പത്താംക്ലാസുകാരന്‍ ആദിശേഖറിനെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ പൂവച്ചല്‍ ആദി ശേഖര്‍ കൊലക്കേസ് പ്രതി പ്രിയരഞ്ജനെ വിട്ടയക്കാന്‍ തെളിവില്ലാ കേസല്ലെന്ന് ജില്ലാ കോടതി ..

കാട്ടാക്കട ചിന്മയ മിഷന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ മുന്നൊരുക്കത്തോടെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ പൂവച്ചല്‍ ആദി ശേഖര്‍ (15) കൊലക്കേസില്‍ കുട്ടിയുടെ അകന്ന ബന്ധുവായ പ്രതി പ്രിയരഞ്ജനെ വിട്ടയക്കാന്‍ തെളിവില്ലാ കേസല്ലെന്ന് ജില്ലാ കോടതി വ്യക്തമാക്കി.
തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ നടന്ന വിചാരണയില്‍ കോടതി മുമ്പാകെ വന്ന 30 സാക്ഷിമൊഴികള്‍, പ്രതി കൃത്യത്തിനുപയോഗിച്ച കാറടക്കം 11 തൊണ്ടിമുതലുകള്‍, ഇരയെ കാത്ത് കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ പ്രതി കാത്തിരുന്ന് കാര്‍ കിടന്നതിന്റെയും കെ കൊലപാതക കൃത്യത്തിന്റെയും സി സിറ്റി വി ഫൂട്ടേജ് സാക്ഷ്യപത്രമടക്കം 42 രേഖകള്‍ എന്നിവയും കോടതി പ്രതിയെ
നേരിട്ട് ചോദ്യം ചെയ്ത് രേഖപ്പെടുത്തിയ മൊഴികള്‍ എന്നിവ പരിഗണിച്ചതില്‍ വച്ചാണ് കോടതി പ്രതിയെ വിട്ടയക്കാനാവില്ലെന്ന് വ്യക്തമാക്കിയത്. ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 232 പ്രകാരം നടന്ന വാദത്തിലാണ് കോടതി പ്രതിയെ വിട്ടയക്കാനാവില്ലെന്ന നിഗമനത്തിലെത്തിയത്. 2023
ആഗസ്റ്റ് 30 ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
കുട്ടികള്‍ ഗ്രൗണ്ടില്‍ കളിച്ച ക്രിക്കറ്റ് ബോളില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് രക്ഷിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതാണ് വിരോധ കാരണമായത്. പൂവച്ചല്‍ കാറപകടം കൊലപാതകമെന്ന് കണ്ടെത്തിയത് സിസിറ്റിവി ക്യാമറ കണ്ണുകള്‍ ദൃക്‌സാ ക്ഷിയായതോടെയാണ്.
കുട്ടിയെ പ്രിയരഞ്ജന്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാര്‍. ഇതിന് മുന്നിലായി സൈക്കിളില്‍ എത്തിയ ആദിശേഖര്‍ മറ്റൊരു കുട്ടിയുമായി സംസാരിച്ചുനില്‍ക്കവെയാണ് മുന്നോട്ടെടുത്ത കാര്‍ ഇടിച്ചുവീഴ്ത്തി മുന്നോട്ടുപോകുന്നത്. കാര്‍ മനപൂര്‍വം ഇടിച്ചതാണെന്ന് വ്യക്തമാക്കുന്നതാണ് പൊലീസിന് ലഭിച്ച ദൃശ്യങ്ങള്‍.
ആദിശേഖറിനെ മനപൂര്‍വം കാറിടിച്ചു കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
കുട്ടിയെ പ്രിയരഞ്ജന്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് കേസെടുത്തത്. കാട്ടാക്കട പൂവച്ചല്‍ പൂവച്ചല്‍ അരുണോദയത്തില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ അരുണ്‍കുമാര്‍ ദീപ ദമ്പതികളുടെ മകന്‍ കാട്ടാക്കട ചിന്മയ മിഷന്‍ സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയുമായ ആദി ശേഖറാണ് മരിച്ചത്. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ മുന്‍വശത്ത് വെച്ചായിരുന്നു സംഭവം. സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദി ശേഖര്‍ ഉണ്ടായിരുന്നയിടത്ത് ഇരുപതു മിനിറ്റോളം പ്രിയരഞ്ജന്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നു. മറ്റൊരു കുട്ടിയുടെ കൈയില്‍ നിന്നും ആദി ശേഖര്‍ സൈക്കിള്‍ വാങ്ങി മുന്നോട്ടു ചവിട്ടുന്നതിനിടെ കാര്‍ അമിത വേഗത്തില്‍ വന്നു കുട്ടിയെ ഇടിച്ചിടുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയും ആയിരുന്നു. എന്നാല്‍ സംഭവ സ്ഥലത്തു പോലീസ് എത്തുന്നതിനു മുമ്പേ അപകടം നടന്നയിടം വെള്ളം ഒഴിച്ച് കഴുകി കളഞ്ഞതിനാല്‍ മറ്റു തെളിവുകള്‍ ലഭിച്ചതും ഇല്ല. സാധരണ അപകടം എന്ന നിലയില്‍ പോലീസ് കേസ് എടുത്തു. പിന്നീട് സിസി ദൃശ്യം പുറത്തു വന്നപ്പോഴാണ് അപകടത്തിലെ ദുരൂഹത പുറത്തുവന്നത്. സംഭവത്തിന് ഒരാഴ്ച മുമ്പ് ക്ഷേത്രത്തിന്റെ മുന്‍വശത്തെ സ്ഥലത്തു കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ ബോളില്‍ പ്രിയ രഞ്ജന്‍ മൂത്രം ഒഴിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ രക്ഷിതാക്കളോട് പറയുമെന്ന് പറഞ്ഞ വിരോധത്തില്‍ കൃത്യം ചെയ്തുവെന്നാണ് കേസ്.
"
https://www.facebook.com/Malayalivartha