ത്യശൂര്‍ വാണിയംപാറയില്‍ പിക്കപ്പ് വാനിടിച്ച് രണ്ടു കാല്‍നടയാത്രക്കാര്‍ മരിച്ചു...

ത്യശൂര്‍ വാണിയംപാറയില്‍ പിക്കപ്പ് വാനിടിച്ച് രണ്ടു കാല്‍നടയാത്രക്കാര്‍ മരിച്ചു. മണിയന്‍കിണര്‍ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത്.
ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്നും കള്ളുമായി വന്ന വണ്ടിയാണ് ഇടിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha