അർജ്ജുൻ അറിയാതെ വീണതല്ല ; ഇടവഴിയിൽ പൊട്ടിയ ചെരുപ്പ്; CCTV ദൃശ്യങ്ങളിൽ എല്ലാമുണ്ട്, തിരച്ചിലിൽ കാണാത്ത മൃത.ദേഹം കിണറ്റിൽ വന്നത് എങ്ങനെ !

വെഞ്ഞാറമൂട് മൂന്ന് ദിവസം മുമ്പ് കാണാതായ പതിനാറ് വയസ്സുകാരന്റെ മൃതദേഹം ഇന്ന് വീടിന്റെ പിറക് വശത്തെ കിണറ്റിൽ നിന്ന് കണ്ടെത്തി. അർജ്ജുന്റെ മരണം ആത്മഹത്യയല്ലെന്നാണ് കുടുംബം പറയുന്നത്.
എന്നാൽ ആരെയെങ്കിലും കൊലപാതകം നടത്തിയതായി സംശയമുണ്ടോ എന്ന ചോദ്യത്തിന് ഒന്നുമറിയില്ലെന്നതാണ് മറുപടി. കൊലപാതകത്തിലേക്ക് എത്താൻ മാത്രം വൈരാഗ്യമുള്ള പ്രശ്നങ്ങൾ അർജ്ജുനുമായി സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ഉണ്ടായിട്ടില്ല എന്നാണ് സമീപവാസികൾ പറയുന്നത്.
വെഞ്ഞാറമൂട് തൈക്കാട് മുളം കുന്ന് ലക്ഷം വീട്ടിൽ അനിൽ കുമാറിന്റെയും മായയുടെയും മകനായ അർജുന്റെ (16) മൃതദേഹമാണ് കിണറ്റിൽനിന്നു കണ്ടെത്തിയത്.
അർജുനെ തിങ്കളാഴ്ച വൈകിട്ട് 6.15 ന് ശേഷം കാണാനില്ലെന്നു കാട്ടി കുടുംബം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും നാട്ടുകാരും ഊർജിതമായി അന്വേഷണം നടത്തി വരുകയായിരുന്നു.
ഇന്നു രാവിലെയാണ് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽനിന്നു മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട് പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുത്തു. അർജ്ജുന്റെ പിതാവാണ് മൃതദേഹം ആദ്യം കണ്ടത്. വീടിനകത്തേക്ക് പുറക് വശത്ത് നിന്ന് ദുർഗന്ധം വന്നിരുന്നു.
അതിൽ സംശയമുണ്ടായതിനെ തുടർന്നാണ് അനിൽ കിണറിലേക്ക് നോക്കിയതെന്ന് പറയുന്നു. എന്തായാലും സമീപവാസികൾക്കടക്കം എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് സംശയമുണ്ട്. പോസ്റ്റുമാട്ടം റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയുള്ളൂ.
https://www.facebook.com/Malayalivartha