മുഖ്യനും പ്രതിയാകുമെന്ന് സൂചന? സി ബി ഐ വരുമോ? ഉരിയാടാതെ ബേബി...

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് എതിരായ ആരോപണത്തിൽ സി പി എം ജനറൽ സെക്രടറി എം.എ. ബേബി ഇനി പ്രതികരിച്ചേക്കില്ല. വീണക്കെതിരായ ഇ ഡി നീക്കത്തിൽ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് ബേബി പ്രതികരിക്കാൻ തയ്യാറായില്ലെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ മകളുടെ കാര്യം കേരള കാര്യം എന്നാണ് ബേബി പറയുന്നത്. ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം കേരളത്തിലെത്തിയ ബേബിയെ സ്വീകരിക്കാൻ എം.വി. ഗോവിന്ദനും പിണറായിയും എത്താത്തതിലുള്ള ഈർഷ്യ ബേബിക്കുണ്ടെന്നാണ് മനസിലാക്കുന്നത്. ബേബി പ്രതികരിക്കാതിരുന്നപ്പോൾ ഗോവിന്ദൻ പ്രതികരിച്ചതും പുതിയ നീക്കങ്ങളുടെ ഭാഗമാണ്. ചുരുക്കത്തിൽ വീണാ ടി സി പി എം എന്ന പ്രസ്ഥാനത്തിലും വെടിമരുന്നിട്ടു. മകൾക്ക് പിന്നാലെ പിണറായിയും പ്രതിയാകുമെന്ന് സൂചന ലഭിച്ചതോടെയാണ് ബേബി പിൻമാറിയത്.
എക്സാലോജിക് കുറ്റപത്രം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. എക്‌സാലോജികിനെ വലിച്ചിഴക്കുന്നത് എന്തിനെന്ന് സൂക്ഷ്മ പരിശോധന നടത്തിയാൽ പിണറായി വിജയന്റെ പേരിലേക്ക് എത്തും. എക്സാലോജിക്കും സിഎംആർഎലും തമ്മിലുള്ള കരാർ തുകയാണ് കൈമാറിയിട്ടുള്ളത്. സാമ്പത്തിക ഇടപാട് സുതാര്യമാണ്. മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് വീണയെ വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ കേസ് രൂപപ്പെടുത്താനുള്ള ഗൂഢാലോചനയാണിത്. രാഷ്ട്രീയമായ കാഴ്ചപ്പാടോടുകൂടി തന്നെ ഉണ്ടാക്കിയതാണ് കേസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാലത്തും ഇതേ സാഹചര്യമായിരുന്നു. കേന്ദ്ര ഏജൻസികൾ പലപ്പോഴും എടുക്കുന്ന നിലപാടുകൾ ഏകപക്ഷീയമായി സർക്കാരിനും ഇടതു രാഷ്ട്രീയ പ്രസ്ഥാനത്തിനും എതിരെയുള്ളതാണ്. എന്താണ് അവരുടെ ലക്ഷ്യമെന്ന് പകൽ വെളിച്ചം പോലെ വ്യക്തമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർ ഉന്നയിച്ച കാര്യങ്ങൾ എങ്ങനെയാണോ ഇല്ലാതായത് അതുപോലെ ഇപ്പോഴത്തെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായുള്ള ആരോപണവും ആവിയായി തീരും. അതിൽ ഞങ്ങൾക്ക് യാതൊരു സംശയവുമില്ല. കേരളത്തിൻറെ മുഖ്യമന്ത്രിയെ തകർക്കുന്നതിന് വേണ്ടി രാഷ്ട്രീയ ഉദ്ദേശത്തോടുകൂടിയാണ് നീക്കം. ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇടതുപക്ഷ പ്രസ്ഥാനത്തിന് സാധിക്കും. തെറ്റായ പ്രചാരവേലയും കള്ള പ്രചാരണവും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയെ തകർക്കാനുള്ള നീക്കം നടക്കുന്നു എന്ന എം.വി.ഗോവിന്ദന്റെ പോയിന്റ് പുതിയതാണ്. ഇതുവരെയും അദ്ദേഹം ഇത്തരം ഒരു ന്യായം ഉന്നയിച്ചിട്ടില്ല. ഇതിൽ നിന്നും പിണറായിക്കെതിരായ നീക്കം വരുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. ഫലത്തിൽ പിണറായിയാണ് കേസിലെ പ്രതി. മകൾ വീണ ടി അല്ല. ബേബി പ്രതികരിക്കാതിരുന്നാൽ വരും ദിവസങ്ങളിൽ പിണറായിക്ക് സംഭവിക്കാൻ പോകുന്നത് വലിയ അപകടമാണെന്ന് മനസിലാക്കാം
