സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന ശക്തമായ മഴ....

സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന ശക്തമായ മഴയാണുണ്ടായിരുന്നത്. ഇന്നലെ ആറ് ജില്ലകള്‍ക്കാണ് പ്രത്യേക മുന്നറിയിപ്പുണ്ടായിരുന്നത്. ഇന്ന് രാവിലെ മഴയോടൊപ്പം ഇടിമിന്നലും ശക്തമായിരുന്നു. അപ്രതീക്ഷിതമായ ശക്തമായ മഴയാണ് ഉപെയ്തത്.
അടുത്ത മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് .
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്നലെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പുണ്ടായിരുന്നത്. എന്ാല്‍ ഇതിന് പുറമെ ആലപ്പുഴ, കോട്ടയം ജില്ലകളിലും ശക്തമായ മഴ പെയ്തിരുന്നു. പുലര്‍ച്ചെയുണ്ടായ മഴയില്‍ ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരുന്നത്.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും നാളെമുതല്‍ 15ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് .
"
https://www.facebook.com/Malayalivartha