കൊച്ചിയില്‍ അഭിഭാഷകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.... 16 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും 8 അഭിഭാഷകര്‍ക്കും പരുക്ക്

ജില്ലാ ബാര്‍ അസോസിയേഷന്‍ ആഘോഷത്തിനിടെ കൊച്ചിയില്‍ അഭിഭാഷകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. എറണാകുളം ജില്ലാ കോടതി വളപ്പില്‍ ഇന്നലെ അര്‍ധരാത്രിയിലാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്. 16 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും 8 അഭിഭാഷകര്‍ക്കും പരിക്കേറ്റു.
ബാര്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷത്തിന് ഇടയിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കയെന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്. അസോസിയേഷന്‍ വാര്‍ഷികാഘോഷത്തിന് ഇടയിലേക്ക് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കയറിയാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് അഭിഭാഷകരുടെ ആരോപണം.
അഭിഭാഷകരുടെ മോശം പെരുമാറ്റമാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. അഭിഭാഷകര്‍ മദ്യപിച്ച് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ ശല്യം ചെയ്‌തെന്നും ഇത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു വിദ്യാര്‍ത്ഥികളെ ആക്രമിച്ചതെന്നുമാണ് എസ്എഫ്‌ഐയുടെ മറുപടി. സംഘര്‍ഷം നിയന്ത്രിക്കാന്‍ എത്തിയ പൊലീസുകാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha