സുഹൃത്തുക്കളുമൊത്ത് അവസാന പാർട്ടി; പിന്നാലെ മരണം കാക്കാനാട്ടെ വാടക വീട്ടിൽ യുവാവിന് സംഭവിച്ചത്

കാക്കനാട് അത്താണിയിൽ അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം. പത്തനംതിട്ട അടൂർ നെടുമൺ സ്വദേശി ജെറിയാണ് മരിച്ചത്. കാലങ്ങളായി സുഹൃത്തുക്കൾക്കൊപ്പം വാടക വീട്ടിൽ താമസിച്ച് വരുകയായിരുന്ന ജെറി കഴിഞ്ഞ ദിവസം വീട്ടിൽ തനിച്ചായിരുന്നു ഉണ്ടായിരുന്നതെന്നാണ് പ്രാധമിക വിവരം.
വിഷു ആഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കളെല്ലാം അവരവരുടെ വീട്ടിലേക്ക് പോയിരുന്നു. അപ്പോഴും ജെറി വാടക വീട്ടിൽ തുടർന്നു. കഴിഞ്ഞ ദിവസം മുതൽ ജെറിയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചങ്കിലും വിളിച്ചിട്ട് കിട്ടാതായതിനെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്.
കാക്കനാട് സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിയായിരുന്നു ജെറിൻ. കഴിഞ്ഞ ദിവസം കൂട്ടുകാരുമായും ബന്ധുക്കളുമായുമെല്ലാം നല്ല രീതിയിലാണ് ജെറി പെരുമാറിയിരുന്നത്. ആത്മഹത്യയിലേക്ക് പോകാൻ മാത്രമുള്ള കാരണങ്ങളുള്ളതായി തോന്നിയില്ലെന്നാണ് ഇവർ പറയുന്നത്. അപ്പോൾ എന്താണ് ജെറിയെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ കാരണമായതെന്ന് അറിയേണ്ടതുണ്ട്.
എന്തായാലും സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം. എന്തായാലും കേരളത്തിൽ യുവതീ യുവാക്കന്മാരിൽ ഇത്തരത്തിൽ ഉള്ള മരണങ്ങൾ കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. നിസാരമെന്ന് തോന്നുന്ന കാരണങ്ങൾ മുതൽ ഓൺലൈൻ വഴി പറ്റിക്കപ്പെട്ടതടക്കമുള്ള വ്യത്യസ്തകാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്.
പോലീസിന് പോലും എന്താണ് ഇത്തരം ആത്മഹത്യയ്ക്ക് കാരണം എന്ന് കണ്ടെത്താൻ ആവാത്ത സാഹചര്യമാണ് ഉള്ളത്. അതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് തിരുവനന്തപുരം വെഞ്ഞാറമൂട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ 16കാരന്റെ മരണം. നിലവിൽ ഇപ്പോഴും ആത്മഹത്യയെന്ന് മാത്രം കരുതുന്ന ഈ സംഭവത്തിൽ നിരവധി ദൂരൂഹതകളാണ് ഉള്ളത്.
കുട്ടി എന്തിന് ആത്മഹത്യ ചെയ്യണം എന്ന് കൃത്യമായി കണ്ടെത്താൻ ഇന്നും പോലീസിന് സാധിച്ചിട്ടില്ല. അന്വേഷണം തുടരുന്നു എങ്കിലും കേസ് തെളിയിക്കപ്പെടാൻ ഉതകുന്ന തരത്തിലൊരു റിപ്പോർട്ടും ഇതുവരെ ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha