ഇടുക്കി അടിമാലിയില്‍ മരം വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം...

ഇടുക്കി അടിമാലിയില്‍ മരം വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. പീച്ചാടിന് സമീപം ഏലത്തോട്ടത്തിലാണ് മരം നിലം പതിച്ചത്. എസ്റ്റേറ്റിലെ സൂപ്രവൈസര്‍ കട്ടപ്പന ആനവിലാസം സ്വദേശി സതീശനാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്്. വലിയ മരത്തിന്റെ ശിഖരം ഒടിഞ്ഞ് സതീശന്റെ ദേഹത്ത് പതിയ്കുകയായിരുന്നു. ഉടന്‍തന്നെ സതീശനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അപകടത്തില്‍ അസം സ്വദേശിയായ മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു. ഇയാള്‍ അടിമാലിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മറ്റുള്ളവര്‍ ശബ്ദം കേട്ട് ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
" f
https://www.facebook.com/Malayalivartha