3 ദിവസം മുമ്പ് കാണാതായ 16 കാരന്റെ മൃത.ദേഹം വീടിന് പിറകിലെ കിണറ്റിൽ ?! തീരാനോവായി അർജ്ജുൻ

മൂന്ന് ദിവസം മുമ്പ് വെഞ്ഞാറമൂട് നിന്ന് കാണാതായ അർജ്ജുന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പോസ്റ്റുമാർട്ടം നടപടികൾ പൂർത്തീകരിച്ച ശേഷം വൈകീട്ടോടെയാണ് വീട്ടിൽ എത്തിച്ചത്.
സംഭവത്തിൽ അനുശോചനമറിയിച്ച് എ. എ റഹിം എം. പി മിമിക്രി താരം നോബി എന്നിവർ എത്തിയിരുന്നു. എ. എ റഹിം എം. പി അർജുന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തെ കണ്ട് സംസാരിച്ച ശേഷമാണ് മടങ്ങിയത്.
അതേ സമയം അർജ്ജുന്റെ മരണത്തിൽ എന്താണ് യത്ഥാർത്ഥത്തിൽ സംഭവിച്ചതെന്ന സംശയത്തിലാണ് പൊതുജനം. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അർജ്ജുനെ കാണാതാകുന്നത്. ഇന്ന് രാവിലയോടെ കിണറ്റിൽ മരിച്ചനിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
വെഞ്ഞാറമൂട് തൈക്കാട് മുളം കുന്ന് ലക്ഷം വീട്ടില്‍ അനില്‍ കുമാറിന്റെയും മായയുടെയും മകനായ അര്‍ജുന്റെ (16) മൃതദേഹമാണ് കിണറ്റില്‍നിന്നു കണ്ടെത്തിയത്.
അര്‍ജുനെ തിങ്കളാഴ്ച വൈകിട്ട് 6.15 ന് ശേഷം കാണാനില്ലെന്നു കാട്ടി കുടുംബം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും നാട്ടുകാരും ഊര്‍ജിതമായി അന്വേഷണം നടത്തി വരുകയായിരുന്നു.
എന്താണ് സംഭവിച്ചതെന്നറിയാൻ പോസ്റ്റുമാർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നാണ് ബന്ധുക്കൾ മലയാളി വാർത്തയോട് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha