അരുവിക്കര ഡാമിന്റെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഡ്രഡ്ജിങ് തുടങ്ങി....

അരുവിക്കര ഡാമിന്റെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഡ്രഡ്ജിങ് തുടങ്ങി. ഡാമും ആവാസവ്യവസ്ഥയും സംരക്ഷിച്ച് ഒരു മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലം ശേഖരിക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.
തലസ്ഥാന നഗരിയുടെ പ്രാധാന ജലസ്രോതസ്സായ അരുവിക്കര ഡാമിലെ റിസര്‍വോയറില്‍ അടിഞ്ഞുകൂടിയ എക്കല്‍, മണ്ണ്, ചെളി, മറ്റ് പാഴ്‌ച്ചെടികള്‍ എന്നിവ നീക്കി സംഭരണശേഷി കൂട്ടാനുള്ള നടപടികള്‍ക്കാണ് ആരംഭം കുറിച്ചത്.ഡാം നിര്‍മിതമായ ശേഷം ആദ്യമായാണ് ഇത്തരം നടപടി.
ഡാമിന്റെ സംഭരണ ശേഷിയുടെ ഏകദേശം 50 ശതമാനത്തോളം മണ്ണും എക്കലും അടിഞ്ഞ സാഹചര്യത്തിലാണിത്. ഡിസംബര്‍ 11 ന് ഡ്രഡ്ജിങ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തിരുന്നു. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷനാണ് നടത്തിപ്പ് ചുമതല.
കരാര്‍ ഏറ്റെടുത്ത ഗുജറാത്ത്, അഹമ്മദാബാദ് ഡിവൈന്‍ ഷിപ്പിങ് സര്‍വിസസ് എന്ന കമ്പനിയാണ് റിസര്‍വോയര്‍ നവീകരിക്കുന്നത്. അടിഞ്ഞുകൂടിയ ചളിയും മണ്ണും നീക്കം ചെയ്ത് ആഴംകൂട്ടി കൂടുതല്‍ ജലം സംഭരിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സംഭരണശേഷി 50 ശതമാനം വര്‍ധിപ്പിക്കാനായി കഴിയുമെന്ന് ജി. സ്റ്റീഫന്‍ എം.എല്‍.എ പറഞ്ഞു. രണ്ട് ദശലക്ഷം മീറ്റര്‍ ക്യൂബാണ് സംഭരണശേഷി.
ആദ്യഘട്ടത്തില്‍ ഡാമിന്റെ 18 കിലോമീറ്ററോളം ദൂരത്തിലുള്ള റിസര്‍വോയര്‍ ശുചിയാക്കും. കൂവക്കുടി പാലത്തിന്റെ ഭാഗം, കാളിയാര്‍മൂഴി തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് 50 തൊഴിലാളികളാണ് ആധുനിക യന്ത്രങ്ങളുടെ സഹായങ്ങോടെ ശുചീകരണത്തിനിറങ്ങിയത്.
"
https://www.facebook.com/Malayalivartha