വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....

വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വല്യന്തി സ്വദേശികളായ അപ്പു നാരായണന്‍ (70) രാജമ്മ (65) എന്നിവരെയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദമ്പതികള്‍ ജീവനൊടുക്കിയത്. സംഭവസമയത്ത് മരുമകളും കൊച്ചുമക്കളും വീട്ടിലുണ്ടായിരുന്നു. വളരെയേറെ നാളായി കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. ഇരുവര്‍ക്കും ചെറിയ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആത്മഹത്യയെന്ന് തന്നെയാണ് പൊലീസിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്. ഷോള്‍ കഴുത്തില്‍ മുറുക്കിയാണ് ഇരുവരും ജീവനൊടുക്കിയത്. എല്ലാ ദിവസവും രാത്രി പാട്ട് വച്ചാണ് ഇവര്‍ ഉറങ്ങുക. കഴിഞ്ഞ ദിവസം രാത്രിയും പതിവ് പോലെ മുറിയില്‍ നിന്ന് പാട്ട് കേട്ടിരുന്നെന്ന് മരുമകള്‍ പറഞ്ഞു. അച്ഛന്‍ രാത്രിയൊന്നും ഉറങ്ങാറില്ല.
എല്ലാ ദിവസവും പോലെ ആഹാരം കഴിച്ച് കിടന്നതാണ്. രണ്ട് പേര്‍ക്കും മാനസികമായി വിഷമമുണ്ടായിരുന്നു. രാവിലെയായിട്ടും പുറത്തേക്ക് കാണാതായപ്പോഴാണ് ജനല്‍ തുറന്ന് നോക്കിയതെന്നും അവര്‍ പ്രതികരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha