ഒളിവില്‍ പോയ സുകാന്തിനെ 20 ദിവസമായിട്ടും കണ്ടെത്താനായിട്ടില്ല...രണ്ട് സംഘമായാണ് ഇയാള്‍ക്കായി തെരച്ചില്‍

സുകാന്തിനെ 20 ദിവസമായിട്ടും കണ്ടെത്താനായിട്ടില്ല.,, രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഒളിവില്‍പോയ സുകാന്തിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടി തുടങ്ങിയതായി സൂചനകളുണ്ട്. കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥനായ സുകാന്ത് പ്രൊബേഷന്‍ പിരീഡിലാണുള്ളത്.്. കേസില്‍ ഇയാളെ പൊലീസ് പ്രതിയാക്കിയിരുന്നു. ജോലിയില്‍ നിന്ന് അവധിയെടുത്താണ് ഇയാള്‍ കുടുംബത്തോടൊപ്പം ഒളിവില്‍ പോയത്.
അതേസമയം, 20 ദിവസമായിട്ടും സുകാന്തിനെ പൊലീസിന് കണ്ടെത്താനായി കഴിഞ്ഞിട്ടില്ല. രണ്ട് സംഘമായാണ് ഇയാള്‍ക്കായി തെരച്ചില്‍ നടത്തുന്നത്. ലുക്ക് ഔട്ട് സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ടായിരുന്നു. അന്വേഷണത്തിന്റെ ആരംഭത്തില്‍ പൊലീസ് കാട്ടിയ ഉപേക്ഷയാണ് പ്രതി ഒളിവില്‍ പോകാന്‍ കാരണമെന്നാണ് ഐ.ബി ഉദ്യോഗസ്ഥയുടെ കുടുംബത്തിന്റെ ആരോപണം . .മരണത്തിന് കാരണം സുകാന്താണെന്ന് തുടക്കത്തില്‍ തന്നെ യുവതിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. എന്നാല്‍, ഇയാളെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായിരുന്നില്ല. മരിക്കുന്നതിന് തൊട്ടുമുമ്പും യുവതി സുകാന്തുമായി സംസാരിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു. സുകാന്തിന്റെ ഭാഗത്തു നിന്ന് പെട്ടെന്നുണ്ടായ പ്രകോപനമാണ് യുവതിയെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും പൊലീസ് പറയുന്നുണ്ട്..
https://www.facebook.com/Malayalivartha