കലാഭവൻ മണിയുടെ മകളെ കണ്ടോ..! വീഡിയോ പുറത്ത് അച്ഛന്റെ ആഗ്രഹം പോലെ നേരെ അവിടേയ്ക്ക്..!

ഏക മകൾ ആണ് മണിക്ക് ശ്രീലക്ഷ്മി. അമ്മ നിമ്മിക്ക് ഒപ്പമാണ് ശ്രീലക്ഷ്മിയുടെ താമയസം. ഇപ്പോൾ ചാലക്കുടിയിലെ മണികൂടാരത്തിൽ ഉണ്ട് ഇരുവരും. ഏറ്റവും ഒടുവിലായി പാടിയിലേക്ക് ശ്രീ ലക്ഷ്മിയുടെ കൂട്ടുകാരിൽ ചിലർ എത്തിയിരുന്നു. അവർ പകർത്തിയ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.
അച്ഛന്റെ ഓർമ്മകൾ സുഹൃത്തുക്കളെ കാണിച്ചുകൊടുക്കുമ്പോൾ പഴയ കാലം ഓർക്കുകയാണ് ശ്രീലക്ഷ്മിയും. അച്ഛന് പിറന്നാൾ സമ്മാനം കിട്ടിയ ആന, താൻ വരച്ച ചിത്രങ്ങൾ, അച്ഛന്റെ ഓർമ്മ കുടീരം, പാടി, അങ്ങനെ അങ്ങനെ എല്ലാ ഓർമ്മകളും കൂട്ടുകാർക്കായി ശ്രീ കാണിച്ചു നൽകുന്നു. കൂട്ടുകാരി ശില്പയോട് ആണ് ശ്രീ വിശേഷങ്ങൾ പങ്കിടുന്നത്.
വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല എങ്കിലും, പഴയ ചമ്മൽ അങ്ങനെ തന്നെ ഉണ്ടെന്നാണ് വീഡിയോ കണ്ട ആരാധകർ ഒന്നടങ്കം പറയുന്നത്. എംബിബിഎസ് വിദ്യാർത്ഥിയായ ശ്രീലക്ഷ്ണി ശ്രീനാരയണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് എംബിബിഎസ് പഠനം നടത്തുന്നത്.
അച്ഛന്റെ വേര്‍പാടിന്റെ കണ്ണീരുണങ്ങും മുന്‍പെയാണ് ശ്രീലക്ഷ്മി പത്താം ക്ലാസ് പരീക്ഷയെഴുതിയത്. ആ വേദന ഉള്ളിലടക്കി അധ്യാപികയുടെ കൈപിടിച്ചാണ് പരീക്ഷയ്ക്ക് ശ്രീലക്ഷ്മി എത്തിയിരുന്നത്.
പ്രതിസന്ധികൾക്കിടയിൽ എഴുതിയ പരീക്ഷയിൽ ശ്രീലക്ഷ്മി മികച്ച വിജയം നേടി. നാല് എ പ്ലസും ഒരു ബി പ്ലസുമാണ് ഈ മിടുക്കി നേടിയത്. കലാഭവൻ മണിയുടെ സഹോദരനായ ആർഎൽവി രാമകൃഷ്ണനാണ് ഈ സന്തോഷവാർത്ത എല്ലാവരെയും അറിയിച്ചത്. സിഎംഐ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ശ്രീലക്ഷ്മി.
‘അഭിനന്ദനങ്ങൾ അമ്മുക്കുട്ടിക്ക്. പരീക്ഷ സമയത്ത് അച്ഛൻ നഷ്ട്ടപ്പെട്ട തീരാ ദുഃഖത്തിലും സി.ബി.എസ്.സി പത്താം ക്ലാസ്സ് പരീക്ഷയിൽ കലാഭവൻ മണി ചേട്ടന്റെ മകൾ ശ്രീലക്ഷ്മി 4 എ പ്ലസ്സും ഒരു ബി പ്ലസ്സും വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുന്നു; ഈ സന്തോഷ വാർത്ത ഏവരെയും അറിയിക്കുന്നു. രാമകൃഷ്ണൻ പറഞ്ഞു.
ശ്രീലക്ഷ്മി സിബിഎസ്ഇ പത്താം ക്ലാസിലെ ഹിന്ദി പരീക്ഷ എഴുതാൻ പേരാമ്പ്രയിലെ സരസ്വതി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിലെത്തിയത് അച്ഛന്റെ വേർപാടെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാവാതെയായിരുന്നു. പരീക്ഷ കഴിഞ്ഞിറങ്ങിയതും ശ്രീലക്ഷ്മി പൊട്ടിക്കരഞ്ഞു. കാത്തുനിന്ന കൂട്ടുകാരികൾ ശ്രീലക്ഷ്മിയെ സ്നേഹത്തോടെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു. ആ വേദനകൾക്ക് നടുവിൽ നിന്നാണ് ശ്രീലക്ഷ്മി അച്ഛനും അഭിമാനിക്കാവുന്ന വിജയം സ്വന്തമാക്കിയത്.
പല പൊതുപരിപാടികൾക്കും മണിക്കൊപ്പം ശ്രീലക്ഷ്മിയും പോകാറുണ്ടായിരുന്നു. രണ്ട് കസെറ്റുകളിൽ പാടി, നാടൻപാട്ടിന്റെ സുൽത്താന്റെ പാരമ്പര്യത്തികവറിയിച്ചു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മണിയുടെ സൂപ്പർഹിറ്റ് ചിത്രം തിയറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് ശ്രീലക്ഷ്മി പിറക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് മണി മകൾക്ക് നൽകിയത്.
കാറ്റു വീശുമ്പോൾ, മുറിക്കുളളിൽ അച്ഛന്റെ ചിരിക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ തോന്നും. അച്ഛൻ എങ്ങും പോയി ട്ടില്ല. ഇവിടെ തന്നെ ഉണ്ട്, എന്റെ അച്ഛൻ. അച്ഛന്റെ ബ ലികുടീരത്തിനടുത്തിരിക്കുമ്പോൾ ഒരു പ്രത്യേകതരം കാറ്റു വ രും. ആ കാറ്റിന് അച്ഛന്റെ മണമായിരിക്കും. അച്ഛന് പെ ർഫ്യൂമുകൾ വളരെ ഇഷ്ടമായിരുന്നു. അച്ഛൻ അടുത്തു വ രുമ്പോൾ നല്ല മണമായിരിക്കും. ആ മണമാണ് ചില സമയ ത്തെ കാറ്റിന്.
കേൾക്കുന്നവർക്ക് വിശ്വസിക്കാൻ പ്രയാസം തോന്നാം. എ ങ്കിലും സത്യമാണ് ഞങ്ങൾ ഇപ്പോഴും അച്ഛന്റെ ശബ്ദം കേൾക്കാറുണ്ട്. ചിലപ്പോൾ ചിരി കേൾക്കും. ചിലപ്പോൾ ഞങ്ങളെ പേരെടുത്ത് വിളിക്കും. ഞങ്ങൾ വിളി കേൾക്കും. അച്ഛനല്ലാതെ ആരാണ് ആ സ്വരത്തിൽ ഞങ്ങളെ വിളിക്കു ന്നത്. എപ്പോഴും അച്ഛൻ പിന്നിലുണ്ട് എന്ന് ഉറപ്പാണ്. കാ റ്റായും ചിരിയായും സ്വരമായുമൊക്കെ അച്ഛൻ ഞങ്ങളോടൊപ്പമുണ്ട്.
അച്ഛനെ സ്വപ്നം കാണാറുണ്ട് പലപ്പോഴും. ഷൂട്ടിങ് കഴിഞ്ഞ് അച്ഛൻ വീട്ടിൽ തിരിച്ചുവരുന്നതായാണ് പല സ്വ പ്നങ്ങളും അവസാനിക്കുന്നത്.ഞാൻ കിടക്കുന്ന മുറി നി റയെ അച്ഛന്റെ പടങ്ങളാണ്. അച്ഛന്റെ ചിരി നിറഞ്ഞ മു ഖം കണി കണ്ടാണ് ഞാൻ ഉണരാറുള്ളത്. കുളി കഴിഞ്ഞാ ൽ അച്ഛന്റെ കുടീരത്തിൽ വിളക്കു കത്തിച്ച് തൊഴുതിട്ടേ സ്കൂളിൽ പോകാറുള്ളു. ൈവകുന്നേരം തിരിച്ചുവന്ന് ചന്ദന ത്തിരി കത്തിച്ചിട്ടേ ഞാൻ പഠിക്കാനിരിക്കൂ. അതൊരു നിഷ്ഠ യാണ് കഴിഞ്ഞ ഒരു വർഷമായി. അച്ഛന് എന്തു സംഭവിച്ചു എന്ന് എനിക്ക് അറിഞ്ഞുകൂടാ. ഞങ്ങൾക്ക് എങ്ങനെ അച്ഛ നെ നഷ്ടമായി എന്നും അറിഞ്ഞുകൂടാ.
‘കലാഭവൻ മണിയില്ലാത്ത ചാലക്കുടി ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്’എന്നൊരു തമാശ ആരോ പറഞ്ഞു. ആ തമാശ കേട്ടാൽ ഏറ്റവും കൂടുതൽ ചിരിക്കുക അച്ഛനായിരിക്കുമെന്നു ഞങ്ങൾക്കറിയാം. ’ അച്ഛൻ പോയിട്ട് ഒരു വർഷമായി എന്നൊന്നും തോന്നുന്നില്ല. ലൊക്കേഷനിലേക്കു പോയതുപോ ലെയാണ് തോന്നുന്നത്. അച്ഛൻ ഇനി ഒരിക്കലും വരില്ലെന്ന് കരുതാൻ ഞങ്ങൾക്കാവില്ല. അത്രയ്ക്കും സാധുവായ മനുഷ്യനായിരുന്നു. എന്റെ അച്ഛൻ.
https://www.facebook.com/Malayalivartha