ക്ഷേത്ര ദർശനത്തിന് പോകുന്നുവെന്ന്... ബന്ധുവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്ത് പോലീസ്; സുകാന്ത് എവിടെ..?

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിന്റെ ബന്ധുവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ഒരു മണിക്കൂറോളം ചോദ്യം ചെയ്ത് പോലീസ്. മലപ്പുറം സ്വദേശിയായ സുകാന്തും കുടുംബവും ക്ഷേത്ര ദർശനത്തിന് പോകുന്നുവെന്ന് അയൽക്കാരോട് പറഞ്ഞിട്ടാണ് ഒളിവിൽ പോയത്.
സൂചനകളെ തുടർന്നു രണ്ടു ദിവസമായി തമിഴ്നാട്ടിൽ അന്വേഷണം നടത്തുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. കൂടാതെ ഇയാൾ ഉടൻ പിടിയിലാകുമെന്ന സൂചനയും പോലീസ് പുറത്ത് വിടുന്നുണ്ട്. തൃശ്ശൂരിലും പാലക്കാടും ബന്ധുക്കളുടെ വീടുകളിൽ നടത്തിയ റെയ്ഡുകളിൽ സുകാന്ത് അറസ്റ്റിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.
സുകാന്തിന്റെ അവസാനത്തെ മൊബൈൽ സിഗ്നൽ പുതുച്ചേരിയിൽ നിന്നാണ് കണ്ടെത്തിയത്, ഇയാൾ ചെന്നൈയിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. കേരള പോലീസും ഇന്റലിജൻസ് ബ്യൂറോയും ഉൾപ്പെടുന്ന സംഘം രണ്ടു ടീമായാണ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha