സുകാന്ത് ചത്തു...!? കുടുംബം കൂട്ടത്തോടെ.. മേഘ ലിസ്റ്റിൽ ഒരുത്തി മാത്രം..! കേസിൽ വമ്പൻ ട്വിസ്റ്റ് ഇങ്ങനെ

കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. അന്വേഷണച്ചുമതലയിൽനിന്ന് ഒഴിവാകുകയെന്ന ഉദ്ദേശ്യത്തോടെ തെളിവുകൾ ശേഖരിക്കുന്നതിലടക്കം പേട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മനഃപൂർവം ഉഴപ്പിയെന്നും കണ്ടെത്തി. റിപ്പോർട്ട് കണക്കിലെടുത്ത് അന്വേഷണത്തിന്റെ നിയന്ത്രണം ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് ഏറ്റെടുത്തു.
ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിനായുള്ള തിരച്ചിൽ കേരളത്തിനു പുറത്തേക്കും വ്യാപിപ്പിച്ചു. രണ്ടു സംഘങ്ങളിൽ ഒന്ന് കേരളത്തിലും മറ്റൊന്ന് അയൽ സംസ്ഥാനങ്ങളിലുമാണ് തിരച്ചിൽ നടത്തുന്നത്. യുവതിയുടെ മരണത്തിനു പിന്നാലെ കുടുംബാംഗങ്ങൾക്കൊപ്പം മുങ്ങിയ സുകാന്തിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഇനിയും പൊലീസിനു ലഭിച്ചിട്ടില്ല.
വീട്ടിൽനിന്ന് സുകാന്തിന്റെ ഐ പാഡ്, മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചെടുത്തത് പരിശോധനയ്ക്ക് അയച്ചു. മരിക്കുന്നതിന് മുൻപ് യുവതി ഏറ്റവുമൊടുവിൽ സംസാരിച്ചത് സുകാന്തിനോടാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിന്റെ ഫോൺ കോളിൽ നിന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യ ചെയ്യാൻ ഐബി ഉദ്യോഗസ്ഥയെ പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തൽ.
https://www.facebook.com/Malayalivartha