സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തിക പിന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്; കേരളത്തില്‍ വലിയ വിപണി സാധ്യതയാണ് ഉള്ളതെന്ന് മന്ത്രി പി. രാജീവ്

കേരളത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്നും അതില്‍ 31 ശതമാനം സ്ത്രീ സംരംഭകരാണെന്നും വ്യവസായ കയര്‍ നിയമകാര്യ വകുപ്പ് മന്ത്രി പി. രാജീവ്. പി.എസ്.സി പരീക്ഷയ്ക്ക് വേണ്ടി മാത്രം ബീ കീപ്പിംഗ് പരിശീലനത്തെ കാണരുത്. തേനീച്ച വളര്‍ത്തലില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാനും മറ്റുള്ളവര്‍ക്ക് ജോലി കൊടുക്കാനും പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കഴിയണം.
പരിശീലനത്തില്‍ ചേരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കും. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തിക പിന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്. കേരളത്തില്‍ വലിയ വിപണി സാധ്യതയാണ് ഉള്ളത്.
ഖാദി ബോര്‍ഡില്‍ വൈവിധ്യവത്ക്കരണവും ആധുനികവത്ക്കരണവും സര്‍ക്കാര്‍ നടപ്പാക്കുന്നു. ഖാദിയുടെ മൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ആധുനികവത്ക്കരണമാണ് നടത്തുന്നത്. ഗ്രാമവ്യവസായങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നുവെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
https://www.facebook.com/Malayalivartha