Widgets Magazine
18
Apr / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടുക്കി ഉപ്പുതറയില്‍ നാലംഗ കുടുംബത്തെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ കടബാധ്യതയെന്ന് പൊലീസ്....

11 APRIL 2025 07:48 AM IST
മലയാളി വാര്‍ത്ത

ഇടുക്കിയില്‍ നാലംഗ കുടുംബത്തെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ കടബാധ്യതയെന്ന് പൊലീസ്.

ഉപ്പുതറ ഒന്‍പതേക്കര്‍ എം.സി കവലയ്ക്കു സമീപം പട്ടത്തമ്പലം സജീവ് മോഹനന്‍(36), ഭാര്യ രേഷ്മ(25), മക്കളായ ദേവന്‍(5), ദിയ(4) എന്നിവരാണ് മരിച്ചത്. വൈകുന്നേരം നാലരയോടെ അമ്മ സുലോചന വീട്ടില്‍ എത്തിയപ്പോള്‍ വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു. മുട്ടിവിളിച്ചിട്ടും കതക് തുറക്കാതെ വന്നതോടെ അയല്‍വാസിയെ വിളിച്ചുവരുത്തി.

സംശയം തോന്നിയതോടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് നാലുപേരെയും ഹാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത് കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്.

ഓട്ടോറിക്ഷ വാങ്ങിയ വായ്പയുമായി ബന്ധപ്പെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സമ്മര്‍ദം ഉണ്ടായിരുന്നുവെന്ന് മരിച്ച സജീവിന്റെ അച്ഛന്‍ പറഞ്ഞു. കട്ടപ്പന ധനകാര്യ സ്ഥാപനമാണ് മരണത്തിന് ഉത്തരവാദിയെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പ് ലഭിച്ചെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ദുഖവെള്ളി  (12 hours ago)

നിങ്ങള്‍ക്ക് രാഷ്ട്രപതിയോട് നിര്‍ദ്ദേശിക്കാന്‍ കഴിയില്ല; ജുഡീഷ്യറിക്കെതിരെ വിമര്‍ശനവുമായി ഉപരാഷ്ട്രപതി  (19 hours ago)

വീടിന്റെ ടെറസ്സില്‍ കഞ്ചാവ് കൃഷി നടത്തിയ ഉദ്യോഗസ്ഥന്‍ പിടിയില്‍  (19 hours ago)

ഷൈന്‍ ടോം ചാക്കോ ചിത്രം സൂത്രവാക്യം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്  (19 hours ago)

എക്സ്‌ക്ലൂസിവ് ദൃശ്യങ്ങള്‍ ഇതാ..; പരിഹാസ സ്റ്റോറി പങ്കിട്ട് ഷൈന്‍ ടോം ചാക്കോ  (20 hours ago)

തൃപ്പൂണിത്തറയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍    (20 hours ago)

ഈസ്റ്റര്‍ ആഘോഷത്തിന് സംരക്ഷണം നല്‍കാനാകില്ലെന്ന് ഡല്‍ഹി പൊലീസ്  (20 hours ago)

പശ്ചിമഘട്ടത്തില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ച് മദ്രാസ് ഹൈക്കോടതി  (20 hours ago)

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ഏപ്രില്‍ 21ന് കാസര്‍കോട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും  (21 hours ago)

യുപിയില്‍ 11കാരിയായ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു  (21 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (22 hours ago)

ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിനുശേഷം മൃതദേഹത്തിനരികില്‍ പാമ്പിനെ കൊണ്ടിട്ടു  (22 hours ago)

ക്ഷേത്രത്തിലെ തിരുവാഭരണളുമായി മുങ്ങിയ കീഴ്ശാന്തി അറസ്റ്റില്‍  (22 hours ago)

ഗവിയില്‍ വിനോദയാത്രയ്ക്ക് പോയി വനത്തില്‍ കുടുങ്ങിയവരെ തിരികെ എത്തിച്ചു  (23 hours ago)

എമ്പുരാന്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചു  (23 hours ago)

Malayali Vartha Recommends