അന്നദാനത്തിന് പോകണമെന്ന് അർജുൻ ആവശ്യപ്പെട്ടിട്ടും വിലക്കി; അതേ ക്ഷേത്രത്തില്‍ ഡാന്‍സ് അവതരിപ്പിക്കാന്‍ സഹോദരി: ഐപിഎൽ കാണാന്‍ ടി.വി.യില്‍ ചാര്‍ജ്ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും, ചെയ്യാതിരുന്നതോടെ നടന്നത്...

വെഞ്ഞാറമൂട് കാണാതായ 16കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെഞ്ഞാറമൂട് സ്വദേശി അർജുനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തിയത്. വീടിനടുത്തുള്ള പറമ്പിലെ ഉപയോഗിക്കാത്ത കിണറ്റിൽ നിന്നാണ് മൃതദേഹം നാട്ടുകാർ ചേർന്ന് കണ്ടെത്തിയത്. അര്‍ജുന്റെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറയുന്നു.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: പിരപ്പന്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അന്നദാനത്തിനു പോകണമെന്ന് അര്‍ജുന്‍ വീട്ടുകാരോടു പറഞ്ഞു. എന്നാല്‍, മുത്തച്ഛന്‍ മരിച്ചിട്ട് ദിവസങ്ങള്‍ ആയതേയുള്ളൂവെന്നതിനാല്‍ വീട്ടുകാര്‍ പോകണ്ടെന്നു പറഞ്ഞു. തുടര്‍ന്ന് വൈകീട്ട് അതേ ക്ഷേത്രത്തില്‍ ഡാന്‍സ് അവതരിപ്പിക്കാന്‍ സഹോദരി പോകുമെന്നറിഞ്ഞതോടെ അര്‍ജുന്‍ വീട്ടുകാരാട് അതു ചോദ്യംചെയ്യുകയും വഴക്കിടുകയും ചെയ്തിരുന്നു. ഐപിഎല്‍ കാണാന്‍ ടി.വി.യില്‍ ചാര്‍ജ്ജ് ചെയ്യണമെന്നു പറഞ്ഞെങ്കിലും വീട്ടുകാര്‍ കേട്ടിരുന്നില്ല. അത് അര്‍ജുന് വിഷമമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്നാണ് അര്‍ജുനെ കാണാതാകുന്നത്.
തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അർജുനെ കാണാതായത്. വീട്ടിൽ നിന്നും കളിക്കാനായി പോയ കുട്ടി പിന്നീട് മടങ്ങിയെത്തിയില്ല. വീട്ടിൽ ചെറിയ തോതിൽ വഴക്കുണ്ടായിരുന്നതായി കുടുംബം പിന്നീട് പോലീസിനോട് പറയുകയായിരുന്നു. കളിക്കുമ്പോൾ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കളിക്കു ശേഷം കുട്ടിയെ കാണാതാവുകയായിരുന്നു.
വെഞ്ഞാറമൂട് തൈക്കാട് മുളംകുന്ന് ലക്ഷംവീട് കോളനിയില്‍ അനില്‍കുമാറിന്റെയും മായയുടെയും മകനായ അര്‍ജുന്റെ മൃതദേഹമാണ് ഇന്നലെ രാവിലെയോടെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഏഴാംതീയതി വൈകുന്നേരത്തോടെയാണ് അര്‍ജുനെ കാണാതായത്. ഇതുസംബന്ധിച്ച് കുടുംബം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകുകയായിരുന്നു.
വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും നാട്ടുകാരും ഊര്‍ജിതമായി അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ്ആള്‍മറയുള്ള കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. പിരപ്പന്‍കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. വെഞ്ഞാറമൂട് പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുക്കുമ്പോൾ മുഖത്ത് പരിക്കേറ്റ നിലയിലായിരുന്നു. ഇത് കിണറ്റിനുള്ളിലെ റിംഗില്‍ ഇടിച്ച് ഉണ്ടായതാണോ എന്ന് സംശയമുണ്ട്.
സമീപത്തെ അമ്പലത്തില്‍ ഉത്സവത്തിനായി പോയ കുടുംബം മടങ്ങിയെത്തിയപ്പോഴാണ് അര്‍ജുന്‍ വീട്ടിലില്ലെന്ന് മനസ്സിലായത്. രണ്ട് ദിവസം പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്നലെ രാവലെ അച്ഛന് അനില്‍കുമാര്‍, അയല്‍പ്പക്കെത്തി കിണറില്‍ നോക്കിയമ്പോഴാണ് മൃതദേഹം കണ്ടത്. പൊലീസും അഗ്നിശമന സേനയും എത്തിയ മൃതദേഹം കരക്ക് കയറ്റുകയായിരുന്നു. കിണറിന് നല്ല ഉയരമുള്ള കൈവരിയുണ്ട്. അബന്ധത്തില്‍ വീണുപോകാന്‍ ഇടയില്ലെന്ന് വീട്ടുകാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
അര്‍ജുന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉള്ളതായി അറിയില്ലെന്ന് വീട്ടുകാരും സ്കൂളിലെ കൂട്ടുകാരും പോലീസിനോട് പറഞ്ഞിരുന്നു. പൊലീസ് വിശദമായി അന്വേഷണം തുടങ്ങിയപ്പോഴാണ് വീട്ടിൽ ഉണ്ടായ പ്രശനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പിലെത്തിച്ച മൃതദേഹം കിളിമാനൂരിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha