ലോണെല്ലാം എടുത്തത് ഞാനാണ്... അഫാന് പറയത്തക്ക കടം ഉണ്ടായിരുന്നില്ല; ഞെട്ടിച്ച് ഷെമി: റഹീം മറ്റൊരു സത്യമറിഞ്ഞത് ഇന്നലെ...

ഫെബ്രുവരി ഇരുപത്തിനാലിനു വെഞ്ഞാറമൂട് നടന്ന കൂട്ടകൊലപാതകങ്ങൾ വ്യക്തമായ പ്ലാനിങ്ങോടെയാണ് പ്രതി അഫാൻ നടത്തിയത്. കാരണം ഉമ്മ ഷെമീന പറയുന്നുണ്ട് തന്നെ അഫാൻ ആക്രമിക്കും മുൻപേ ഓർമ്മ നഷ്ടപെട്ടിരുന്നുവെന്ന്. പിന്നീട് ചെയ്തതോ, നടന്നതോ ഒന്നും ഷെമിയ്ക്ക് കൃത്യമായി ഓർത്തെടുക്കാൻ സാധിക്കുന്നില്ല. കേസിലെ ഏക സാക്ഷിയായ ഷെമി മറ്റൊരു നിർണായക വെളിപ്പെടുത്തൽ നടത്തി... വലിയ കടബാധ്യത ഉണ്ടായിരുന്നത് തനിക്കാണ്. ലോണെല്ലാം എടുത്തത് ഞാനാണ്... 25 ലക്ഷം രൂപയുടെ ബാധ്യതയാണ് ഉണ്ടായിരുന്നത്. 'അഫാന് പറയത്തക്ക കടം ഉണ്ടായിരുന്നില്ല. കയ്യിലുള്ളതെല്ലാം തീർന്നപ്പോൾ സംഭവദിവസം ബന്ധുക്കളുടെ അടുത്തുനിന്ന് പണം വാങ്ങാൻ താനും അഫാനും ഒപ്പമാണ് പോയത്.എന്നാല്‍ പണം കിട്ടിയില്ല. വീട്ടിൽ തിരിച്ചെത്തിയശേഷം അഫാൻ എങ്ങോട്ടോ പോയി'....
'അവനെ എനിക്കിനി കാണേണ്ട. 2 മക്കളെയും എനിക്കു നഷ്ടമായില്ലേ...' മകൻ ഏൽപിച്ച മുറിവുകൾ പതിയെ ഉണങ്ങി വരുന്നു. അരികെ, എല്ലാം നഷ്ടപ്പെട്ട നിസ്സഹായതയിൽ ഭർത്താവ് റഹീം ഒപ്പമുണ്ട്, 'സംഭവ ദിവസം രാവിലെ (ഇളയ മകനെ സ്‌കൂൾ ബസിൽ കയറ്റിവിട്ട ശേഷം ഞാൻ അഫാനു ചായ യുണ്ടാക്കി. ഞങ്ങൾ 2 പേരും ചായ കുടിച്ചു. അതിനു പിന്ന ലെ എനിക്ക് ഓർമ നഷ്ടപ്പെട്ടു. അഫാൻ ചായയിൽ എന്തെങ്കിലും കലർത്തിയോ എന്നറിയില്ല. പിന്നീട് എന്റെ കഴുത്തിൽ ഷാൾ മുറുകുമ്പോഴാണ് എനിക്ക് അൽപം ഓർമ വന്നത്. ഉമ്മച്ചി എനിക്കു മാപ്പു തരണം എന്നു പറഞ്ഞ് അഫാൻ എന്റെ കഴുത്തിൽ ഷാൾ മുറുക്കി. ഫർസാന വന്നശേഷം ആശുപത്രിയിൽ കൊണ്ടുപോകാം എന്ന് അവൻ പറയുന്ന പോലെ എനിക്കു തോന്നി. പിന്നെ എനിക്ക്ഓർമ നഷ്ടമായി. രാത്രി പൊലീസ് എത്തി കതക് പൊളിച്ച് തുറന്നപ്പോഴാണ് ബോധം വീണത്.
25 ലക്ഷം രൂപയുടെ കടമാണുണ്ടായിരുന്നത്. അത് അഫാന്റെ കടമായിരുന്നില്ല. എന്റെയും കുടുംബത്തിന്റെയും കടമായിരുന്നു. ഫോണിലെ ആപ്പ് വഴി അഫാൻ പണം വായ്‌പയെടുക്കുമായിരുന്നു. ആക്രമണം നടന്നതിന്റെ തലേന്നും പണം ചോദിച്ചു. വീടിന്റെ വായ്പ്പ മുടങ്ങിയെന്നുകാട്ടി. അതേ ദിവസം ബാങ്ക് ഉദ്യോഗസ്ഥൻ വന്നു ബഹളം വച്ചു. വീട് ജപ്തി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
എന്തൊക്കെയോ ഒപ്പിട്ടു വാങ്ങി. ഫർസാനയും അഫാനും തമ്മിലുള്ള സൗഹൃദം വീട്ടിൽ അറിയാമായിരുന്നു. സൗഹൃദത്തോട് ഞങ്ങൾക്ക് എതിർപ്പില്ലായിരുന്നു. ഫർസാനയെ ഞാൻ കണ്ടിട്ടില്ല'. പേരുമലയിൽ ആക്രമണം നടന്ന തന്റെ വീട്ടിലേക്ക് ഇനി പോകില്ല എന്നാണ് -= ഷെമി പറയുന്നത്.. ഈ സമയം റഹീമും പ്രതികരിക്കുന്നുണ്ട്.
'എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്‌തതെന്ന് അവനു മാത്രമേ അറിയൂ.''കൊച്ചുമോനെ അവനാണു വളർത്തിയത്. അവർ എപ്പോഴും ഒരുമിച്ചായിരുന്നു. സംഭവം നടന്നു ദിവസങ്ങൾക്കു ശേഷമാണ് ഷെമിയെ എല്ലാം അറിയിച്ചത്. അഫാൻ അങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു ഷെമിയുടെ പ്രതികരണം. തീർക്കാൻ കഴിയുന്ന ബാധ്യത മാത്രമാണ് ഞങ്ങൾക്കുണ്ടായിരുന്നത്. ബാധ്യത തീർക്കാൻ വീടും സ്‌ഥലവും വിൽക്കാനുള്ള ശ്രമത്തിലായിരുന്നു.
മൊബൈൽ ആപ്പുകൾ വഴി അഫാൻ വായ്പയെടുത്തിരുന്ന കാര്യം കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്. വീടിന്റെ വായ്പ്പ തിരിച്ചടയ്ക്കാൻ 15 ലക്ഷം രൂപ ഞാൻ അയച്ചുകൊടുത്തെങ്കിലും അഫാൻ അത് അടച്ചില്ലെന്നു പിന്നീട് അറിഞ്ഞു. സ്വന്തമായി ജോലി നേടി, 27 വയസ്സാകുമ്പോൾ ഫർസാനയുമായു ള്ള വിവാഹം നടത്തിക്കൊടുക്കാമെന്നു അഫാനോടു പറഞ്ഞിരുന്നു'. എന്നും റഹീം പറയുന്നുണ്ട്.
https://www.facebook.com/Malayalivartha