അന്ത്യഅത്താഴത്തിന്റെ സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്നു പെസഹാ ആചരിക്കുന്നു

അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മകളുമായി ക്രൈസ്തവര്‍. .ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് കൊണ്ട് ക്രിസ്തുദേവന്‍ എളിമയുടെ മാതൃക കാട്ടിയതിനെയും പെസഹാ ഭക്ഷിച്ചതിനെയും അനുസ്മരിക്കുന്ന തിരുക്കര്‍മങ്ങളാണ് ഇന്ന് ദേവാലയങ്ങളില്‍ നടക്കുന്നത്. അന്ത്യ അത്താഴ വേളയിലാണ് യേശു അപ്പം മുറിച്ച് ശിഷ്യര്‍ക്ക് നല്‍കിയത്. അതിനാല്‍ ഈ ദിവസം വൈകുന്നേരം ഭവനങ്ങളില്‍ പ്രത്യേകം അപ്പം തയ്യാറാക്കി അനുഷ്ഠാനങ്ങളോടെ ഭക്ഷിക്കും
അതേസമയം മിസ്രയീം ദേശത്തിലെ അടിമത്തത്തില്‍ നിന്നു യിസ്രായേല്യര്‍ മോശെയുടെ നേതൃത്വത്തില്‍ കൂട്ടത്തോടെ വിട്ടുപോന്ന പ്രസ്തുത ദിവസം ആബിബ് മാസത്തിലായിരുന്നു. ആയതിനാല്‍ എല്ലാവര്‍ഷവും ആബിബ് മാസത്തിലെ ആ തീയതി എത്തുമ്പോഴാണ് പെസഹ ആചരിച്ചു പോന്നത്.
യേശു ജനിച്ചതു വരെയുള്ള കാലം വരേയും പെസഹാ പെരുന്നാള്‍ ആചരിച്ചിരുന്നു. അത് എല്ലാക്കൊല്ലവും വ്യാഴാഴ്ച ആയിരുന്നില്ല വന്നു കൊണ്ടിരുന്നത്. ഈ കാലത്തിനിടയില്‍ പെസഹാ പെരുന്നാള്‍ ആഴ്ചയിലെ ഞായര്‍ മുതല്‍ ശനി വരെയുള്ള വിവിധ ദിവസങ്ങളില്‍ ആചരിച്ചിട്ടുണ്ടാകും. കാരണം ആബീബ് മാസത്തില്‍ ഏതു ദിവസമാണോ പ്രസ്തുത തീയതി ആകുന്നത് അന്നായിരിക്കും പെസഹ.
അപ്രകാരം വിവിധ ദിനങ്ങളില്‍ ആചരിക്കപ്പെട്ടിട്ടുള്ള അനേകം പെസഹാ പെരുന്നാള്‍ ദിനങ്ങളുണ്ട്. എന്നാല്‍ ക്രിസ്ത്വബ്ദത്തില്‍ ചിരപ്രതിഷ്ഠ നേടിയത് ഒരു വ്യാഴാഴ്ച ദിവസത്തെ പെസഹാ പെരുന്നാളായിരുന്നു. യേശുവിന്റെ കുരിശു മരണത്തിന് തലേ ദിവസമെത്തിയ പെസഹാ പെരുന്നാളിനു മാത്രമാണ് വിശ്വാസ ലോകത്ത് ലബ്ധ പ്രതിഷ്ഠ നേടാനായത്.
അതിനു മുമ്പ് വിവിധ കാലത്തായി എത്രയോ തവണ വ്യാഴാഴ്ചകളില്‍ പെസഹാ പെരുന്നാള്‍ എത്തിയിട്ടുണ്ടായിരുന്നു. എങ്കിലും ക്രൂശീകരണത്തിനു തലേ ദിവസമായ വ്യാഴാഴ്ചയിലെ പെസഹാ പെരുന്നാളിന്റെ പ്രാധാന്യം അതിനു മുമ്പുള്ള ഒരു പെസഹയ്ക്കും ലഭിച്ചിട്ടില്ല. ആ ദിവസത്തിനു ശേഷം പെസഹാ വ്യാഴം എന്നത് യേശു ക്രിസ്തുവുമായി ബന്ധപ്പെട്ടു മാത്രം ഓര്‍മ്മിക്കപ്പെടുന്ന ഒരു വിശേഷ ദിവസമായി മാറി.
