SFIO അല്ല ആര് വന്നാലും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് മുഖ്യൻ... ഈ കേസ് എവിടെ വരെ പോകുമെന്ന് നോക്കാം..നിങ്ങള്‍ക്ക് (മാധ്യമങ്ങള്‍ക്ക്) വേണ്ടത് എന്റെ ചോരയാണ്...അത് കിട്ടാൻ പോകുന്നില്ല..

കേന്ദ്ര അന്വേഷ ഏജൻസികൾ എല്ലാം മുഖ്യമന്ത്രിയുടെ മകൾ വീണയെ വട്ടമിട്ട് പറക്കുമ്പോഴും ഒരു അച്ഛന്റെ കടമ ചെയ്തിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ . SFIO അല്ല ആര് വന്നാലും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് മുഖ്യൻ . കൊള്ളാം ഇതിപ്പോൾ കേട്ടാൽ ഇല്ലാത്ത കമ്പനിയെ SFIO തന്നെ ഉണ്ടാക്കുകയും അത് വീണയ്ക്ക് നൽകുകയും , അതിൽ ചെയ്യാത്ത സേവനത്തിന് പണം വാങ്ങി അതിൽ ഇടപാട് നടത്താൻ അങ്ങോട്ട് നിർദ്ദേശിക്കുകയും ചെയ്തു ഒടുവിൽ വീണയെ മനഃപൂർവം SFIO തന്നെ കുടുക്കിയ പോലെയാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത് . ഇതിപ്പോൾ ഇപ്പോഴെങ്കിലും ഇതിനെ കുറിച്ച് പ്രതികരിച്ചാലോ..
മാസപ്പടി കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രം ഗൗരവമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സേവനത്തിന് നല്‍കിയ പണമെന്ന് മകളും സിഎംആര്‍എല്‍ കമ്പനിയും പറഞ്ഞിട്ടുണ്ട്. സിഎംആര്‍എല്‍ നല്‍കിയ പണത്തിന്റെ ജിഎസ്ടിയും ആദായ നികുതിയും അടച്ചതിന്റെ രേഖകളുമുണ്ട്. ഈ കേസ് എവിടെ വരെ പോകുമെന്ന് നോക്കാം. ഈ കാര്യങ്ങളെല്ലാം പാര്‍ട്ടി തിരിച്ചറിഞ്ഞത് കൊണ്ടാണ് പാര്‍ട്ടി നേതൃത്വം ഈ നിലയില്‍ പ്രതികരിക്കുന്നത്.ലക്ഷ്യമെന്താണ് എന്ന് പാര്‍ട്ടിക്ക് മനസ്സിലായിട്ടുണ്ട്. ബിനീഷ് കോടിയേരിയുടേതിന് സമാനമായ കേസല്ല വീണയുടേത്.
ബിനീഷിനെതിരെ കേസ് വന്നപ്പോള്‍ അതില്‍ കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവിടെ തന്നെയാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് പാര്‍ട്ടി പിന്തുണ ലഭിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.മകളുടെ കമ്പനിക്ക് ലഭിച്ചത് കള്ളപ്പണമല്ല, കൃത്യമായി നികുതി അടച്ചിട്ടുണ്ട്. സേവനത്തിന് ജിഎസ്ടി അടച്ചു എന്നത് മറച്ചുവയ്ക്കുന്നു. എന്നാല്‍, നല്‍കാത്ത സേവനത്തിന് എന്നതാണ് പ്രചാരണം. അവിടെയാണ് എന്റെ മകള്‍ എന്നത് പ്രസക്തമാകുന്നത്. കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.മകളുടെ പേര് മാത്രമായി പരാമര്‍ശിക്കാതെ എന്റെ മകള്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ കൃത്യമായി എഴുതിവെച്ചത് എന്തുകൊണ്ടാണ്?
മാധ്യമങ്ങളൊന്നും മകളുടെ കമ്പനി ആദായ നികുതി അടച്ചതിന്റെയും ജിഎസ്ടി അടച്ചതിന്റെയും കണക്കുകള്‍ പറയുന്നില്ല. നിങ്ങള്‍ക്ക് (മാധ്യമങ്ങള്‍ക്ക്) വേണ്ടത് എന്റെ ചോരയാണ്. അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.നിങ്ങള്‍ നോക്കുന്നത് എന്റെ രാജി, അതുനോക്കിയിരുന്നുകൊള്ളു എന്നും അദ്ദേഹം പറഞ്ഞു.മകള്‍ വീണ തായിക്കണ്ടി പ്രതിയായ കരിമണല്‍ മാസപ്പടിക്കേസില്‍ ആകെ ചീറ്റി തലയില്‍ മുണ്ടിട്ട് മധുരയിലെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയ പിണറായി വിജയനെ രണ്ടു ദിവസത്തേക്ക് പുറത്തേക്ക് കാണാനില്ല യായിരുന്നു നാണമുണ്ടെങ്കില്‍ഇനി പുറത്തേക്ക് ഇറങ്ങുമെന്നും തോന്നുന്നില്ല എന്നായിരുന്നു കരുതിയത് .
അതിനിടയിൽ ആണ് ഇങ്ങനെ ഒരു പത്രസമ്മേളനം.സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി വീണയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വീണയെയ്‌ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇനി ഏതു നിമിഷവും വീണ പിടിയിലാകാം. ജാമ്യം കിട്ടിയാലും മകള്‍ അറസ്റ്റിലായാല്‍ ഒരു നിമിഷം പോലും പിണറായി വിജയന്‍ എന്ന മഹാന് മുഖ്യമന്ത്രി കസേരയില്‍ ഇരുന്നുഭരിക്കാനാവില്ല. മകള്‍ ശിക്ഷിക്കപ്പെട്ട് ജയലില്‍ പോകുന്ന കാഴ്ച ഇരട്ടച്ചങ്കുള്ള അച്ഛന് കാണേണ്ടിവരും എന്നതില്‍ സംശയമില്ല. സിപിഎമ്മിലെ ന്യായീകരണത്തൊഴിലാളികളായി
എംഎ ബേബിയും പ്രകാശ് കാരാട്ടും എംവി ഗോവിന്ദനും ഇപി ജയരാജനും ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും പിണറായിയെ ന്യായീകരിക്കുകയാണ്.വീണ വിജയന്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് എന്തിന് പണം വാങ്ങി, എന്തു സേവനം കൊടുത്തു, ആ പണം എവിടെ നിക്ഷേപിച്ചു എന്നതിന് കൃത്യമായ ഉത്തരം നല്‍കാന്‍ സിപിഎമ്മിനോ ദേശാഭിമാനിക്കോ സാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha