എക്സൈസ് , ആർ.പി.എഫ്. റെയിൽവേ പോലീസ് വലവിരിച്ചു 6 കിലോ കഞ്ചാവുമായി ഒറീസ സ്വദേശി കുടുങ്ങി...

ഒറീസയിൽ നിന്നും കോട്ടയത്ത് വില് പനയ്ക്കായി എത്തിച്ച 6.100 കിലോ കഞ്ചാവ് കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്ത് നിന്നും പിടികൂടി. ഒറീസ സ്വദേശി രബീ ന്ദ്ര ഗൗഡ മകൻ സന്യാസി ഗൗഡ ( 32 ) ആണ് പിടിയിലായത് . ആർ.പി എഫ് , റെയിൽവേ പോലീസ്, എക്സൈസ് എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത് . ഒറീസയിലെ ചില ഉൾപ്രദേശങ്ങളിൽ നിന്നും കഞ്ചാവ് വിവിധ പ്രദേശങ്ങളിൽ വിതരണം നടത്തുന്നു എന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. തന്റെ വിവാഹമാണെന്നും, പണo കൂടുതൽ ആവശ്യ മുളളത് കൊണ്ടാണ് കഞ്ചാവ് കടത്തിയത് എന്നും പ്രതി എക്സൈസിനോട് പറഞ്ഞു.
ഒറീസയിൽ നിന്നും ട്രയിൻ മാർഗ്ഗം കോട്ടയത്ത് എത്തിച്ച കഞ്ചാവ് കൈമാറ്റം ചെയ്യാൻ ആളെ കാത്ത് നിൽക്കു ബോഴാണ് ഇയാൾ പിടിയിലായത് . ഉദ്യോഗസ്ഥർ ട്രയിനിൽ നിരന്തരം സംയുക്ത പരിശോധന കഴിഞ്ഞ കുറെ വർഷങ്ങളായി നടത്തി വരുകയാണ്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ രാജേഷ് P. G., എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ G. കിഷോർ, അസി. ഇൻസ്പെക്ടർ രഞ്ജിത്ത് നന്ത്യാട്ട് R.P.F സബ് ഇൻസ്പെക്ടർ സന്തോഷ് N. S , അസി. സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ . S സി.പി. ഒ ശരത് ശേഖർ (ഇന്റലിജൻസ് ),
സി പി . ഒ ജോബിൻ, റെയിൽവേ പോലീസ് എസ് .എച്ച്. ഒ റെജി പി.ജോസഫ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസി. ഇൻസ്പെക്ടർമാരായ കെ ആർ . ബിനോദ്, അരുൺ C ദാസ് , പ്രിവന്റീവ് ഓഫീസർ രജിത് കൃഷ്ണ സി വിൽ എക്സൈസ് ഓഫീസർമാരായ സുനിൽകുമാർ K, അരുൺ ലാൽ O A , ദീപക് സോമൻ എന്നിവർ റെയ്സിൽ പങ്കെടുത്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha