എറണാകുളം കാക്കനാടിനടുത്ത് അത്താണിയില്‍ യുവാവ് വാടക വീട്ടില്‍ മരിച്ച നിലയില്‍...

ഫോണ്‍വിളിച്ചിട്ടും കിട്ടാതെ.... എറണാകുളം കാക്കനാടിനടുത്ത് അത്താണിയില്‍ യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും പത്തനംതിട്ട സ്വദേശിയുമായ യുവാവിനെ ഇന്ന് രാവിലെയാണ് വാടക വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാക്കനാട് അത്താണിയിലെ വാടക വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ച് പൊലീസ് അകത്തു കയറി നോക്കിയപ്പോള്‍ കണ്ടത് മുണ്ടുപയോഗിച്ച് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന യുവാവിനെയാണ് ്. മറ്റ് മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു അത്താണിയിലെ വാടക വീട്ടില്‍ താമസിച്ചു വന്നിരുന്നത്.
കൂട്ടുകാരെല്ലാം ഇന്നലെ വൈകുന്നേരത്തോടെ വിഷുവിന് നാടുകളിലേക്ക് പോയി. ജെറിനെ ഫോണില്‍ വിളിച്ച് നോക്കിയിട്ടും കിട്ടാതെ വന്നതോടെയാണ് മറ്റ് സുഹൃത്തുക്കളും വീട്ടുടമയുമെല്ലാം ചേര്‍ന്ന് അന്വേഷിച്ചത്. വീട് അകത്തു നിന്ന് പൂട്ടിയെന്ന് വ്യക്തമായതോടെ പൊലീസിനെ അറിയിച്ചു.
"
https://www.facebook.com/Malayalivartha