സ്വകാര്യ കമ്പനിയില്‍ നിന്ന് കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങിയെന്ന കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനും, മുഖ്യപ്രതിയായ മകള്‍ വീണക്കും ഉണ്ടായത് വൻ പ്രതിസന്ധിയാണ്. എക്സാലോജിക് സൊലൂഷന്‍സ് എന്ന ഐടി കമ്പനിയുടെ മേധാവിയായ വീണയ്‌ക്കെതിരെ കേസെടുത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളിയതാണ് ഒന്നാമത്തെ പ്രഹരം. മാസപ്പടിക്കേസില്‍ അന്വേഷണം നടത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചതാണ് രണ്ടാമത്തെ പ്രഹരം. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നതിന്റെ പശ്ചാത്തലത്തില്‍ അച്ഛനെയും മകളെയും പ്രതിരോധിക്കാന്‍ സിപിഎം നേതാക്കള്‍ പരസ്പരം മത്സരിക്കുന്നതിനിടയാണ് കോടതിയുടെയും ദേശീയ അന്വേഷണ ഏജന്‍സിയുടെയും ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ഉണ്ടായിരിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിനെത്തിയ വീണയും അമ്മയും തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നല്ലപിള്ള ചമയാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. ബി ജെ പിയെ പാട്ടിലാക്കാൻ ചില നീക്കങ്ങൾ പിണറായി നടത്തിയെങ്കിലും അതിനൊന്നിനും ഫലമുണ്ടായില്ല.
സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയാണ് ദല്‍ഹി ഹൈക്കോടതി തള്ളിയതെങ്കിലും ഉത്തരവ് വീണയ്‌ക്കും ബാധകമാണ്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും, കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരിക്കെ എങ്ങനെയാണ് തുടര്‍നടപടികള്‍ തടയാനാവുക എന്നാണ് ദല്‍ഹി ഹൈക്കോടതി ചോദിച്ചത്. കോടതികളില്‍ നിന്ന് കഴിയുന്നതും പ്രതികൂല വിധിയുണ്ടാവാതെ നോക്കുക. അല്ലെങ്കില്‍ കേസ് പരമാവധി നീട്ടിക്കൊണ്ടുപോവുക എന്ന തന്ത്രമാണ് എക്സാലോജിക്കും സിഎംആര്‍എല്ലും പ്രയോഗിക്കുന്നത്. ഇതിനാണ് തിരിച്ചടിയേറ്റിക്കുന്നത്. ഇരുകമ്പനികളും തമ്മില്‍ ഗള്‍ഫിലെ ഒരു ബാങ്കില്‍ പണമി/
ടപാടുകള്‍ നടന്നതായി എസ്എഫ്ഐഒ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇതാണ് ഇഡി അന്വേഷണത്തിന് വഴിവച്ചിരിക്കുന്നത്. ഇഡി അന്വേഷണത്തിന് പിന്നാലെ സിബിഐയും കേസില്‍ അന്വേഷണം നടത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ സംഭവിച്ചാല്‍ പിണറായിയുടെ കുടുംബവുമായി ബന്ധപ്പെട്ട് എന്തൊക്കെ വിവരങ്ങളാണ് പുറത്തുവരുകയെന്ന് പ്രവചിക്കാനാവില്ല. ഒരു കാര്യം ഉറപ്പാണ്. പിണറായിയെ ചുറ്റിപ്പറ്റിയുള്ള പല നിഗൂഢതകള്‍ക്കും ഇതുവഴി ചുരുളഴിയും. ഈ ആശങ്ക മുഖ്യമന്ത്രിക്കുണ്ട്.
സി.ബി.ഐ അന്വേഷണത്തിന്റെ സാധ്യതകൾ ബി ജെ പി ഇതിനകം പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്. കോടതി ഉത്തരവില്ലാതെ തന്നെ സി ബി ഐക്ക് കേസെടുത്ത് അന്വേഷണം നടത്താം. മുഖ്യമന്തിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അഴിമതികളെ കുറിച്ചറിയാൻ സി ബി ഐ എത്തുന്നതിന് പിന്നാലെ മകളെ കുറിച്ച് അന്വേഷിക്കാൻ സി ബി ഐ വന്നാൽ അത് പിണറായിക്ക് ഒരു പ്രഹരമായി മാറും.
