അർജ്ജുൻ ധരിച്ച വസ്ത്രം കാണാനില്ല? ചെരുപ്പ് പൊട്ടി ! നീന്തൽ അറിയാവുന്ന കുട്ടി ; കാണാതായതിന്റെ മൂന്നാം പക്കം കിണറ്റിൽ; ഇത് ആത്യമഹത്യയാണോ ? അടിമുടി ദൂരൂഹത

മൂന്ന് ദിവസം മുമ്പ് വെഞ്ഞാറമൂട് നിന്ന് കാണാതായ അർജ്ജുനെന്ന പതിനാറു വയസ്സുകാരന്റെ മൃതദേഹം, കഴിഞ്ഞ ദിവസം വീടിനു പിറകിലുള്ള കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരു പതിനാറു വയസ്സുകാരന്റെ പിടിവാശിയിലുണ്ടായ മരണമാണെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും തുടക്കം മുതൽ അടിമിടി ദുരൂഹതകൾ മാത്രമുള്ള ഒരു കേസാണിത്.
മാണിക്കൽ ഗ്രാമപഞ്ചായത്തിലെ തൈക്കാട് മുളങ്കുന്ന് ലക്ഷംവീട് കോളനിയിൽ നിന്നും ഇക്കഴിഞ്ഞ ഏഴാം തീയതി വൈകുന്നേരം കാണാതായ അനിൽകുമാർ മായാ ദമ്പതി കളുടെ മകൻ 16 വയസ്സുകാരനായ അർജുൻ ന്റെ മരണത്തിൽ അടിമിടി ദുരൂഹതകളാണ്.
ഏഴാം തീയതി കാണാതായ അർജുന്റെ മൃതദേഹം കഴിഞ്ഞ ദിവസം രാവിലെ വീടിന് സമീപത്തുള്ള ആൾതാമസം ഇല്ലാത്ത വീടിന്റെ പുറകുവശത്തുള്ള കിണറിൽ നിന്നും കണ്ടെത്തുന്നത്. അർജുനെ കാണാനില്ല എന്നറിഞ്ഞ നിമിഷം മുതൽ പോലീസും നാട്ടിലെ പൊതുപ്രവർത്തകരും, അർജുന്റെ ബന്ധുക്കളും ഒന്നടങ്കം അന്വേഷണം നടത്തുന്നു.
നാടിന്റെ നാനാഭാഗങ്ങളിലേക്കും അന്വേഷണം ഊർജിതം. അർജുനെ കണ്ടെത്തി എന്ന് പറയുന്ന കിണറിൽ തന്നെ അന്വേഷണത്തിന്റെ ഭാഗമായി പലരും വന്നു നോക്കിയതായും പറയുന്നു. അഥവാ അർജുൻ ആത്മഹത്യ ചെയ്യാൻ കിണറ്റിലേക്ക് ചാടി എന്ന് തന്നെ ഇരിക്കട്ടെ കിണറിന്റെ ആഴം കണക്കാക്കിയത് അനുസരിച്ച് പതിനൊന്നര അടി ജലം നിൽക്കുന്ന ഭാഗം വരെയും മൂന്നര അടി ജലത്തിൽ നിന്നും താഴേക്കും അങ്ങനെ മൊത്തത്തിൽ 15 അടി ആഴമുള്ള കിണർ .
ബന്ധുക്കളും നാട്ടുകാരും പറഞ്ഞത് അനുസരിച്ച് അർജുൻ അത്യാവിശ്യം നന്നായി നീന്താൻ അറിയാവുന്ന ഒരു കുട്ടിയാണ് എന്നാണ്. അങ്ങനെയെങ്കിൽ അർജുൻ കിണറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുമോ ?
ബന്ധുക്കൾ പറഞ്ഞത് അനുസരിച്ച് അർജുന്റെ അമ്മയുടെ പിതാവ് മരണപ്പെട്ടിട്ട് ഏകദേശം പതിനഞ്ച് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അതു കൊണ്ടു തന്നെ ആചാരങ്ങൾ പ്രകാരം ക്ഷേത്രങ്ങളിലേക്ക് പോകുവാൻ പാടില്ല.ഇതിനിടെയിലാണ് നാട്ടിൽ തന്നെയുള്ള പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത്.
ഇവിടേക്ക് അന്നദാനം കഴിക്കാൻ പൊയ്ക്കോട്ടെ എന്ന് അർജുൻ വീട്ടുകാരോട് ചോദിച്ചതായറിഞ്ഞു. മരണം നടന്ന വീട് ആയതു കൊണ്ട് ക്ഷേത്രത്തിലേക്ക് പോകണ്ട എന്ന് വീട്ടുകാർ അർജ്ജുന് നിർദ്ദേശം കൊടുത്തു. എന്നാൽ ഏഴാം തീയതി വൈകുന്നേരം സഹോദരിയുടെ നൃത്ത പരിപാടിക്ക് അതേ ക്ഷേത്രത്തിൽ അർജ്ജുന്റെ സഹോദരിയുമൊത്ത് മാതാപിതാക്കൾ പോയിരിക്കുന്നു.
ഇത് അർജുനെ ചൊടിപ്പിച്ചതാകാം എന്നൊരഭിപ്രായവും ഉയർന്നിട്ടുണ്ട്. മതാപിതാക്കളിൽ നിന്നുള്ള ഈ നിലാപാടാകാം അർജ്ജുനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറഞ്ഞ് അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ അവിടെയും ഉണ്ട് ദുരൂഹത.
കാരണം അന്നദാനം കഴിക്കാൻ വിടാത്തതിന്റെ പേരിലും സഹോദരി നൃത്തം ചെയ്യാൻ പോയതിന്റെ പേരിലും ആത്മഹത്യയ്ക്ക് തുനിയുന്ന ഒരാളല്ല അർജ്ജുൻ. ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ നിരസിക്കുന്നത് ഇതിന് മുമ്പും സംഭവിച്ചി്ട്ടുണ്ട്. കാരണം നാലറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി കൂലിപ്പണിചെയ്യുന്ന ഒരു സാധാരണ കുടുംബത്തിൽ പെട്ട വ്യക്തിയാണ്. ആഗ്രഹിച്ചതെല്ലാം തന്നെ നടക്കണമെന്നില്ല.
അതുകൊണ്ട് പറ്റില്ലെന്ന വാക്ക് അർജ്ജുൻ ആദ്യമായി കേൾക്കുന്നതല്ല. അങ്ങനെ കേട്ടാൽ അർജ്ജുനെ അത് ആത്മഹത്യയിലേക്കൊന്നും എത്തിക്കില്ലെന്നതും ഉറപ്പാണ്. അതുകൊണ്ട് തന്നെ അർജ്ജുൻ ഐപിഎൽ റീചാർജ് ചെയ്ത് നൽകാത്തതിന്റെ പേരിൽ അല്ലെങ്കിൽ അമ്പലത്തിൽ പോകരുതെന്ന വീട്ടുകാരുടെ നിർദ്ദേശത്തിന്റെ പേരിൽ അർജ്ജുൻ ആത്മഹത്യ ചെയ്യുമോ എന്നത് കൃത്യമായി പരിശോധിക്കേണ്ട ഒരു വിഷയമാണ്.
കാരണം വൈകുന്നേരം ആറു മണിവരെ തന്റെ സുഹൃത്തുക്കളോടൊപ്പം വളരെ സന്തോഷത്തോടെ യാതൊരു തരത്തിലുള്ള വിഷമവും പ്രകടിപ്പിക്കാതെ ആ 16കാരൻ അവരുടെ കളിയിലും ചിരിയിലും മുഴുകി നിന്നിരുന്നു എന്നുള്ളത് സമപ്രായക്കാരായ സുഹൃത്തുക്കളിൽ നിന്നു തന്നെ വ്യക്തം. സഹോദരിയുടെ നൃത്ത പരിപാടി കഴിഞ്ഞ് കുടുംബം വീട്ടിലേക്ക് എത്തിയത് ഏകദേശം 10 മണിയോടെയാണ് .
