നാദാപുരത്ത് കിടപ്പുമുറിയില്‍ ഗുരുതര പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ കോളജ് വിദ്യാര്‍ഥിനി മരിച്ചു.

സങ്കടക്കാഴ്ചയായി...കിടപ്പുമുറിയില്‍ ഗുരുതര പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ കോളജ് വിദ്യാര്‍ഥിനി മരിച്ചു. തൂണേരി കൈതേരിപ്പൊയില്‍ കാര്‍ത്തിക (20) ആണ് മരിച്ചത്. മാഹി മഹാത്മ ഗാന്ധി സര്‍ക്കാര്‍ കോളജ് ബി.എസ്.സി ഫിസിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് കാര്‍ത്തിക.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് കിടപ്പുമുറിയില്‍ തീ കൊളുത്തിയ നിലയില്‍ കാര്‍ത്തികയെ കണ്ടെത്തിയത്. ഉടന്‍ നാദാപുരം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പെണ്‍കുട്ടി സ്വയം തീ കൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിതാവ്: സുകുമാരന്‍ (മൈത്രി സ്റ്റോര്‍, ഇരിങ്ങണ്ണൂര്‍) അമ്മ: ശോഭ വള്ള്യാട്. ഒരു സഹോദരിയുണ്ട്.
"
https://www.facebook.com/Malayalivartha