എസ്എന്‍സി ലാവ്ലിന്‍ അഴിമതിക്കേസില്‍നിന്ന് താന്‍ രക്ഷപ്പെട്ടതുപോലെ മാസപ്പടി കേസില്‍നിന്ന് മകളെയും രക്ഷിച്ചെടുക്കാനാണ് പിണറായി വിജയന്‍ നോക്കുന്നത്. തനിക്കെതിരെ നടപടിക്ക് സാധ്യതയുള്ള കേന്ദ്രങ്ങളെ ഏതുവിധേനയും വിലക്കെടുത്താണ് ലാവ്ലിന്‍ കേസില്‍ നിന്ന് പിണറായി രക്ഷപ്പെട്ടത്. ഇത്തരം കേസുകളില്‍ സമര്‍ത്ഥമായി ഇടപെടുന്നതിനാണ് സേവനത്തില്‍നിന്ന് വിരമിച്ച ചില പ്രമുഖരെ വന്‍തോതില്‍ നികുതിപ്പണം ശമ്പളമായി നല്‍കി പിണറായി സ്വന്തം പാര്‍ശ്വവര്‍ത്തികളാക്കി വച്ചിരിക്കുന്നതെന്ന് ബി ജെ പി പറയുന്നു. എന്നാല്‍ മകള്‍ പ്രതിയായ മാസപ്പടിക്കേസില്‍ ഈ തന്ത്രം വിജയിക്കണമെന്നില്ല. എന്നു മാത്രമല്ല മകള്‍ക്ക് പിന്നാലെ അച്ഛനും കേസില്‍ പ്രതിയാവാനുള്ള സാധ്യത നിലനില്‍ക്കുകയും ചെയ്യുന്നു. അച്ഛന്റെ രാഷ്‌ട്രീയ പിന്‍ബലത്തിലാണ് മകള്‍ക്ക് സ്വകാര്യ കമ്പനി മാസപ്പടി നല്‍കിയതെന്ന് എസ്എഫ്ഐഒ കുറ്റപത്രത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഈ സ്വകാര്യ കമ്പനിയില്‍നിന്ന് പിണറായിയും പണം കൈപ്പറ്റിയതായി കുറ്റപത്രത്തിലുണ്ട്.
തന്റെ രക്തത്തിനുവേണ്ടി വാദിക്കുന്നവരാണ് മകളെ കേസില്‍ കുടുക്കിയതെന്നാണ് പിണറായി വിജയന്‍ പറയുന്നത്. മകളുടെ കമ്പനി ചെയ്തുകൊടുത്ത സേവനത്തിനാണ് മറ്റൊരു കമ്പനി പ്രതിഫലം നല്‍കിയതെന്നും, ഇതിന് ആദായനികുതിയും ജിഎസ്ടിയും അടച്ചിട്ടുണ്ടെന്നുമാണ് പിണറായി വാദിക്കുന്നത്. എന്ത് സേവനമാണ് മകളുടെ കമ്പനി നല്‍കിയതെന്ന് മുഖ്യമന്ത്രിക്ക് പറയാനാവുമോ? യാതൊരു സേവനവും നല്‍കിയിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതാണ്. നിയമവിരുദ്ധമായ പണമിടപാടുകള്‍ നടത്തിയിട്ട് അത് മറച്ചുപിടിക്കാന്‍ ആദായനികുതി അടച്ചിട്ടുണ്ട്, ജിഎസ്ടി അടച്ചിട്ടുണ്ട് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല. പിടിക്കപ്പെടുമെന്ന് വരുമ്പോള്‍ താന്‍ ക്രൂശിക്കപ്പെടുകയാണെന്ന് പറയുന്നത് വലിയ കുറ്റവാളികളുടെ സ്വഭാവമാണ്. ഇതിനു നില്‍ക്കാതെ കളങ്കിതനായ മുഖ്യമന്ത്രി രാജിവയ്‌ക്കുകയാണു വേണ്ടത്. കേരളത്തിലെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും അത് പ്രതീക്ഷിക്കുന്നതെന്ന് ബി ജെ പി പറയുന്നു. എന്നാൽ അതിന് ഒരു സാധ്യതയുമില്ലെന്ന് ബി ജെ പിക്ക് നന്നായി അറിയാം.
വീണക്ക് ആരെങ്കിലും പണം നൽകിയിട്ടുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയുടെ പ്രീതി സമ്പാദിക്കാനാണ്.വീണക്ക് സി എം ആർ എൽ ശമ്പളം നൽകിയിരുന്നതായി വാർത്തയുണ്ട്.അത് എന്ത് തന്നെയായാലും അഴിമതി നടന്നു എന്ന് വ്യക്തമാണ്. വീണയാകട്ടെ നടന്നതെന്താണെന്ന് പറഞ്ഞിട്ടുമില്ല.
കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി എന്ന സ്വകാര്യ കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തിരികൊളുത്തത്. സി.എം.ആര്‍.എല്ലില്‍നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. ഇത് വീണാ വിജയനെയും പിണറായി വിജയനെയും പാര്‍ട്ടിയെയും ഒരുപോലെ വെട്ടിലാക്കി. 2017 മുതല്‍ 2020 കാലയളവിലാണ് സി.എം.ആര്‍.എല്‍. വീണയുടെ കമ്പനിക്ക് പണം നല്‍കിയതെന്നും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിലുണ്ടായിരുന്നു. പിണറായി വിജയൻ ഇതെല്ലാം നിഷേധിക്കുന്നുണ്ടെങ്കിലും സംഭവമെല്ലാം സത്യമാണെന്ന് കോടതി ഉത്തരവിൽ നിന്നു തന്നെ മനസിലാക്കാം.
അമിത് ഷായുമായി യാതൊരു നീക്കും പോക്കും പിണറായിക്കില്ല. അതാണ് അദ്ദേഹം നേരിടുന്ന പ്രതിസന്ധി. പ്രധാനമന്ത്രിക്ക് പോലും ഇക്കാര്യത്തിൽ ഇടപെടാൻ കഴിയില്ല. പ്രധാനമന്ത്രിയുമായി ചില ഇടപെടലുകൾ നടത്താൻ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും നടന്നില്ല.
സംഭവത്തിൽ എം.എല്‍.എ. മാത്യു കുഴല്‍നാടനാണ് ഗോളടിച്ചത്. അദ്ദേഹത്തിന്റെ കണ്ടെത്തലായിരുന്നു മാസപടി വിവാദം. കോൺഗ്രസ് എം.എൽ എമാർ പോലും മാത്യുവിന് പിന്തുണ നൽകിയില്ല. പ്രതിപക്ഷ നേതാവും ഉപ നേതാക്കളും മാത്യുവിനെതിരെ യുദ്ധം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ മാത്രമാണ് മാത്യുവിന് പിന്തുണ നൽകിയത്. അദ്ദേഹം സഭയില്‍ വിഷയം ഉന്നയിച്ചു. മാസപ്പടി ആരോപണം കത്തിപ്പടര്‍ന്നു. എന്നാല്‍ അതിനിടെ സി.എം.ആര്‍.എല്ലില്‍നിന്ന് കൈപ്പറ്റിയ പണത്തിന് വീണ ഐ.ജി.എസ്.ടി. അടച്ചതായി നികുതി വകുപ് കണ്ടെത്തുകയും റിപ്പോര്‍ട്ട് പുറത്തെത്തുകയും ചെയ്തു. എന്നാല്‍ വീണയെ തുണയ്ക്കുന്ന നിലപാടായിരുന്നു സി.പി.എം. സ്വീകരിച്ചത്. സി പി എം പരസ്യമായി പിന്തുണ നൽകുന്നുണ്ടെന്ന് പ്രചരിപ്പിക്കുമെങ്കിലും അതല്ല വാസ്തവം.
സി.എം.ആര്‍.എലും വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും രണ്ട് കമ്പനികള്‍ എന്ന നിലയില്‍ നിയമപരമായി സേവന ലഭ്യതയ്ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്. കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് സി.എം.ആര്‍.എല്‍. എക്‌സാലോജിക്കിന് പണം നല്‍കിയത്. ഇതാണ് സി പി എംവിശദീകരണം. കരാര്‍ അടിസ്ഥാനത്തിലുള്ള പണമിടപാടുകളെല്ലാം നടന്നത് ബാങ്ക് മുഖേനയാണ്. ഇതില്‍ തട്ടിപ്പുകളില്ല. സി.എം.ആര്‍.എല്‍. എന്ന കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് മുമ്പിലേക്ക് പോയത്. ഈ വിഷയത്തില്‍ വീണയുടെ കമ്പനി കക്ഷിയേ അല്ല, അവരുടെ ഭാഗം കേട്ടിട്ടുമില്ല.എന്നാൽ പാർട്ടിയുടെ വാദം പതിവുപോലെ തെറ്റായിരുന്നു.
എന്നാല്‍ സുതാര്യമായ പണമിടപാടും നിയമപരമായ കരാറും എന്ന വാദത്തെ ഖണ്ഡിക്കുന്ന റിപ്പോര്‍ട്ട് ആയിരുന്നു രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റേതായി പുറത്തുവന്നത്.
സേവനകരാറിന്റെ മറവില്‍നടന്നത് കള്ളപ്പണം വെളിപ്പിക്കലാണ്. ഇതില്‍ അഴിമതിയുമുണ്ട്. ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷണം നടത്തേണ്ടതുണ്ട്. കമ്പനികള്‍ തമ്മിലുള്ള കരാര്‍ ഡയറക്ടര്‍ബോര്‍ഡിന്റെ അനുമതിയോടെയാവണം. ആ തീരുമാനത്തിന് ഒപ്പ് അടക്കമുള്ള മിനിറ്റ്സ് ഉണ്ടാവണം. എക്‌സാലോജിക്കുമായുണ്ടാക്കിയ കരാറിനെ സംബന്ധിച്ച് കെ.എം.എം.എലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അറിഞ്ഞിരുന്നില്ല.
സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഓഡിറ്റര്‍ സാക്ഷ്യപ്പെടുത്തിയ രേഖയോ, പൊതുയോഗം അംഗീകരിച്ച കണക്കോ ഇല്ല. സാമ്പത്തിക നേട്ടത്തിന് കമ്പനിയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഇവിടെയാണ് മുഖ്യമന്ത്രി സ്റ്റേജിലേക്ക് കയറുന്നത്. വീണയെ ഒരു കമ്പനി നിരുപാധികം സഹായിക്കുന്നത് എന്തിനാണ്? വീണയുടെ സ്ഥാനത്ത് ഒരു സാധാരണ വീട്ടമ്മയാണെങ്കിൽ അല്ലെങ്കിൽ ഒരു കമ്പനി ഉടമയാണെങ്കിൽ ഇതു പോലൊരു സഹായം ലഭിക്കുമായിരുന്നോ?ഇതെല്ലാം സംശയങ്ങൾക്ക് ഇട നൽകും. ആർക്കും തോന്നുന്ന ഇതേ സംശയം കോടതിക്കും തോന്നി എന്നിടത്താണ് വീണ തോറ്റത്.
പണം വാങ്ങിയത് സേവനത്തിനാണ് എന്ന് തെളിയിക്കുന്ന ഒരുരേഖയും ഹാജരാക്കാന്‍ എക്‌സാലോജിക്കിന് കഴിഞ്ഞിട്ടില്ല. സി.എം.ആര്‍.എല്‍. എക്‌സാലോജിക്കിന് നല്‍കിയ പണത്തിന് ജി.എസ്.ടി. അടച്ചതിന്റെ വിവരങ്ങള്‍ മാത്രമാണ് എക്‌സാലോജിക്ക് കൈമാറിയത്.- എന്നിങ്ങനെ ആയിരുന്നു രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ കണ്ടെത്തല്‍.
ഇതോടെ, വീണയുടെ കമ്പനി നല്‍കിയ സേവനം എന്താണ്?
ആര്‍.ഒ.സി.യുടെ അന്വേഷണത്തില്‍ വീണയ്ക്ക് രേഖകള്‍ ഹാജരാക്കാനും വിശദീകരിക്കാനും കഴിഞ്ഞില്ല. സി.എം.ആര്‍.എല്‍. കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡില്‍ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി.യുടെ പ്രതിനിധിയുമുണ്ട്. ഇത്തരം കരാറില്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിട്ടും കെ.എസ്.ഐ.ഡി.സി. ഒരു നടപടിയും എടുത്തില്ല.
കരിമണല്‍ കമ്പനി വീണയ്ക്ക് പണം നല്‍കിയത് അഴിമതിയുടെ പരിധിയില്‍ വരുന്നതാണെങ്കില്‍, എന്ത് അഴിമതിയാണ് നടന്നിട്ടുള്ളത്?ഇതെല്ലാം ചോദ്യങ്ങളായി അവശേഷിക്കുന്നു.
ഇതാണ് പിണറായിയെ കണക്റ്റ് ചെയ്യുന്ന പോയിന്റ്. ഒരു ജോലിയും ചെയ്യാതെ ഒരാൾക്ക് പ്രതിഫലം നൽകുമെങ്കിൽ, അത് വി ഐ പി യാണെങ്കിൽ അതിൽ അഴിമതിയുണ്ടെന്ന് തന്നെയാണ് കണ്ടെത്തൽ.
https://www.facebook.com/Malayalivartha