അവനെ കണ്ടതും കൺട്രോൾ പോയി സാറെ..!പൊട്ടിച്ചിരിച്ച് JOJO കല്യാണം നടന്ന വീടുകളിലെ കട്ടിലിനടിയില്‍ ഒളിച്ചിരിക്കും

മാള കുഴൂരിൽ പ്രകൃതി വിരുദ്ധ ബന്ധത്തിന് വിസമ്മതിച്ച ആറു വയസുകാരനെ 20 വയസുകാരൻ കുളത്തിൽ മുക്കിക്കൊന്ന വാര്‍ത്ത വളരെ ഞെട്ടലോടെയാണ് കേരളക്കര കേട്ടത്. മാള കുഴൂർ സ്വദേശിയായ ആറു വയസ്സുള്ള ആബേലാണ് കൊല്ലപ്പെട്ടത്. ചൂണ്ടയിടാമെന്ന് പറഞ്ഞാണ് പ്രതി ജോജോ ആറുവയസുകാരനെ വീടിനടുത്തുള്ള കുളത്തിനരികിലേക്ക് കൊണ്ടുപോകുന്നത്. ഇവിടെ വച്ച് പ്രകൃതി വിരുദ്ധ ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു. എന്നാല്‍ അമ്മയോട് പറയുമെന്ന് പറഞ്ഞ് കുട്ടി നിലവിളിച്ചതോടെ കുളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി.
കൊലപാതകത്തിന് പിന്നാലെയാണ് കൊലയാളി ജോജോയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയുന്നത്. പത്താം ക്ലാസുവരെ പഠിച്ച ജോജോ തൃശൂര്‍ മാള കുഴൂർ സ്വദേശിയാണ്. അച്ഛനും അമ്മയും സഹോദരനുമടങ്ങുന്ന ഒരു ചെറിയ കുടുംബം. ബാല്യകാല മുതല്‍ അസ്വഭാവികമായ പെരുമാറ്റരീതികള്‍. അടുത്തുള്ള വീടുകളില്‍ കയറി കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്ന പ്രകൃതം. സ്വഭാവം മനസിലാക്കിയതോടെ നാട്ടുകാര്‍ പതിയെ അകറ്റി തുടങ്ങി.
മദ്യപിക്കും എന്നാല്‍ കഞ്ചാവ് വലിക്കാറില്ലെന്ന് ജോജോ തന്നെ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അതേസമയം, ജോജോ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കണ്ടാല്‍ ആരുമൊന്ന് അമ്പരന്നു പോകും. അത്രയേറെ ഭക്ഷണം കഴിക്കുന്നയാളാണ്. ഒരിക്കല്‍ മാളയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചപ്പോള്‍ പിടിക്കപ്പെട്ടു. പിന്നീട് ആറുമാസം കാക്കനാട്ടുള്ള ഒരു പുനരധിവാസ കേന്ദ്രത്തില്‍. പുറത്തിറങ്ങുമ്പോള്‍ സ്വഭാവത്തില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. സ്വഭാവം കൂടുതല്‍ വഷളായി. വിജനമായ പറമ്പുകളിൽ ജോജോയെ കണ്ടവരുണ്ട്. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനോടാണ് താൽപര്യം. ആറു വയസുകാരനെ ചൂഷണം ചെയ്യാൻ ശ്രമിച്ചതും ഈ സ്വഭാവ വൈകൃതം കാരണമാണ്. അതേസമയം പ്രതിയുമായി തെളിവെടുപ്പിനെത്തിയപ്പോള്‍ പൊലീസിന്‍റെ കസ്റ്റഡിയില്‍വച്ചുതന്നെ കൊലയാളിയെ കൈകാര്യം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു നാട്ടുകാര്‍.
ചാമ്പക്ക തരാമെന്നുപറഞ്ഞ് കുളത്തിനരികെ കൊണ്ടുപോയശേഷം കുട്ടിയെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് പ്രതി ജിജോ പോലീസിന് മൊഴി നൽകിയതെന്നാണ് വിവരം. മുങ്ങിത്താഴുന്നതിനിടെ തിരികെക്കയറാൻ കുട്ടി ശ്രമിച്ചെങ്കിലും വീണ്ടും വീണ്ടും കുട്ടിയെ കുളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.
https://www.facebook.com/Malayalivartha