യേശുവിന്റെ പിതാവായ യഹോവ, തന്റെ സ്വന്തം ജനമായ യഹൂദാ മക്കള്‍ക്ക് പാപമോചനം നല്‍കി അടിമത്തത്തില്‍ നിന്നും വിടുവിച്ച ദിവസത്തിന്റെ ഓര്‍മ്മയില്‍ ആചരിച്ചിരുന്ന ആ പെരുന്നാള്‍ ദിവസത്തില്‍ യഹോവയുടെ ബലവും മഹത്വവുമാണ് അതു വരെ ഓര്‍മ്മിക്കപ്പെട്ടിരുന്നത്.
എന്നാല്‍ പിതാവു പുത്രനെ സ്നേഹിക്കുന്നു എന്നും സകലവും അവന്റെ കൈയ്യില്‍ കൊടുത്തുമിരിക്കുന്നു എന്ന ബൈബിള്‍ വചനത്തിന്റെ സാരാംശം മുഴുവനുമാണ് പെസഹാ വ്യാഴമായി തീര്‍ന്ന ആ സാധാരണ വ്യാഴാഴ്ചയ്ക്ക് ഇന്നു ലഭിക്കുന്ന അംഗീകാരവും ശ്രദ്ധയും തെളിയിക്കുന്നത്.
പിതാവായ യഹോവയുടെ ഓര്‍മ്മയില്‍ ആചരിച്ചിരുന്ന പെരുന്നാള്‍ ദിനം പുത്രനായ ക്രിസ്തുവിന്റെ പേരില്‍ ഓര്‍മ്മിക്കപ്പെടുന്ന ദിനമായി മാറിയിരിക്കുന്നു. തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യ ജീവന്‍ ലഭിക്കേണ്ടതിന് ദൈവം അവനെ ലോകത്തിനു നല്‍കിയെന്നും അത്രത്തോളം കനിവ് ദൈവം ലോകത്തോട് കാട്ടിയെന്നുമുള്ളതാണല്ലോ സദ് വാര്‍ത്ത അഥവാ സുവിശേഷത്തിന്റെ അന്തസത്ത.
യേശു മുപ്പത്തിമൂന്നര വയസ്സു വരെ ജീവിച്ചിരുന്നതിനിടയില്‍ അനേക തവണ പെസഹാ പെരുന്നാള്‍ ആചരിച്ചിരുന്നു. എന്നാല്‍ അന്ത്യ അത്താഴം എന്ന നിലയില്‍ പ്രസിദ്ധമായി തീര്‍ന്ന പ്രസ്തുത പെസഹാ ദിനത്തില്‍ അപ്പവും വീഞ്ഞും ഭക്ഷിക്കുന്നതിനിടെ അതു തന്റെ അവസാന പെസഹായാണെന്നും ഭൂമിയിലെ തന്റെ ജീവിതകാലം അവസാനിക്കാനായി പോകയാണെന്നും യേശുവിന് വ്യക്തമായി അറിയാമായിരുന്നു. തന്മൂലമാണല്ലോ എന്റെ പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടു കൂടെ പുതുതായി കുടിക്കും നാള്‍ വരെ ഞാന്‍ മുന്തിരിവള്ളിയുടെ ഈ അനുഭവത്തില്‍ നിന്ന് ഇനി കുടിക്കയില്ല എന്നു പറഞ്ഞത്.
ക്രിസ്തുവിനോടൊപ്പം, പിതാവായ ദൈവത്തിന്റെ രാജ്യത്തില്‍ സ്വര്‍ഗ്ഗീയ വീഞ്ഞിന്റെ അനുഭവം നുകരുവാന്‍ വിശ്വാസത്തില്‍ ബലം പ്രാപിക്കാനായി ഓരോ ക്രൈസ്തവ വിശ്വാസിയും സ്വയം പുതുക്കപ്പെടുന്ന അവസരം കൂടിയാണ് പെസഹാവ്യാഴം.
https://www.facebook.com/Malayalivartha