ഫെമ കേസില്‍ വ്യവസായിയും സിനിമാനിര്‍മാതാവുമായ ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ്

ഫെമ കേസില്‍ വ്യവസായിയും സിനിമാനിര്‍മാതാവുമായ ഗോകുലം ഗോപാലന് വീണ്ടും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. ചോദ്യം ചെയ്യലിന് ഈ മാസം 22ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
വിദേശ നാണയ വിനിമയച്ചട്ട ലംഘനത്തില്‍ ചോദ്യം ചെയ്യുന്നതിനാണ് ഗോകുലം ഗോപാലനെ ഇഡി വീണ്ടും വിളിച്ചു വരുത്തുന്നത്. ഇന്നലെ ഇഡിയുടെ കൊച്ചിയിലെ ഓഫീസില്‍ വച്ച് ഗോകുലം ഗോപാലനെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഫെമ നിയമം ലംഘിച്ച് പ്രവാസികളില്‍ നിന്ന് ചിട്ടികള്‍ക്കായി പണം സ്വീകരിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ഇതുമായി ബന്ധപ്പെട്ട് 2022ല്‍ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലെ തുടര്‍നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇഡി വ്യക്തമാക്കി. ചിട്ടികളില്‍ ഉള്‍പ്പെടുത്തിയ പ്രവാസികളുടെ വിവരങ്ങള്‍ ഹാജരാക്കണമെന്ന് ഇഡി ഗോകുലം ഗോപാലനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തേ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പെന്‍ഡ്രൈവിലാക്കി ഇഡിയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്നാണ് ഇഡി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha