ദയവായി ഞങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കണമെന്ന് അഭ്യർഥിക്കുന്നു; കൊല്ലം സുധിയുടെ ഭാര്യ രേണുവിനെ വിമർശിച്ച് സ്വപ്ന സുരേഷ്

അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെ വിമർശിച്ച് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. രേണു വിഷുവിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വിമർശനവുമായി സ്വപ്ന സുരേഷ് രംഗത്ത് വന്നത് . കഴിഞ്ഞ ദിവസം വിഷു ആശംസകൾ നേർന്ന് കൊണ്ട് പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ രേണു സുധി ഷെയർ ചെയ്തിരുന്നു. സ്കെർട്ടും ബ്ലൗസും ധരിച്ച് സിമ്പിൾ മേക്കപ്പും ഓർണമെൻസും അണിഞ്ഞുള്ള ഫോട്ടോയായിരുന്നു അത് . 'ഒരു സ്ത്രീക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും ആകർഷകമായ കാര്യം ആത്മവിശ്വാസമാണ്', 'സ്ത്രീകളാണ് സമൂഹത്തിന്റെ യഥാർത്ഥ ശില്പികൾ', 'ശക്തരായ സ്ത്രീകൾക്ക് ആറ്റിറ്റ്യൂഡ് ഇല്ല, മാനദണ്ഡങ്ങളുണ്ട്' എന്നിങ്ങനെയുള്ള കുറിപ്പുകളോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
എന്നാൽ ഈ ചിത്രത്തിനെത്തിയയാണ് സ്വപ്ന സുരേഷ് വിമർശനം ഉന്നയിച്ചത്. വിധവയായ ഒരേയൊരു സ്ത്രീ രേണു മാത്രമല്ലെന്നും ദയവായി തങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കൂ എന്നുമാണ് സ്വപ്ന സുരേഷ് കുറിച്ചത് . ‘ഇതാണോ 2025ലെ പുതിയ വിഷു? ദയവായി ഞങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കണമെന്ന് അഭ്യർഥിക്കുന്നു. ആൺകുട്ടികൾ പോള് പറയുന്നു പറയുന്നു. എന്റെ പൊക്കിൾ കാണിച്ചാൽ അമ്മ എന്നെ കൊല്ലുമെന്ന്, കഷ്ടം, വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങൾ മാത്രമല്ല. നിങ്ങളുടെ മണ്ടത്തരം വിൽക്കരുത്. ഭഗവാൻ കൃഷ്ണനെ വിചിത്രമായ ചില സൃഷ്ടികൾ കൊണ്ട് മാറ്റിസ്ഥാപിക്കാൻ കഴിയില്ല’ എന്നാണ് സ്വപ്ന സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചത് .
സ്വപ്നയുടെ വാക്കുകൾ ഇതിനകം വലിയ ചര്‍ച്ചകൾക്കു തുടക്കമിട്ടിരിക്കുകയാണ്. നിരവധി പേരാണ് അഭിപ്രായപ്രകടനവുമായി എത്തുന്നത്. അന്യരുടെ കാര്യത്തിൽ അഭിപ്രായം പറയാനുള്ള അവകാശം ആർക്കുമില്ലെന്നും സ്വപ്ന നാടിനു നല്ല പേര് സമ്പാദിച്ചു കൊടുത്തയാളല്ലെന്നു മനസ്സിലാക്കണമെന്നുമാണ് സ്വപ്ന സുരേശ്ഗിന്റെ പോസ്റ്റിനു കമന്റായി ചിലർ ഇട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha