വെള്ളത്തിലേക്ക് തള്ളിയിട്ട് കൊന്നു, അടുത്ത ദിവസങ്ങളിൽ രണ്ട് മരണം ,മരണപ്പെട്ടത് രണ്ടും പയ്യന്മാർ ; പ്രതിയുടെ കൂസലില്ലാത്ത മറുപടി

കേരളത്തിലെ കാമപിശാചുകളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത പെൺവിഭാഗം. ഇതായിരുന്നു ഒരു കാലം വരം കേരളത്തിൽ ഞെട്ടലുളവാക്കുന്ന വാർത്തയായി വന്നിരുന്ന സ്റ്റോറികളുടെ തലക്കെട്ട്. എന്നാൽ ഇന്ന് അതിൽ അതിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്.
കേരളത്തിൽ ആക്രമിക്കപ്പെടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നു എന്നതല്ല അതിന്റെ അർത്ഥം. ആക്രമിക്കപ്പെട്ടവരുടെ കൂട്ടത്തിൽ പെൺകുട്ടികളെ പോലെ ആൺകുട്ടികളും ഉൾപ്പെടുന്നു എന്നുള്ളതാണ്. അത് മാത്രവുമല്ല നിലവിൽ കേരളത്തിൽ എൽജിബിടിക്യൂ കമ്മ്യൂണിറ്റിയിൽ പെടുന്ന ആളുകളും വളരെയധികമുണ്ട്. അവരും അക്രമക്കിപ്പെടുകയാണ്.
കഴിഞ്ഞ ദിവസമാണ് ഈ കാര്യങ്ങളെ അടിവരയിട്ട് പറയാവുന്ന വാർത്ത തൃശ്ശൂരിൽ നിന്ന് പുറത്ത് വന്നത്. ഒരാറു വയസ്സുകാരന് നേരെയുണ്ടായ ലൈഗീക ആക്രമണം. പ്രകൃതി വിരുദ്ധ പീഡനം. കഴിഞ്ഞ ദിവസം കാണാതായ ആറുവയസ്സുകാരന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
തൃശൂർ മാളയിൽ കുളത്തിൽ നിന്നാണ് ആ ആറ് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ശക്തമാക്കിയ പോലീസ് പിന്നീട് മരണം കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ അയൽവാസിയായ ജോജോ (20)യാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
കുട്ടിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. കുട്ടി ചെറുത്തതോടെ ഇയാൾ കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ജോജോ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും ബൈക്ക് മോഷണക്കേസിൽ പ്രതിയായിരുന്നുവെന്നുമാണ് വിവരം. അടുത്തിടെയാണ് ഇയാൾ ബൈക്ക് മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയത്.
കുട്ടിയെ കാണാതായതിന് പിന്നാലെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ജോജോയും ഉണ്ടായിരുന്നു. പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ജോജോയെ പിടിച്ച് പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുട്ടി കുളത്തില്‍ ഉണ്ടെന്ന് ജോജോ പറഞ്ഞു. ഈ സമയം കുട്ടിയെ കാണാതായിട്ട് മൂന്ന് മണിക്കൂര്‍ പിന്നിട്ടിരുന്നു. തുടര്‍ന്ന് കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇത് തെളിയിക്കപ്പെട്ട കേസാണ്.
ഇനി അതികമാരും ശ്രദ്ധിക്കാത്ത തെളിയിക്കപ്പെടാത്ത സമാന രീതിയിൽ കൊലപാതകം നടന്നോ എന്ന് സംശയം തോന്നുന്ന ഒരു സംഭവം ഇങ്ങ് തിരുവനന്തപുരത്തും കഴിഞ്ഞ ദിവസം സംഭവിച്ചിട്ടുണ്ട്. തിരുവനന്തപുരം വെഞ്ഞാറ മൂട് അർജ്ജുൻ എന്ന് പറയുന്ന പതിനാറു വയസ്സുകാരന്റെ മരണം. കഴിഞ്ഞ തിങ്കൾ വൈകീട്ടോടെയാണ് അർജ്ജുനെന്ന് പറയുന്ന പതിനാറ് വയസ്സുകാരനെ കാണാതാകുന്നത്.
അതിന് ശേഷം പോലീസിൽ പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വീടും നാടും മുഴുവൻ മണിക്കൂറുകളോളമുള്ള തിരച്ചിൽ. മൂന്ന് ദിവസം അർജ്ജുന് വേണ്ടി അന്വേഷണത്തിലായിരുന്നു അവന്റെ കുടുംബവും നാട്ടുകാരും പോലീസും. അവന് വേണ്ടി തിരയാത്ത സ്ഥലങ്ങളില്ല. പക്ഷേ മൂന്നാം ദിവസം അർജ്ജുന്റെ മൃതദേഹം വീടിന് പുറക് വശത്തായുള്ള കിണറിൽ നിന്ന് കണ്ടെത്തി.
തിരച്ചിൽ നടത്തിയ മൂന്ന് ദിവസവും പരിശോധിച്ച കിണറിൽ കാണാതിരുന്ന മൃതദേഹം പെട്ടന്ന് എങ്ങനെ അവിടെ വന്നു എന്നത് സംശയാസ്പതമായ കാര്യം തന്നെയാണ്. പ്രത്യേകിച്ച് നീന്തൽ ന്ന്നായറിയാവുന്ന പയ്യനായിരുന്നു അർജ്ജുൻ. അനാവശ്യമായുള്ള യാതൊരു വിശയത്തിലും തലയിടാതെ പോകുന്ന ഒരു കുട്ടി. വൈകീട്ട് സുഹൃത്തുക്കളുമൊത്ത് ആർത്തുല്ലസിച്ച് കളിച്ചവൻ. കാണാതാകുന്നതിന്റെ തൊട്ട് മുമ്പ് അടുത്തുള്ള കടയിലെത്തി കഴിക്കാൻ വെള്ളവും സ്നാക്സുമാവശ്യപ്പെട്ടവൻ. അവൻ മരണപ്പെട്ടത് ആത്മഹത്യയാണെന്ന് പറയാൻ സാധിക്കില്ല.
പ്രത്യേകിച്ച് അർജ്ജുനെ കാണാതാകുമ്പോൾ അർജ്ജുൻ ധരിച്ചിരുന്ന വേഷമുണ്ട്. കറുത്ത ഫുൾകൈ ടീഷർട്ടും പാന്റസും ചെരുപ്പും. ഇതിൽ ആ കറുത്ത കൈ ടീ ഷർടച്ച് ഇതുവരെ എവിടെയെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. അതായത് ആ കുട്ടിയുടെ വസ്ത്രം കാണാമറയത്ത് എന്ന് പറയുമ്പോൾ അവനെ ആരെങ്കിലും ഈ പറയുന്ന പോലെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയോ എന്നത് സംശയിക്കേണ്ടുന്ന സാഹച്യമാണ്.
എന്തായാലും തുടക്കത്തിൽ പറഞ്ഞത് പോലെ ആണെന്നോ പെണ്ണെന്നോ ലിംഗ വ്യത്യാസമില്ലാതെ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നതാണ് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നത്.
കേരളത്തിൽ മാത്രമല്ല ഇന്ത്യയിലുടനീടം ഇത്തരം സംഭവങ്ങൾ റഇപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പത്ത് വർഷം മുമ്പ് 2014 കാലഘട്ടത്തിൽ രാജ്യത്തുടനീളം 1,156 കേസുകളാണ് ഇത്തരത്തിൽ സെക്ഷൻ 377 ന്റെ കീഴിൽ വരുന്ന "പ്രകൃതിവിരുദ്ധ ലൈംഗികത" എന്ന കുറ്റകൃത്യത്തിനറെ കീഴിൽ മാത്രമായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തു വർഷത്തിനിപ്പുറം ആ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് സംഭവിക്കുകയല്ലാതെ ആശ്വസിക്കാവുന്ന മാറ്റങ്ങളൊന്നും സംഭവിച്ചില്ലെന്നുള്ളതാണ് ദയനീയാവസ്ഥ.
https://www.facebook.com/Malayalivartha