ശബരിമലയില്‍ പൈങ്കുനി ഉത്ര ഉത്സവത്തിന് പരിസമാപ്തി കുറിച്ച് അയ്യപ്പസ്വാമിക്ക് പമ്പയില്‍ ഇന്ന് ആറാട്ട്....

പൈങ്കുനി ഉത്ര ഉത്സവത്തിന് പരിസമാപ്തി കുറിച്ച് അയ്യപ്പസ്വാമിക്ക് പമ്പയില്‍ ഇന്ന് ആറാട്ട് നടക്കും. തന്ത്രി കണ്ഠരര് രാജീവര്, മകന്‍ കണ്ഠര് ബ്രഹ്മദത്തന്‍, മേല്‍ശാന്തി എസ്.അരുണ്‍ കുമാര്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി ടി.വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
രാവിലെ 9ന് ഉഷഃപൂജയ്ക്കും ആറാട്ടുബലിക്കും ശേഷം അയ്യപ്പസ്വാമി പമ്പയിലേക്ക് ആറാട്ടിനായി പുറപ്പെടും. ഘോഷയാത്ര പമ്പാ ഗണപതി കോവിലില്‍ എത്തുമ്പോള്‍ ശബരിമല മേല്‍ശാന്തി തിടമ്പ് ഏറ്റുവാങ്ങി ആറാട്ടുകടവിലേക്ക് എഴുന്നള്ളിക്കുന്നതാണ്.
ആറാട്ട് കഴിഞ്ഞ് ദേവനെ പമ്പാഗണപതി കോവിലില്‍ എഴുന്നള്ളിച്ചിരുത്തും. ഇവിടെ ഉച്ചയ്ക്ക് ശേഷം 3 വരെ ഭക്തര്‍ക്ക് പറവഴിപാട് സമര്‍പ്പിക്കാനാകും. ആറാട്ടുകഴിഞ്ഞ് ദേവന്‍ ഘോഷയാത്രയായി സന്നിധാനത്ത് മടങ്ങിയെത്തിയശേഷം കൊടിയിറക്ക്, ആറാട്ട് കലശം, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും. രാത്രി 10ന് നടയടയ്ക്കും.
ഇന്നലെ രാത്രി അത്താഴപൂജയ്ക്കും ശ്രീഭൂതബലിക്കും ശേഷം ശരംകുത്തിയില്‍ പള്ളിവേട്ട നടന്നു.
"
https://www.facebook.com/Malayalivartha