ആറേകാൽ മുതൽ കുട്ടിയെ കാണാനില്ല എന്ന് പറയുന്നത് കുട്ടിയുടെ അമ്മയുടെ അമ്മ അമ്മൂമ്മയാണ് . ഈ സമയം അമ്മൂമ്മ വീട്ടിൽ ഉണ്ടായിരുന്നു. നിരവധി വീടുകൾ അടുപ്പിച്ച് ഉള്ളതുകൊണ്ട് തന്നെ ഈ സമയം കിണറ്റിലേക്ക് അർജുൻ ചാടിയെന്നിരിക്കട്ടെ തലയോ മറ്റു ഭാഗങ്ങളോ ഇടിച്ച് ഒരു നിലവിളി ശബ്ദം എങ്കിലും പുറത്തേക്ക് കേൾക്കാനുള്ള സാധ്യത കൂടുതലാണ്.
അങ്ങനെ ഒരു ശബ്ദം ആരും കേട്ടതായും പറയുന്നില്ല. ഒരു 16 വയസ്സുകാരന്റെ സൈക്കോളജി പ്രകാരം അത്യാവശ്യം ബോധമുള്ള ഒരു കൗമാരക്കാരൻ എന്ന നിലയിലും ഇത്രയും ആഴത്തിലേക്കുള്ള കിണറിൽ എടുത്തു ചാടിയാൽ ശരീരം എവിടെയെങ്കിലും ഇടിച്ച് തനിക്ക് വേദനയോ ഒടിവോ ചതവോ ഉണ്ടാകാം എന്നുള്ള ധാരണ ആ കുട്ടിക്ക് തീർച്ചയായും ഉണ്ടാകും.
അഥവാ ശരീരം എങ്ങും ഇടിക്കാതെ വെള്ളത്തിലേക്ക് വീണാൽ നന്നായി നീന്തൽ അറിയാവുന്ന അർജുൻ വളരെ പെട്ടെന്ന് തന്നെ വെള്ളത്തിന് മുകളിലേക്ക് വരികയും ചെയ്യും . അവിടെ വീണ്ടും ദുരൂഹത നിറയുകയാണ്. അതേസമയം കിണറിൽ ഓക്സിജൻ കിട്ടാതെ മുങ്ങിപ്പോയതാണെങ്കിൽ മുഖത്തു കാണുന്ന ചതവുകൾ ഉണ്ടാകാനുള്ള സാധ്യതയില്ല ശരീരത്ത് പല ഭാഗത്തും മുറിവുകളും ഉണ്ട്.
അതേസമയം ഇടുപ്പിന് താഴോട്ട് യാതൊരുവിധത്തിലുള്ള മുറിവുകളോ മറ്റു കാര്യങ്ങളോ ഇല്ല. ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന അർജുൻ ഒരിക്കലും തലയിടിച്ച് ചാടാനായി ആഗ്രഹിക്കില്ല. അങ്ങനെയെങ്കിൽ ആത്മഹത്യ ചെയ്യാൻ ആണെങ്കിൽ മറ്റു മാർഗ്ഗങ്ങൾ ആകും അർജുൻ തേടുക എന്നതാവും വാസ്തവം. മറ്റൊരു വസ്തുത കൂടി സൂചിപ്പിക്കാനുള്ളത് അർജുൻ സ്ഥിരമായി നടന്നു പോകുന്ന വഴിയിൽ ആണ് ഈ കിണർ സ്ഥിതി ചെയ്യുന്നത്.
ആ പ്രദേശത്ത് തന്നെയാണ് അർജുന്റെ പൊട്ടിയ ചെരിപ്പും ഒരെണ്ണം കണ്ടെത്തിയതും. മറ്റൊരു വസ്തുത ഇടക്കാലത്ത് വീട്ടിൽ നിന്നും വഴക്കിട്ട് ഇറങ്ങിപ്പോയ അർജുൻ കൂട്ടുകാരന്റെ വീടിന്റെ ടെറസിന്റെ മുകളിൽ കയറിയിരിക്കുകയായിരുന്നു. രാത്രി കൂട്ടുകാരൻ തന്നെ ടെറസിന് മുകളിൽ നിന്ന് വിളിച്ചറക്കി വീട്ടിൽ കൊണ്ടുപോയി വിടുകയും ചെയ്തു.
അർജുനെ കാണാതാകുന്നതിന്റെ അന്നേദിവസം വൈകുന്നേരത്തോടെ സമയത്തുള്ള ഒരു കടയിൽ നിന്നും ഒരു ബോട്ടിൽ വെള്ളവും പലഹാരവും ചോദിച്ചിരുന്നതായും തന്റെ കയ്യിൽ പൈസയില്ല അമ്മ തരും എന്ന് പറഞ്ഞതായി കടയുടമ പറയുകയുണ്ടായി. എന്നാൽ കടയുടമ സാധനങ്ങൾ നൽകിയില്ല അർജുനോട് പറഞ്ഞു. അമ്മ കടം നൽകരുത് എന്ന് മുന്നേ പറഞ്ഞിട്ടുള്ളതാണ് എന്ന്.
ആത്മഹത്യ ചെയ്യാൻ പോകുന്ന അർജുൻ എന്തിന് വൈകുന്നേരം ഭക്ഷണം വാങ്ങാൻ കടയിൽ ചെല്ലണം. ഇത്രയും കാര്യങ്ങൾ എടുത്തു പറയുമ്പോൾ എങ്ങനെ വിശ്വസിക്കും അർജുൻ ആത്മഹത്യ ചെയ്തു എന്ന്... ഇനി ആരും ശ്രദ്ധിക്കാതെ പോയ സുപ്രധാനമായ ഒരു വസ്തുത കുട്ടിയെ കാണാതാകുമ്പോൾ ധരിച്ചിരുന്ന വസ്ത്രം കറുത്ത പാന്റും കറുത്ത ഫുൾകൈ ടീഷർട്ടും കിണറിൽ നിന്നും കുട്ടിയെ പുറത്തെടുക്കുമ്പോൾ കറുത്ത ടീഷർട്ട് ഉണ്ടായിരുന്നില്ല. വീട്ടിലും ടീഷർട്ട് ഉള്ളതായി പറയുന്നില്ല. അങ്ങനെയെങ്കിൽ അർജുൻ ധരിച്ചിരുന്ന കറുത്ത ടീഷർട്ട് എവിടെ ?
അർജ്ജുൻ ആത്മഹത്യ ചെയ്യാൻ വേണ്ടിയായിരുന്നു വീടുവിട്ടിറങ്ങിയതെങ്കിൽ കുട്ടി വസ്ത്രം ധരിക്കാതെ പോകുമെന്ന് തോന്നുന്നുണ്ടോ !? പ്രത്യേകിച്ച് കുട്ടിയെ കാണാതായത് മുതൽ ആ വസ്ത്രങ്ങളും മിസ്സിങ്ങാണെന്നുള്ളതാണ്. മൂന്ന് ദിവസം കഴിഞ്ഞ് കുട്ടിയെ മരണപ്പെട്ട രീതിയിലാണ് കണ്ടെത്തിയതെങ്കിലും അപ്പോഴും ആ വസ്ത്രം കാണാമറയാത്താണ്.
https://www.facebook.com/Malayalivartha