കോട്ടയം ഏറ്റുമാനൂരിൽ ഭാര്യയും ഭർത്താവും കിണറ്റിൽ വീണു; ഭർത്താവ് കിണറ്റിൽ തള്ളിയിട്ടതെന്ന് ഭാര്യ ; ഭാര്യയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയതെന്നാണ് ഭർത്താവി; ഫയർ ഫോഴ്സ് എത്തി ഇരുവരെയും രക്ഷിച്ചു

ഭാര്യയും ഭർത്താവും കിണറ്റിൽ വീണ സംഭവത്തിൽ ട്വിസ്റ്റ് ! ഭാര്യ ചാടിയതാണെന്ന് ഭർത്താവ് തള്ളിയിട്ടതാണ് എന്ന് ഭാര്യയും ആരോപിച്ചിരുന്നു. എന്നാൽ , സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ഭാര്യയെ ഭർത്താവും പെൺസുഹൃത്തും ചേർന്ന് കിണറ്റിൽ തള്ളി ഇട്ടതായാണ് പുതിയ വിവരം.
പിന്നാലെ കിണറ്റില്‍ ചാടിയ യുവാവ് കിണറ്റിനുള്ളില്‍ വച്ചു വീണ്ടും മര്‍ദിച്ചെന്നും ഭാര്യ പരാതിയില്‍ പറയുന്നു. ഏറ്റുമാനൂര്‍ പൊലീസും അഗ്‌നിരക്ഷാസേനയുമെത്തി ഭാര്യയെയും ഭര്‍ത്താവിനെയും കിണറ്റില്‍നിന്നു കയറ്റി. ഏറ്റുമാനൂര്‍ പുന്നത്തുറയില്‍ വാടകയ്ക്കു താമസിക്കുന്ന 37 വയസ്സുള്ള യുവാവിനെതിരെയാണ് 35 വയസ്സുള്ള ഭാര്യ പരാതി നല്‍കിയത്.
കിണറ്റില്‍ വീണ് കാലിനും കൈയ്ക്കും പരിക്കേറ്റ ഭാര്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനും പരിക്കുണ്ട്. ദമ്ബതികള്‍ തമ്മില്‍ വര്‍ഷങ്ങളായി വഴക്കും കുടുംബപ്രശ്നങ്ങളുമുണ്ടെന്ന് പൊലീസ് പറയുന്നു. മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ മര്‍ദിക്കുന്നതായി യുവതി ഏറ്റുമാനൂര്‍ പൊലീസിലും വനിതാ സെല്ലിലും മുന്‍പേ തന്നെ പരാതി കൊടുത്തിട്ടുണ്ട്.
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെയും മക്കളെയും ഉപേക്ഷിച്ചു പോയെന്നും പിന്നീട് വാര്‍ഡ് കൗണ്‍സിലര്‍ ഇടപെട്ടു തനിക്കും മക്കള്‍ക്കുമായി വാടകവീട് എടുത്തു നല്‍കിയെന്നും യുവതി പറയുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ച് യുവാവ് വീണ്ടും കുടുംബത്തോടൊപ്പം താമസം തുടങ്ങിയെങ്കിലും പ്രശ്‌നങ്ങള്‍ വീണ്ടും തുടര്‍ന്നതായി പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് പെണ്‍ സുഹൃത്തിനെയും കൂട്ടിയെത്തി കിണറ്റില്‍ തള്ളിയിട്ടതെന്നും യുവതി പറഞ്ഞു. യുവതിയുടെ മൊഴി രേഖപ്പെടുത്തുമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഏറ്റുമാനൂര്‍ പൊലീസ് അറിയിച്ചു.
കിണറ്റിൽ വീണ് കാലിനും കൈയ്ക്കും പരുക്കേറ്റ ഭാര്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിനും പരുക്കുണ്ട്. ദമ്പതികൾ തമ്മിൽ വർഷങ്ങളായി വഴക്കും കുടുംബപ്രശ്നങ്ങളുമുണ്ടെന്ന് പൊലീസ് പറയുന്നു. മദ്യപിച്ചെത്തി ഭർത്താവ് തന്നെ മർദിക്കുന്നതായി യുവതി ഏറ്റുമാനൂർ പൊലീസിലും വനിതാ സെല്ലിലും മുൻപേ തന്നെ പരാതി കൊടുത്തിട്ടുണ്ട്.രണ്ടു വർഷങ്ങൾക്കു മുൻപു തന്നെയും മക്കളെയും ഉപേക്ഷിച്ചു പോയെന്നും പിന്നീട് വാർഡ് കൗൺസിലർ ഇടപെട്ടു തനിക്കും മക്കൾക്കുമായി വാടകവീട് എടുത്തു നൽകിയെന്നും യുവതി പറയുന്നു.
പ്രശ്നങ്ങൾ പറഞ്ഞ് അവസാനിപ്പിച്ച് യുവാവ് വീണ്ടും കുടുംബത്തോടൊപ്പം താമസം തുടങ്ങിയെങ്കിലും പ്രശ്നങ്ങൾ തുടർന്നു. തുടർന്നാണ് പെൺ സുഹൃത്തിനെയും കൂട്ടിയെത്തി കിണറ്റിൽ തള്ളിയിട്ടതെന്നും യുവതി പറഞ്ഞു. പൊലീസ് കേസെടുത്തിട്ടില്ല. ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തുമെന്നും തുടർനടപടികൾ സ്വീകരിക്കുമെന്ന് ഏറ്റുമാനൂർ പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha