രാഷ്ട്രീയക്കാർ കയറാൻ ഭയക്കുന്ന ആ ക്ഷേത്രം.. വീണ വിജയനും 'അമ്മ കമലയും പ്രസിദ്ധമായ ബൃഹദീശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.. പ്രധാന കവാടത്തിലൂടെ അതിൽ പ്രവേശിച്ചു..അധികാരമോ ജീവനോ നഷ്ടപ്പെടുമെന്ന് വിശ്വാസം..

മധുരയിൽ നടക്കുന്ന പാര്ട്ടി കോൺഗ്രസ്സിൽ പങ്കെടുക്കാൻ കേരളം മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ആണ് അവിടെ എത്തിയത് . മകൾ വീണയും , മരുമകൻ മന്ത്രി റിയാസും ഭാര്യ കമലയും കൊച്ചുമകനും അവിടെ ഉണ്ടായിരുന്നു . അവിടെ പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടയിലാണ് വീണ വിജയനെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം കുറ്റപത്രം സമര്‍പ്പിച്ചത് . എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടിലെ എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയില്‍ പതിനൊന്നാം പ്രതി.
ആകെ 13 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് ഒന്നാം പ്രതി. സിഎംആര്‍എലും എക്സാലോജികും ഉള്‍പ്പടെ അഞ്ച് കമ്പനികള്‍ പ്രതികളാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എസ്എഫ്ഐഒ കുറ്റപത്രത്തില്‍ 114 രേഖകളും 72 സാക്ഷികളും ഉള്‍പ്പെടുന്നുണ്ട്.സിഎംആര്‍എല്‍, എക്സാലോജിക്, നിപുണ ഇന്റര്‍നാഷണല്‍, സാസ്ജ ഇന്ത്യ, എംപവര്‍ ഇന്ത്യ എന്നീ അഞ്ച് കമ്പനികളെയാണ് എസ്എഫ്‌ഐഒ പ്രതി ചേര്‍ത്തത്. കുറ്റപത്രം നല്‍കിയെന്ന് എസ്എഫ്ഐഒ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എറണാകുളം പ്രത്യേക സെഷന്‍സ് കോടതിയിലാണ് നല്‍കിയതെന്നും എസ്എഫ്ഐഒ അറിയിച്ചു.
എന്നാല്‍ കുറ്റപത്രം കോടതി അംഗീകരിച്ചിട്ടില്ലെന്ന് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ വാദിച്ചു.കുറ്റപത്രം നല്‍കില്ലെന്നാണ് എസ്എഫ്ഐഒ നല്‍കിയ ഉറപ്പെന്ന് സിഎംആര്‍എല്‍ പറഞ്ഞു. സെപ്റ്റംബര്‍ രണ്ടിനാണ് വാക്കാല്‍ ഉറപ്പ് നല്‍കിയതെന്ന് സിഎംആര്‍എലും വ്യക്തമാക്കി.ഏതായാലും രണ്ടു ഭാഗങ്ങളും തമ്മിലുള്ള തർക്കത്തിൽ ഏപ്രില്‍ 21നായിരിക്കും ഹൈക്കോടതി തീരുമാനം പറയുക . ഏതായാലും നെഞ്ചുരുകി പ്രാർത്ഥിച്ചിട്ടും വീണയെ ഒരു ദൈവങ്ങളും തിരിഞ്ഞു നോക്കിയില്ല എന്ന് വേണം പറയാൻ . കാരണം ഒരു പ്രതിസന്ധി ഘട്ടം വന്നാല്‍ എത്ര നിരീശ്വര വാദിയും ദൈവത്തെ വിളിക്കും എന്നു പറഞ്ഞതു
പോലെ ആയിരുന്നു ഇതിനിടയിൽ വീണയും 'അമ്മ കമലയും തഞ്ചാവൂരിലെ പ്രസിദ്ധമായ ബൃഹദീശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വീണയും സംഘവും ക്ഷേത്രദര്‍ശനം നടത്താന്‍ എത്തിയത്.ഏപ്രില്‍ മൂന്നാം തീയ്യതിയാണ് വീണയെ കേസില്‍ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതിന് തൊട്ടടുത്ത ദിവസമായിരുന്നു ക്ഷേത്രദര്‍ശനം. ഈ ക്ഷേത്രദര്‍ശനത്തിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.തമിഴ്നാട്ടില്‍ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തഞ്ചാവൂര്‍ ജില്ലയിലാണ് ബൃഹദീശ്വര ക്ഷേത്രം. പെരിയ കോവില്‍ എന്നും രാജരാജേശ്വരം കോവില്‍ എന്നും ഇത് അറിയപ്പെടുന്നു.
എന്നാൽ ഈ ക്ഷേത്ര ദർശനം വീണയെ രക്ഷിച്ചില്ല എന്ന് മാത്രമല്ല പണി വരാൻ പോകുന്നത് സ്വന്തം അച്ഛന് തന്നെ എന്നുള്ളതാണ് . അതിനുള്ള കാരണം ഈ ക്ഷേത്രത്തിന്റെ ചരിത്രം തന്നെയാണ് .ഇതിനു മുൻപും ഈ ക്ഷത്രം ഏറെ വാർത്ത പ്രാധാന്യം നേടിയിട്ടുണ്ട് . ഒരു ക്ഷേത്രവും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം എന്താണന്നല്ലേ..?തിരഞ്ഞെടുപ്പ് നടക്കുന്ന സമയങ്ങളിൽ എല്ലാം തിരഞ്ഞെടുപ്പുകളിൽ വിജയം കൈവരിക്കുന്നതിനായി രാഷ്ട്രീയക്കാർ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് ഒരു പതിവ് കാഴ്ചയാണ് . എന്നാൽ രാഷ്ട്രീയക്കാർ പോലും പ്രവേശിക്കാൻ ധൈര്യപ്പെടാത്ത, അല്ലെങ്കിൽ കുറഞ്ഞത് പ്രധാന കവാടത്തിലൂടെ പ്രവേശിക്കാൻ ധൈര്യപ്പെടാത്ത ഒരു ക്ഷേത്രം ഇന്ത്യയിലുണ്ട് .
തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ സ്ഥിതി ചെയ്യുന്ന 1000 വർഷത്തിലേറെ പഴക്കമുള്ള ശിവന് സമർപ്പിച്ചിരിക്കുന്ന ശ്രീ ബൃഹദീശ്വര ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിൽ ആണ് വീണ വിജയൻ എത്തിയിരിക്കുന്നത് .രാഷ്ട്രീയക്കാർക്ക് ചില നിഗൂഢതകൾ നിറഞ്ഞ ഒരു ക്ഷേത്രമാണിതെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും, ഈ വിശ്വാസം 1980 കളിൽ ഉത്ഭവിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. രാഷ്ട്രീയക്കാർ ഏത് പാർട്ടിയിൽ പെട്ടവരായാലും ഈ ക്ഷേത്രം സന്ദർശിക്കുകയും കിഴക്ക് ഭാഗത്തുള്ള പ്രധാന കവാടത്തിലൂടെ അതിൽ പ്രവേശിക്കുകയും ചെയ്താൽ അധികാരമോ ജീവനോ നഷ്ടപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. അത്തരം ഭയത്താൽ വേട്ടയാടപ്പെടുന്ന രാഷ്ട്രീയക്കാർ, നഗരം സന്ദർശിക്കുമ്പോൾ ക്ഷേത്രത്തിലേക്ക് നോക്കാൻ പോലും ഭയപ്പെടുന്നു.എന്നാണ് ചില റിപ്പോർട്ടുകൾ മുൻപ് വന്നിരിക്കുന്നത് .
https://www.facebook.com/Malayalivartha