ആര്യനാട് കൊക്കോട്ടേലയില്‍ വീടിനുള്ളില്‍ വയോധികയുടെ മൃതദേഹം

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് കണ്ടതായി അയല്‍വാസികള്‍... ആര്യനാട് കൊക്കോട്ടേലയില്‍ വീടിനുള്ളിയില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തി. പൂച്ചപ്പാറ കളത്തില്‍ വീട്ടില്‍ സതികുമാരി(65)യുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്.
കൊക്കോട്ടേലയില്‍ നിന്നും ഇഞ്ചപ്പുരിക്കു പോകുന്ന വഴിയില്‍ കോരപ്പറമ്പ് എന്ന സ്ഥലത്താണ് ഇവര്‍ ആദ്യം താമസിച്ചിരുന്നത്. സ്വന്തം വീട് പുതുക്കിപ്പണിയുന്നതിനാല്‍ ബോംബെയില്‍ താമസിക്കുന്ന സഹോദരിയുടെ കൊക്കേട്ടല ജംഗ്ഷന് സമീപമുള്ള വീട്ടിലായിരുന്നു ഇവര്‍ ഒറ്റക്ക് താമസിച്ചു വന്നിരുന്നത്.
ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്ന ഇവരെ കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് കണ്ടതായി അയല്‍വാസികള്‍ പറയുന്നു. ഇന്നലെ വൈകുന്നേരം വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുകയും ഈച്ചയും കണ്ടതിനാല്‍ അയല്‍വാസികള്‍ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ വീട്ടിനുള്ളില്‍ ലൈറ്റുകള്‍ തെളിഞ്ഞ നിലയില്‍ കണ്ടു. ഇതോടെ വീടിനകത്ത് ആളുണ്ടായിരുന്നു എന്ന സംശയമുയര്‍ന്നു.
പിന്നാലെ നാട്ടുകാര്‍ വാര്‍ഡ് മെമ്പറെയും പൊലീസിനെയും വിവരം അറിയിക്കുകയുമായിരുന്നു. നെയ്യാര്‍ ഡാം പൊലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് അഴുകിയ നിലയില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കാര ചടങ്ങുകള്‍ നടത്തി.
" f
https://www.facebook.com/Malayalivartha