വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് പെരുമ്പാവൂര്‍ അറയ്ക്കപ്പടി പെരുമാനി കൊപ്പറമ്പില്‍ വീട്ടില്‍ അസ്മ മരിച്ചത് അമിത രക്തസ്രാവം മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്....

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് പെരുമ്പാവൂര്‍ അറയ്ക്കപ്പടി പെരുമാനി കൊപ്പറമ്പില്‍ വീട്ടില്‍ അസ്മ (35) മരിച്ചത് .
പ്രസവശേഷവും വൈദ്യസഹായം നല്‍കിയില്ല. നില വഷളായപ്പോഴെങ്കിലും ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭര്‍ത്താവ് അമ്പലപ്പുഴ വളഞ്ഞവഴി നീര്‍ക്കുന്നം സിറാജ് മന്‍സിലിലെ സിറാജുദ്ദീനെ(38) മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു.
ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തിരുന്നു. കേസ് മലപ്പുറം പൊലീസിന് കൈമാറിയതോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
യുവതിയുടെ ബന്ധുക്കള്‍ കൈയേറ്റം ചെയ്തതിനെ തുടര്‍ന്ന് പെരുമ്പാവൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സിറാജുദ്ദീന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കുടുതല്‍ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തുമെന്ന് പൊലീസ് .
കളമശേരി മെഡിക്കല്‍ കോളേജ് പീഡിയാട്രിക് ഐ.സിയുവില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച അസ്മയുടെ മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം ഇന്നലെ രാവിലെയാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
വൈകിട്ട് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി പെരുമാനി എടത്താക്കര മുസ്ലിം ജമാഅത്ത് കബര്‍സ്ഥാനില്‍ കബറടക്കം നടത്തി .
https://www.facebook.com/Malayalivartha