Widgets Magazine
17
Apr / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോയമ്പത്തൂരില്‍ മലയാളികളായ രണ്ട് പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി....പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

09 APRIL 2025 06:46 AM IST
മലയാളി വാര്‍ത്ത

മലയാളികളായ രണ്ട് പേരെ കോയമ്പത്തൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ് (51), മഹേഷ് (48) എന്നിവരെയാണ് കോയമ്പത്തൂര്‍ വിശ്വനാഥപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.


ഇരുവരും കോയമ്പത്തൂരില്‍ ബേക്കറി നടത്തുകയാണ്. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപം തുടിയല്ലൂരിലാണ് രണ്ടുപേരും ബേക്കറി നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം ബേക്കറി തുറക്കാതെ വന്നതോടെ പ്രദേശവാസികള്‍ ഉച്ചയോടെ വിശ്വനാഥപുരത്തെ വീട്ടില്‍ അന്വേഷിച്ചെത്തിയിരുന്നു. അപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തുടിയല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരും അവിവാഹിതരാണ്. മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (17 minutes ago)

ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിനുശേഷം മൃതദേഹത്തിനരികില്‍ പാമ്പിനെ കൊണ്ടിട്ടു  (39 minutes ago)

ക്ഷേത്രത്തിലെ തിരുവാഭരണളുമായി മുങ്ങിയ കീഴ്ശാന്തി അറസ്റ്റില്‍  (55 minutes ago)

ഗവിയില്‍ വിനോദയാത്രയ്ക്ക് പോയി വനത്തില്‍ കുടുങ്ങിയവരെ തിരികെ എത്തിച്ചു  (59 minutes ago)

എമ്പുരാന്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചു  (1 hour ago)

ഈ ധൂര്‍ത്തിന് നിങ്ങള്‍ കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം; സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രചാരണ ധൂര്‍ത്തിന് കേരളസര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് ചെന്നിത്തല  (1 hour ago)

സ്ത്രീകളിലെ രക്തസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സാ മാര്‍ഗരേഖ; ഇത്തരത്തിലൊരു മാര്‍ഗരേഖ രാജ്യത്ത് ആദ്യം  (1 hour ago)

ഇനി എന്ത് സംഭവിച്ചാലും എന്റെ നിലപാടുമായി മുന്നോട്ട് പോകില്ല; നടന്റെ പേര് പുറത്തുവിട്ടതില്‍ രൂക്ഷ വിമര്‍ശനവുമായി വിന്‍ സി  (1 hour ago)

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി  (2 hours ago)

നടി വിന്‍സി. അലോഷ്യസ് നല്‍കിയ പരാതി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് ബാബുരാജ്  (2 hours ago)

അവൾക്ക് തല്ല് കിട്ടി, ശരീരത്തിൽ പാടുകളുണ്; ജിസ്മോൾക്ക് സംഭവിച്ചത്  (2 hours ago)

നടൻ ശ്രീനാഥ് ഭാസിയുടെ ലഹരിയുപയോ​ഗവും സഹിക്കാൻ പറ്റില്ല ; നടനെതിരെ നിർമ്മാതാവ്  (3 hours ago)

​ഗവിയിലേക്ക് വിനോ​ദയാത്ര പോയ ബസ്സ് വനത്തിൽ കുടുങ്ങി  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്  (4 hours ago)

സിപിഒ വനിതാ ഉദ്യോ​ഗാർത്ഥിനികളെ കൈവിട്ട് സർക്കാർ  (4 hours ago)

Malayali Vartha Recommends