വിഷു ദിവസം ക്ഷേത്രത്തിലെ 20 പവന്റെ തിരുവാഭരണങ്ങളുമായി കീഴ്ശാന്തി മുങ്ങി

ആലപ്പുഴ തുറവൂര്‍ എഴുപുന്നയിലെ ശ്രീനാരായണപുരം ക്ഷേത്രത്തില്‍ മോഷണം പോയതായി പരാതി. ക്ഷേത്രത്തിലെ 20 പവന്റെ തിരുവാഭരണങ്ങളാണ്
നഷ്ടപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന ക്ഷേത്രത്തിലെ കീഴ്ശാന്തി കൊല്ലം സ്വദേശി വല്‍സണ്‍ നമ്പൂതിരി ഒളിവിലാണ്. വിഷു ദിവസം രാത്രിയോടെയാണ് മോഷണ വിവരം മേല്‍ശാന്തി അറിയുന്നത്. കിരീടവും രണ്ടു മാലകളും ഉള്‍പ്പടെ 20 പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്. അരൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha