കൊടും മഴ വരുന്നു... ചുഴറ്റിയടിക്കാൻ ചുഴലി..! മെഗാഭൂചലനവും..! സഞ്ചാര പാത ഇങ്ങനെ

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി (Well Marked Low Pressure Area )മാറി. അടുത്ത 24 മണിക്കൂർ വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദം, തുടർന്നുള്ള 24 മണിക്കൂറിൽ വടക്ക്-വടക്കു കിഴക്ക് ദിശയിൽ സഞ്ചരിച്ചു ശക്തി കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
നിലവിൽ കേരളത്തിന് ഭീഷണിയില്ലെന്നും ന്യൂനമർദത്തിന്റെ സഞ്ചാരപാത വ്യക്തമായാൽ മാത്രമേ കാലാവസ്ഥയിലെ മാറ്റം കൃത്യമായി പറയാനാകൂയെന്നും കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം നേരത്തെ അറിയിച്ചിരുന്നു. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടുകൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചക്രവാതച്ചുഴി ന്യൂനമർദമാകുന്നതെങ്ങനെ?
ന്യൂനമർദം രൂപപ്പെടുന്നതിനു മുന്‍പുള്ള കാറ്റിന്റെ കറക്കമാണ് ചക്രവാതച്ചുഴി. ന്യൂനമർദവും ഒരർഥത്തിൽ കാറ്റിന്റെ കറക്കം തന്നെ. കാറ്റിന്റെ ശക്തികുറഞ്ഞ കറക്കമാണ് ചക്രവാതച്ചുഴി. മർദ്ദവ്യതിയാനം കാരണം ചാക്രിക രീതിയിൽ കാറ്റു കറങ്ങുന്നതാണ് ചക്രവാതച്ചുഴിക്ക് ഇടയാക്കുന്നത്. അന്തരീക്ഷത്തിൽ വിവിധ ദിശയിൽ സഞ്ചരിക്കുന്ന കാറ്റ് മർദവ്യത്യാസം മൂലം ചക്രംപോലെ കറങ്ങും. ഘടികാരദിശയിലും എതിർഘടികാരദിശയിലും ഈ കറക്കം ഉണ്ടാകും. ഭൂമിയുെട ദക്ഷിണാർധ ഗോളത്തിൽ ഇത് ഘടികാര ദിശയിലും ഉത്തരാർധത്തിൽ ഇത് എതിർഘടികാാരദിശയിലും ആണ് ഉണ്ടാകുക.
ഭൂമിയുടെ കറക്കം കൊണ്ടുണ്ടാകുന്ന കൊറിയോലിസ് ബലമാണ് അർധഗോളങ്ങളിൽ ഇത്തരത്തിൽ വിപരീത ദിശകളിൽ ചക്രവാതച്ചുഴിക്ക് ഇടയാക്കുന്നത്. ചക്രവാതച്ചുഴി ശക്തിപ്പെട്ടാൽ ന്യൂനമർദമാകും. എന്നാൽ എല്ലാ ചക്രവാതച്ചുഴിയും ന്യൂനമർദമാകണം എന്നില്ല. ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുകയും അത് പിന്നീട് ഡിപ്രഷൻ അഥവാ തീവ്രന്യൂന മർദ്ദമാകുകയും പിന്നാലെ ഡീപ് ഡിപ്രഷൻ അഥവാ അതിതീവ്രന്യൂനമർദ്ദമാകുകയും ചെയ്താൽ മാത്രമേ ചുഴലിക്കാറ്റിലേക്കുള്ള വഴിതുറക്കുകയുള്ളു.
മേഖലയിലുള്ള നാൻകായി ഭൗമഘടനയിൽ വരുംകാലത്ത് ഒരു വമ്പൻ ഭൂചലനമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇതുകാരണം വമ്പൻ സൂനാമി പരമ്പര ഉടലെടുക്കാമെന്നും ജാപ്പനീസ് സർക്കാരിന്റെ മുന്നറിയിപ്പ്. 9 തീവ്രത വരെ വരാവുന്ന ഭൂചലനത്തിനുള്ള സാധ്യതയാണ് ജപ്പാൻ മുന്നോട്ടുവച്ചത്. 3 ലക്ഷം പേരുടെ മരണം, 1.81 ട്രില്യൻ ഡോളറിന്റെ സാമ്പത്തികനഷ്ടം, കെട്ടിടങ്ങളുടെ നാശം എന്നിവ ഇതുമൂലമുണ്ടാകാം.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തെ ബാധിക്കുമോ?
100 ടൺ ഭാരമുള്ള മുതലകളെ ലേലത്തിൽ വച്ച് കോടതി; വാങ്ങുന്നവർ നേരിട്ട് കൈപ്പറ്റണം
ജപ്പാന്റെ തെക്കുകിഴക്കൻ ദിശയിലുള്ള പസിഫിക് തീരത്താണ് നൻകായി ട്രഫ്. ജപ്പാന്റെ കാബിനറ്റ് ഓഫിസ് റിപ്പോർട്ട് പ്രകാരം ഇത്തരമൊരു ഭൂചലനവും സൂനാമികളുമൊക്കെ സംഭവിക്കാനുള്ള സാധ്യത 80 ശതമാനം വരെയാണ്.
ഒട്ടേറെ ഭൗമപ്ലേറ്റുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ജപ്പാൻ. 1498ൽ ജപ്പാനിലെ എൻഷുനാദ കടലിലുണ്ടായ 8.3 തീവ്രതയുള്ള ഭൂചലനത്തെത്തുടർന്ന് ഒരു വലിയ സൂനാമി ഉടലെടുക്കുകയും 31,201 ആളുകൾ മരിക്കുകയും ചെയ്തു. തുടർന്ന് ഇന്നുവരെയുള്ള കാലയളവിൽ 1.1 ലക്ഷത്തിലധികം പേരാണ് സൂനാമിയിൽ മരിച്ചത്. ജപ്പാനിലെ സൂനാമിചിത്രം വിളിച്ചോതുന്നതാണ് ഈ കണക്ക്. സൂനാമി എന്ന പേരു പോലും ഈ പ്രകൃതിദുരന്തത്തിനു വന്നത് ജപ്പാനിൽ നിന്നാണെന്നതും ഓർക്കണം. 2011ൽ ഫുക്കുഷിമ ദുരന്തത്തിലും സൂനാമിയുടെ സാന്നിധ്യമുണ്ടായിരുന്നു.
വിവിധ പ്രകൃതിദുരന്തങ്ങൾ നടമാടുന്ന രാജ്യമാണ് ജപ്പാൻ. തങ്ങളുടെ സാങ്കേതിക വിദ്യയിലുള്ള പാടവവും പരിജ്ഞാനവും ദുരന്തങ്ങളെ ചെറുക്കാനുള്ള മേഖലയിലും ജപ്പാൻ ഉപയോഗിക്കാറുണ്ട്. ഇടയ്ക്കിടെ തങ്ങളെ അലട്ടുന്ന ഭൂചലനങ്ങൾക്ക് പ്രതിരോധമൊരുക്കാനായി എർത്ത്‌ക്വേക്ക് എൻജിനീയറിങ് എന്നൊരു മേഖല തന്നെ ജപ്പാൻ ഒരുക്കിയിട്ടുണ്ട്. കെട്ടിടങ്ങൾക്കായുള്ള ഷോക്ക് അബ്സോർബറുകൾ, സ്ലൈഡിങ് വോളുകൾ, ടെഫ്‌ലോൺ ഫൗണ്ടേഷൻ വോളുകൾ തുടങ്ങി ഒട്ടേറെ സാങ്കേതികവിദ്യകൾ ഇതിന്റെ ഭാഗമായുണ്ട്. എർത്ത്ക്വേക്ക് എൻജി
നീയറിങ്ങിൽ സൂനാമികൾക്കു തടയിടാനുള്ള സാങ്കേതികവിദ്യകളും ജപ്പാൻ നടപ്പാക്കിയിരുന്നു.
ടോക്യോയില്‍ നിന്നും 240 കിലോമീറ്റര്‍ വടക്കുമാറി ഫുകുഷിമ ദായിച്ചി പ്ലാന്റിലെ ആണവറിയാക്ടറുകളില്‍ ഒന്ന്, തൊട്ടടുത്ത ദിവസമായ, ശനിയാഴ്ച പൊട്ടിത്തെറിച്ചു. നാലുപേര്‍ക്ക് പരിക്കുണ്ടെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തില്‍ റിയാക്ടര്‍ സ്ഥാപിച്ച കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. പ്രശ്‌നം ഗുരുതരമാണെങ്കിലും ജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കടലിന്റെ കലിയിളക്കത്തില്‍ അപകടാവസ്ഥയിലായ റിയാക്ടറുകളിലെ മര്‍ദ്ദം കുറയ്ക്കാന്‍ ശാസ്ത്രജ്ഞര്‍ പണിപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് റിയാക്ടറുകളില്‍ ഒന്ന് പൊട്ടിത്തെറിച്ചത്. ഒരു റിയാക്ടറിന്റെ പ്രഷര്‍വാല്‍വ് തുറക്കാന്‍ സാങ്കേതിക വിദഗ്ദ്ധര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഇതും ആശങ്ക ജനിപ്പിക്കുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് പ്രദേശത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
ഫുകുഷിമ ആണവനിലയത്തിലെ മൂന്നാമത്തെ റിയാക്ടറില്‍ 2011 ഫെബ്രുവരി 15ന് വീണ്ടും ശക്തമായ സ്‌ഫോടനമുണ്ടാകുകയും തീ പടരുകയും ചെയ്തു. ജപ്പാന്റെ ഉദ്യോഗസ്ഥര്‍ ദുരന്തബാധിതമായ ഫുകുഷിമ ആണവ നിലയത്തിനു സമീപമുള്ള കടലിലെ അണുവികിരണ ശേഷിയുള്ള അയഡിന്റെ അളവ് സുരക്ഷാപരിധിയിലും 1,250 മടങ്ങാണെന്ന് കണ്ടെത്തിയിരുന്നു. പസഫിക് മഹാസമുദ്രം തീരമായിട്ടുള്ള 19 രാജ്യങ്ങള്‍ക്ക് സുനാമി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. വെള്ളിയാഴ്ച തന്നെ, ഹല്‍മഹേര ദ്വീപ് ,ഇന്‍ഡോനേഷ്യ എന്നിവിടങ്ങളില്‍ എത്തിയ സുനാമി തിരകള്‍ ദുര്‍ബലമായിരുന്നു. റഷ്യ, ചൈന, ഇന്‍ഡോനേഷ്യ എന്നീ രാജ്യങ്ങള്‍ സുനാമി മുന്നറിയിപ്പ് വെള്ളിയാഴ്ച തന്നെ പിന്‍വലിച്ചു. ജപ്പാനില്‍ ഉണ്ടായ സുനാമി തിരമാലകളെ തുടര്‍ന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രവും, ദേശീയ സുനാമി നിരീക്ഷണ കേന്ദ്രവും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടക്കം ഇന്ത്യയിലെ വിവിധ മന്ത്രാലയങ്ങളും ഏജന്‍സികളും ഇന്ത്യന്‍ തീരത്ത് സുനാമി തിരമാലകള്‍ ഉണ്ടാകുവാനുള്ള സാധ്യതയെ പറ്റി നിരീക്ഷിച്ചു വരികയാണ്. പ്രാഥമിക നിഗമനങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ തീരത്തെ സുനാമി ബാധിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ശക്തമായ തുടര്‍ചലനം, അടുത്തദിവസം ശാനിയഴ്ചയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സുനാമിയെ തുടര്‍ന്ന് ദ്രുതഗതിയില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് വീണ്ടും ഭൂചലനം ഉണ്ടായത്. 6.8 തീവ്രതയിലുള്ള ഭൂചലനം ജപ്പാന്റെ കിഴക്കന്‍ തീരത്താണ് അനുഭവപ്പെട്ടതെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ശക്തമായ ചലനത്തിന് ശേഷം ചെറുതും വലുതുമായ തുടര്‍ചലനങ്ങള്‍ ജപ്പാനില്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അഞ്ചിനും 6.8നും ഇടയില്‍ തീവ്രതയുള്ള ചലനങ്ങളാണ് ഉണ്ടായിട്ടുള്ളത്.
2013ലെ ജാപ്പനീസ് സര്‍ക്കാരിന്റെ ദുരന്ത നിവാരണ സംഘത്തിന്റെ മുന്നറിയിപ്പില്‍ നാന്‍കായി ട്രഫില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ 10 മീറ്ററില്‍ (33 അടി) ഉയരത്തില്‍ സുനാമിക്ക് കാരണമാകുമെന്ന് പറയുന്നു. ഇത് ജപ്പാന്റെ പസഫിക് തീരത്ത് ആഞ്ഞടിക്കും 323,000 വരെ ജീവന്‍ അപഹരിക്കുകയും 2 ദശലക്ഷത്തിലധികം കെട്ടിടങ്ങളുടെ നാശത്തിനും 220 ട്രില്യണ്‍ യെന്‍ വരെ നഷ്ടത്തിനും കാരണമായേക്കാമെന്നും മുന്നറിയിപ്പിലുണ്ട്.
ഏകദേശം 900 കിലോമീറ്റര്‍ നീളമുള്ള ഒരു അണ്ടര്‍വാട്ടര്‍ സബ്ഡക്ഷന്‍ സോണാണ് നാന്‍കായി ട്രഫ്. ഇതിനു താഴെ യുറേഷ്യന്‍ ഫലകം ഫിലിപ്പൈന്‍ കടല്‍ ഫലകവുമായി കൂട്ടിയിടിക്കുന്നു. ഈ കൂട്ടിയിടി ഫിലിപ്പൈന്‍ കടല്‍ ഫലകത്തെ യുറേഷ്യന്‍ പ്ലേറ്റിനടിയിലേക്കും ഭൂമിയുടെ ആവരണത്തിലേക്കും തള്ളിവിടുന്നു. സബ്ഡക്ഷന്‍ സോണിനുള്ളിലെ ഫോള്‍ട്ടുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ലോക്ക് ചെയ്ത ഫോള്‍ട്ട് തെന്നിമാറുമ്പോളാണ് വിനാശകരമായ മെഗാ ഭൂചലനം സംഭവിക്കുന്നത്. സാധാരണയായി ജോഡികളായാണ് നാന്‍കായി ട്രഫിലെ ഭൂചലനങ്ങള്‍ സംഭവിക്കാറുള്ളത്. ആദ്യ ഭൂചലനം ഉണ്ടായാല്‍ രണ്ടാമത്തേത് രണ്ട് വര്‍ഷത്തിനുള്ളില്‍ സംഭവിക്കുന്നു. രണ്ടാമത്തെ ഭൂചലന സാധ്യത 100 മുതല്‍ 3,600 മടങ്ങ് വരെ വര്‍ദ്ധിക്കുമെന്നാണ് പഠനങ്ങള്‍.
1944 ലും 1946 ലും ഇത്തരത്തില്‍ ഇരട്ട ഭൂകമ്പങ്ങളുണ്ടായിട്ടുണ്ട്. 2022 ല്‍, ജപ്പാനിലെ ഭൂകമ്പ ഗവേഷണ സമിതി അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ഒരു മെഗാഭൂകമ്പം ഉണ്ടാകാനുള്ള സാധ്യത 70 മുതല്‍ 80% വരെയാണെന്ന് പ്രവചിച്ചിരുന്നു. 2024 ഓഗസ്റ്റ് 8 ന്, ദക്ഷിണ ജപ്പാനില്‍ 7.1 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതിന് പിന്നാലയാണ് രാജ്യത്ത് മെഗാ ഭൂചലനത്തിനുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്നാണ് അന്ന് പ്രവചിക്കപ്പെട്ടത്. 2011 ല്‍ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാനില്‍ വിനാശകരമായ സുനാമിക്ക് കാരണമായിരുന്നു. ഫലമായി ഫുക്കുഷിമ ആണവ നിലയത്തിലെ ട്രിപ്പിള്‍ റിയാക്ടര്‍ ഉരുകി 15,000 ത്തിലധികം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്.
നാല് പ്രധാന ടെക്‌റ്റോണിക് പ്ലേറ്റുകള്‍ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ജപ്പാന്‍ എന്നോര്‍ക്കുക. ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ– സുനാമി സാധ്യതാ പ്രദേശം. ലോകമെമ്പാടും സംഭവിക്കുന്ന ഭൂകമ്പങ്ങളുടെ 18% ത്തിലധികവും ജപ്പാനിലും സമീപ പ്രദേശങ്ങളിലുമാണെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജി ആന്‍ഡ് എര്‍ത്ത്‌ക്വേക്ക് എന്‍ജിനീയറിങ്ങിലെ സീസ്‌മോളജിസ്റ്റ് സെയ്‌കോ കിറ്റ പറയുന്നു. ജപ്പാനില്‍ എല്ലാ വര്‍ഷവും ഏകദേശം 1,500 ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ടത്രേ! കൂടാതെ, ഓരോ അഞ്ച് മിനിറ്റിലും, രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള ഭൗമചലനങ്ങള്‍ രേഖപ്പെടുത്തപ്പെടുന്നുമുണ്ട്. കൂടാതെ 400ലധികം സജീവ അഗ്‌നിപര്‍വ്വതങ്ങളുള്ള പസഫിക് സമുദ്രത്തിലെ 'റിങ് ഓഫ് ഫയര്‍' എന്ന് വിളിക്കപ്പെടുന്ന മേഖലയും ജപ്പാനിലൂടെയും കടന്നുപോകുന്നു.
ഭൂകമ്പം ലോകത്ത് എവിടെയും എപ്പോഴും ഉണ്ടാകും എന്ന് മുന്‍കൂട്ടി പ്രവചിക്കാനുള്ള സാങ്കേതിക വിദ്യ ഇന്നും ലഭ്യമല്ല. എങ്കിലും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള സമയം തിരിച്ചറിഞ്ഞ് മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സാങ്കേതിക വിദ്യകള്‍ ജപ്പാനില്‍ അടക്കം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഓരോ പുതിയ വിവരങ്ങളും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കാനും തയ്യാറായിരിക്കാനും ഭൂകമ്പമുണ്ടായാല്‍ ഉടന്‍ ഒഴിഞ്ഞുമാറാന്‍ തയ്യാറാകാനുമാണ് ജാപ്പനീസ് സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha