ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ആറാട്ടോടെ സമാപനം....

എയര്‍പോര്‍ട്ടിലെ റണ്‍വേയിലൂടെ ശംഖുംമുഖത്തേക്ക്.... ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ആറാട്ടോടെ സമാപനം. ഇന്നലെ വൈകിട്ട് അഞ്ചിന് ആനയമ്പാരി സഹിതം ആറാട്ട് ഘോഷയാത്ര പടിഞ്ഞാറെ നടവഴി പുറത്തിറങ്ങി എയര്‍പോര്‍ട്ടിലെ റണ്‍വേയിലൂടെ ശംഖുംമുഖത്തേക്ക്.
ക്ഷേത്രത്തിലെ ശീവേലിപ്പുരയില്‍ സ്വര്‍ണഗരുഡവാഹനത്തില്‍ ശ്രീപദ്മനാഭസ്വാമിയെയും വെള്ളിവാഹനങ്ങളില്‍ തെക്കേടത്ത് നരസിംഹമൂര്‍ത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവരുടെ വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചു. ക്ഷേത്രം സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ പള്ളിവാളേന്തി അകമ്പടി ചേര്‍ന്നു.
നഗരത്തിലെ നാല് ക്ഷേത്രങ്ങളില്‍ നിന്നുള്ള വിഗ്രഹങ്ങള്‍ കൂടിയാറാട്ടിനായി ഒപ്പം ചേര്‍ന്നു. സായുധപൊലീസും കരസേനയുടെ അംഗങ്ങളൂം ആചാരബഹുമതി നല്‍കുകയും ചെയ്തു. വേല്‍ക്കാര്‍,കുന്തക്കാര്‍, പൊലീസിന്റെ ബാന്‍ഡ് സംഘവും അകമ്പടി സേവിച്ചു. ആചാരവെടിയോടെ ഘോഷയാത്ര പടിഞ്ഞാറെ നട കടക്കുകയായിരുന്നു. വള്ളക്കടവില്‍ നിന്ന് വിമാനത്താവളത്തിനകത്തു കൂടിയാണ് ഘോഷയാത്ര കടന്നുപോയത്. ഘോഷയാത്രയ്ക്കായി ഇന്നലെ വൈകുന്നേരം 4.45 മുതല്‍ രാത്രി ഒമ്പത് വരെയുള്ള സമയങ്ങളില്‍ വിമാന സര്‍വീസുകള്‍ നിയന്ത്രിച്ചിരുന്നു.
അതേസമയം
പതിറ്റാണ്ടുകളായി വിമാനത്താവളത്തിന്റെ റണ്‍വേ മുറിച്ചു കടന്നുപോകാനുള്ള ആചാരപരമായ ഘോഷയാത്രയെ തടസപ്പെടുത്താതിരിക്കാനായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും ഫ്ലൈറ്റ് ഷെഡ്യൂളുകള്‍ ക്രമീകരിക്കുകയും ചെയ്യാറുണ്ട്. ഇത്തവണയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വിവരം അതത് വിമാനകമ്പനികള്‍ യാത്രക്കാരെ അറിയിച്ചിട്ടുണ്ടായിരുന്നു.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ അല്‍പശി ആറാട്ടിനും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ പൈങ്കുനി ആറാട്ടിലുമാണ് വിമാനത്താവളം നിശ്ചിത സമയത്തേക്ക് അടച്ചിടുന്നത്.
പടിഞ്ഞാറെകോട്ട കടന്ന് വള്ളക്കടവ് വഴി തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെയാണ് ആറാട്ടെഴുന്നള്ളത്ത് പോകുന്നതും മടങ്ങുന്നതും. ഇതിന്റെ ഭാഗമായാണ് വര്‍ഷത്തില്‍ രണ്ടുദിവസം വിമാനത്താവളം അടച്ചിടുന്നത്
അതേസമയം 1932ല്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ചിത്തിരതിരുനാളിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം വിമാനത്താവളം ശംഖുമുഖത്തിന് സമീപത്തായി രൂപം കൊണ്ടത്.
അതിനുമുമ്പായി തന്നെ ശ്രീപത്മനാഭന്റെ ആറാട്ട് എഴുന്നള്ളത്തിനായി നിശ്ചിത യാത്രാമാര്‍ഗമുണ്ടായിരുന്നു. ആ പാതയുണ്ടായിരുന്നയിടത്താണ് പിന്നീട് വിമാനത്താവളത്തിന്റെ റണ്‍വേ തയാറാക്കിയത്. ശ്രീപത്മനാഭന്റെ ആറാട്ടിന് ഈ പാത തന്നെ ഉണ്ടായിരിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. അന്നത്തെ കേന്ദ്രസര്‍ക്കാരുമായി ഇക്കാര്യത്തില്‍ കരാര്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇന്നും പിന്തുടരുന്നത്.
.
https://www.facebook.com/Malayalivartha