കൊലപാതകശേഷം ജാതി മരത്തിൽ കയറി ജാതിക്ക കഴിക്കുകയായിരുന്ന ജോജോ; മറ്റൊരു കുട്ടിയുടെ 'അമ്മ അറിഞ്ഞ ആ സത്യം നിർണായകമായി: കുട്ടികളുമായി ചങ്ങാത്തം, കളിക്കാനായി ഒപ്പം കൂടും: അമ്മമ്മാരോടും വര്‍ത്തമാനം :- ആറു വയസുകാരനെ ചൂഷണം ചെയ്യാൻ ശ്രമിച്ചത് സ്വഭാവ വൈകൃതം കാരണം...

ആ നാട് ഒന്നാകെ ആറ് വയസുകാരനായ തിരഞ്ഞു നടന്നപ്പോള്‍ കൊലയാളി ജോജോ ജാതിമരത്തിൽ കയറിയിരിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍. സ്ഥിരമായി പാടത്ത് കളിക്കാന്‍ വരുന്നയാളായിരുന്നു ജോജോ. കുട്ടികളുമായി ചങ്ങാത്തം കൂടുന്നതും പതിവ്. വീടിന്‍റെ മുറ്റത്തെ റോഡിലും കളിക്കാനായി വരാറുണ്ട്. ഈ സമയം കുട്ടികളുടെ അമ്മമാരോടും വര്‍ത്തമാനം പറഞ്ഞു നില്‍ക്കും. എല്ലാവരോടും നല്ല സൗഹൃദം. ഇതുവരെയും ഒരു കുട്ടിയെയും ഉപദ്രവിച്ചതായി പരാതിയില്ല. സംഭവ ദിവസം ഉച്ചയ്ക്ക് സുഹൃത്തിന്‍റെ പക്കൽ നിന്ന് ആയിരം രൂപ കടം വാങ്ങി. പിന്നെ, സ്വർണപള്ളം പാടത്ത് എത്തി.
വളരെ തന്ത്രപരമായി ആറുവയസുകാരനെ കൂടെക്കൂട്ടി. ചൂണ്ടയിട്ട് മീന്‍ പിടിച്ചു തരാമെന്ന് പറഞ്ഞാണ് കുളത്തിനരികിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. ആവശ്യം നിരസിച്ചതിനൊപ്പം വിവരം മറ്റുള്ളവരെ അറിയിക്കുമെന്ന് കൂടി ആറുവയസുകാരന്‍ പറഞ്ഞതോടെ കുളത്തില്‍ ചവിട്ടി താഴ്ത്തി കൊലപ്പെടുത്തി. കൊലപ്പെടുത്തിയശേഷം യാതൊരു കൂസലുമില്ലാതെ കുളത്തിനരികില്‍ നിന്ന് ജാതി തോട്ടത്തിലേക്ക് പോയി. അപ്പോഴേക്കും കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് തിരച്ചില്‍ ആരംഭിച്ചിരുന്നു.
കുട്ടിയെ തിരഞ്ഞ് ജാതിത്തോട്ടത്തിലെത്തിയ നാട്ടുകാരിയായ സ്ത്രീ ജാതി മരത്തിൽ കയറി ജാതിക്ക തിന്നുന്ന ജോജോയെ കണ്ടു. കുട്ടിയെ കണ്ടോയെന്ന് ചോദിച്ചപ്പോൾ കണ്ടില്ലെന്ന് ഉടനടി മറുപടിയും. എന്നാല്‍ ജോജോയ്ക്കൊപ്പം ആറുവയസുകരാന്‍ പോകുന്നത് കണ്ട മറ്റൊരു കുട്ടി അമ്മയെ വിവരമറിയിച്ചു. പിന്നാലെയാണ് കൊലപാതകവിവരം പുറംലോകമറിയുന്നത്. സംഭവത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി. 21 വയസ് താഴെയായതിനാൽ കാക്കനാട്ടെ കറക്ഷൻ ഹോമിലേയ്ക്ക് മാറ്റും.
പത്താം ക്ലാസുവരെ പഠിച്ച ജോജോ തൃശൂര്‍ മാള കുഴൂർ സ്വദേശിയാണ്. അച്ഛനും അമ്മയും സഹോദരനുമടങ്ങുന്ന ഒരു ചെറിയ കുടുംബം. ബാല്യകാല മുതല്‍ അസ്വഭാവികമായ പെരുമാറ്റരീതികള്‍. അടുത്തുള്ള വീടുകളില്‍ കയറി കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്ന പ്രകൃതം. സ്വഭാവം മനസിലാക്കിയതോടെ നാട്ടുകാര്‍ പതിയെ അകറ്റി തുടങ്ങി. മദ്യപിക്കും എന്നാല്‍ കഞ്ചാവ് വലിക്കാറില്ലെന്ന് ജോജോ തന്നെ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
ഭക്ഷണത്തോട് വല്ലാത്ത ആർത്തിയാണ്. ഒരിക്കല്‍ മാളയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചപ്പോള്‍ പിടിക്കപ്പെട്ടു. പിന്നീട് ആറുമാസം കാക്കനാട്ടുള്ള ഒരു പുനരധിവാസ കേന്ദ്രത്തിലായിരുന്നു. പുറത്തിറങ്ങുമ്പോള്‍ സ്വഭാവത്തില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. സ്വഭാവം കൂടുതല്‍ വഷളായി. വിജനമായ പറമ്പുകളിൽ ജോജോയെ കണ്ടവരുണ്ട്. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനോടാണ് താൽപര്യം. ആറു വയസുകാരനെ ചൂഷണം ചെയ്യാൻ ശ്രമിച്ചതും ഈ സ്വഭാവ വൈകൃതം കാരണമാണ്.
https://www.facebook.com/Malayalivartha