ഭർത്താവ് സിറാജ്ജുദ്ദിൻ കസ്റ്റഡിയിൽ..ഭർത്താവിനെതിരെ മനപ്പൂർവ്വമായ നരഹത്യാകുറ്റം ചുമത്തും..മരിച്ച അസ്മയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി..നേരായ ഒരു വൈദ്യസഹായം ലഭിക്കാതെ രക്തം വാർന്ന് അതിദാരുണമായിട്ടാണ് യുവതി മരിച്ചത്..

മലപ്പുറത്ത് വീട്ടിൽ തന്നെ പ്രസവം നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജ്ജുദ്ദിൻ കസ്റ്റഡിയിൽ. പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്ന് മലപ്പുറം പോലീസ് തന്നെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സിറാജ്ജുദ്ദിനെ പോലീസെത്തി മലപ്പുറത്ത് കൊണ്ടുപോവുകയും ചെയ്തു. ഭർത്താവിനെതിരെ മനപ്പൂർവ്വമായ നരഹത്യാകുറ്റം ചുമത്തും. മരിച്ച അസ്മയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. അസ്മയുടെ മരണം അതി ദാരുണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പോലും പുറത്തുവരുന്നത്.പ്രസവശേഷം യുവതിക്ക് നേരായ ഒരു വൈദ്യസഹായം ലഭിക്കാതെ രക്തം വാർന്ന് അതിദാരുണമായിട്ടാണ് യുവതി മരിച്ചത്.
നേരായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ യുവതിക്ക് ജീവൻ നഷ്ടപ്പെടില്ലെന്നും റിപ്പോർട്ടിൽ ഉണ്ട്. കളമശ്ശേരി മെഡിക്കൽ കോളജിൽ വെച്ചായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ.ഇതിനിടെ, മടവൂല്‍ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്തവിശ്വാസങ്ങള്‍ അല്ലെങ്കിൽ അക്യൂപഞ്ചർ പ്രചരിപ്പിച്ച ഭര്‍ത്താവ് സിറാജുദ്ദിന്‍ ഭാര്യയെയും ഇരയാക്കിയെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.കേസ് മലപ്പുറം പൊലീസിന് കൈമാറിയതോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ബന്ധുക്കൾ കൈയേറ്റം ചെയ്തതിനെ തുടർന്ന് പെരുമ്പാവൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
കളമശേരി മെഡിക്കൽ കോളേജ് പീഡിയാട്രിക് ഐ.സിയുവിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.ആ കുഞ്ഞിന്റെ ജീവൻ കൂടി രക്ഷിക്കാൻ സാധിക്കണമെന്നാണ് ഒരാഗ്രഹം , ഒരുപക്ഷെ ആ പ്രസവത്തിൽ ചോരക്കുഞ്ഞിനെ കൂടെ നഷ്ട്ടപെടുവാണേൽ എന്തായിരിക്കും അവസ്ഥ . പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച അസ്മയുടെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം ഇന്നലെ രാവിലെയാണ് പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
വൈകിട്ട് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി പെരുമാനി എടത്താക്കര മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കി.പക്ഷെ ഇപ്പോഴും ചില ചോദ്യങ്ങൾ കൂടിബാക്കിയാവുകയാണ് , ഈ അസ്മയുടെ വീട്ടുകാർക്ക് അസ്മ ഗര്ഭിണിയായതിനെ കുറിച്ചോ ഒന്നും തന്നെ അറിവില്ലായിരുന്നോ എന്നുള്ളതാണ് . അതോ വീട്ടിലേക്ക് ഒന്നും പോവാതെ അഞ്ചാമതും ഗര്ഭിണിയായത് മറച്ചു വച്ചിരിക്കുകയായിരുന്നോ അതിനിടയിൽ അസ്മയുടെ വീട്ടിൽ നിന്നും ആരും അന്വേഷിച്ചില്ലേ എന്നുള്ളതെല്ലാം ഒരു ചോദ്യമാണ് .
https://www.facebook.com/Malayalivartha