16 വർഷം ജോലി ചെയ്യാതെ കൂലി; അധ്യാപികയെ തൂക്കി പോലീസ്

പതിനാറ് വർഷത്തോളം ജോലി ചെയ്യാതെ കൂലി വാങ്ങി. കുവൈറ്റിൽ സംഗീതാധ്യപികയ്ക്കെതിരെ നടപടി സ്വീകരിച്ച് അധികൃതർ. ഒന്നിലധികം സ്കൂളുകളിലെ വിരലടയാള ഹാജർ രേഖകളിലൂടെയാണ് ഈ ദീർഘ കാലത്തെ അവധി വെളിപ്പെട്ടത്.
16 വർഷക്കാലയളവിൽ അവർ ജോലിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇതോടെ സ്ഥിരീകരിച്ചു. കോടതിയിൽ പ്രതി കുറ്റം സമ്മതിക്കുകയും തട്ടിയെടുത്ത തുക തവണകളായി തിരിച്ചടയ്ക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.
ഇവർക്കെതിരെ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ് ഇപ്പോൾ. 2008 മുതൽ 2024 വരെ തുടർച്ചയായി ജോലിക്ക് ഹാജരാകാതിരുന്ന സംഗീത അധ്യാപികയ്ക്കാണ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. 182,000 കുവൈത്ത് ദിനാറാണ് ഇവർ തട്ടിയെടുത്തത്.
https://www.facebook.com/Malayalivartha