പത്തനംതിട്ടയില്‍ കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി....

പത്തനംതിട്ടയില്‍ കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കായംകുളം സ്വദേശി നൗഫിലിനെയാണ് ജീവപര്യന്തം തടവിന് പത്തനംതിട്ട കോടതി ശിക്ഷിച്ചത്.
അതേസമയം പത്തനംതിട്ടയില്‍ കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫല്‍ കുറ്റക്കാരനെന്ന് കോടതി. ഐപിസി 366, 376, 354 എന്നീ വകുപ്പുകള്‍ പ്രകാരവും എസ്‌സി എസ്ടി പിഒഎ ആക്ട് 5 എ വകുപ്പ് പ്രകാരവും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രതിക്ക് ജീവപര്യന്തം തടവ് നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍ അഡ്വ. ടി ഹരികൃഷ്ണന്‍ വാദിച്ചിരുന്നു.
2020 സെപ്റ്റംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കനിവ് 108 ആംബുലന്‍സ് ഡ്രൈവറായിരുന്ന നൗഫല്‍ കോവിഡ് സെന്ററിലേക്ക് കൊണ്ടുപോകും വഴി, ആറന്മുളയിലെ മൈതാനത്ത് വെച്ചാണ് യുവതിയെ പീഡിപ്പിച്ചത്. പീഡിപ്പിച്ച ശേഷം പ്രതി ആംബുലന്‍സ് ഓടിക്കുന്നതിനിടെ ക്ഷമാപണം നടത്തുന്നത് അതിജീവിത മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha