കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ അംഗീകരിക്കുന്നതില്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ല...

കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ അംഗീകരിക്കുന്നതില്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ല. പദ്ധതിയില്‍ ചേരാതെ ഫണ്ട് നല്‍കില്ലെന്ന കേന്ദ്ര നിലപാടിനെ തുടര്‍ന്ന് കേരളവും വഴങ്ങുമെന്നാണ് കരുതിയതെങ്കിലും വിശദമായ ചര്‍ച്ച വേണമെന്ന നിലപാടില്‍ മന്ത്രിസഭാ യോഗം തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. മൂന്ന് വര്‍ഷമായുള്ള എതിര്‍പ്പ് തുടരാന്‍ സിപിഐയുടെ വിമുഖതയാണ് കാരണമായത്.
പദ്ധതിയില്‍ ചേര്‍ന്നില്ലെങ്കില്‍ കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളിലെ വിഹിതിം നല്‍കില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ തുടരുന്നു. പദ്ധതിയില്‍ ചേരുന്നതോടെ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടിവരും.
എന്നാല്‍ പദ്ധതി അംഗീകരിക്കുന്നതില്‍ സിപിഐയ്ക്ക് എതിര്‍പ്പ് തുടരുന്നു. ഇന്ന് കൂടുതല്‍ ചര്‍ച്ച വേണമെന്ന് മന്ത്രിസഭയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം വിഷയം വീണ്ടും പരിഗണിക്കുന്നതാണ്.
https://www.facebook.com/Malayalivartha