രണ്ട് തവണ വീതം വില നിലവാരം പുനരവലോകനം നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ വാതക വില ഉയര്‍ന്നത് ചൂണ്ടിക്കാട്ടിയാണ് എല്‍പിജി സിലിണ്ടറിന് 50 രൂപ സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇറക്കുമതി ചെലവ് 14 ശതമാനം ഇക്കൊല്ലം കൂടിയെന്നാണ് സര്‍ക്കാരിന്റെ വാദം. എണ്ണ കമ്പനികള്‍ക്ക് ഇതു വഴി ഉണ്ടായ നഷ്ടം നികത്താനുള്ള ഒരു വഴിയെന്നാണ് 50 രൂപ കൂട്ടിയതിനെ സര്‍ക്കാര്‍ ന്യായീകരിക്കുന്നത്.
"
https://www.facebook.com/Malayalivartha