ആഞ്ഞടിക്കാൻ ന്യൂനമർദ്ദം ഉച്ചതിരിഞ്ഞാൽ ഇന്ന് കൊടും മഴ..! മുന്നറിയിപ്പ് 3 ജില്ലകളിൽ ALERT

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ടഎന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് വേനൽ മഴ ശക്തമായത്. ഏപ്രിൽ 8 വരെ വടക്കു പടിഞ്ഞാറ് ദിശയിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യുനമർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്കു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ പതിനൊന്നാം തീയതി വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. അതേസമയം ഇന്നുമുതൽ നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന വേനൽ മഴയിൽ ചെറിയ കുറവിനു സാധ്യതയുണ്ട്. കഴിഞ്ഞദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ന് എവിടെയും പ്രത്യേക അലേർട്ടുകളൊന്നുമില്ല. കേന്ദ്ര കാലാവസ്ഥാ വകുപപ്പ് ഇന്ന് രാവിലെ നാല് മണിയ്ക്ക് നൽകിയ മുന്നറിയിപ്പ് പ്രകാരം. രാവിലെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും രാവിലെ സാധ്യതയുണ്ട്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലിനു മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. വരും മണിക്കൂറിനുള്ളിൽ സീസണിലെ ആദ്യ ന്യൂനമർദ്ദമായി ഇത് ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പുണ്ട്. .
08 - 04 - 2025 മുതൽ 10 - 04 - 2025: വരെ: ആൻഡമാൻ കടൽ അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഏപ്രിൽ 8 വരെ വടക്കു പടിഞ്ഞാറ് ദിശയിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്കു ദിശയിൽ സഞ്ചരിക്കാൻ സാധ്യത. നിലവിൽ കേരളത്തിനു ഭീഷണിയില്ലെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം മനോരമ ഓൺലൈനോട് പറഞ്ഞു.
ഭൂചലനത്തിൽ ടോംഗയുടെ ഉള്ളം കിടുങ്ങി; ഓർമയിൽ 3 വർഷം മുൻപുള്ള ആ ജനുവരി
എക്കാലത്തെയും മികച്ച തിരിച്ചുവരവ്; വീട്ടിലെത്തിയ സുനിതയെ സ്വീകരിച്ച് അരുമകൾ: മനോഹര ദൃശ്യം
‘മുൻ ദിവസങ്ങളെ അപേക്ഷിച്ച് മഴയിൽ ചെറിയ കുറവ് ഉണ്ടായേക്കും. ചില ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടയ്ക്ക് മഴ പെയ്യുന്നതിനാൽ താപനില അമിതമായി വർധിക്കാനും സാധ്യതയില്ല. ന്യൂനമർദത്തിന്റെ സഞ്ചാരപാത വ്യക്തമായാൽ മാത്രമേ കാലാവസ്ഥയിലെ മാറ്റം കൃത്യമായി പറയാനാകൂ.’- രാജീവൻ എരിക്കുളം പറഞ്ഞു.
അതേസമയം, ഔദ്യോഗികമായി ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് കണ്ട്ല (ഗുജറാത്ത്), ബാർമർ (രാജസ്ഥാൻ) എന്നിവിടങ്ങളിൽ രേഖപ്പെടുത്തി. 45.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാട് (36°c) ആണ്.
https://www.facebook.com/Malayalivartha