യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട നാല് പേര്‍ അറസ്റ്റില്‍

മാന്നാറില്‍നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണവും പണവും ഉള്‍പ്പടെ മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ നാല് പേര്‍ അറസ്റ്റില്‍. കോട്ടയം പാമ്പാടി കൂരോപ്പട സ്വദേശി വട്ടോലിക്കല്‍ വീട്ടില്‍ രതീഷ് ചന്ദ്രന്‍ (44), കോട്ടയം വെസ്റ്റ് വേളൂര്‍ കരയില്‍ വലിയ മുപ്പതില്‍ ചിറ വീട്ടില്‍ നിഖില്‍ വി.കെ (38) , കോട്ടയം വെസ്റ്റ് വേളൂര്‍കരയില്‍ കൊച്ചു ചിറയില്‍ വീട്ടില്‍ മനു .കെ ബേബി (34), കോട്ടയം പാമ്പാടി കൂരോപ്പട കണമല വീട്ടില്‍ സഞ്ജയ് സജി (27) എന്നിവരാണ് അറസ്റ്റിലയാത്. ഇവര്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha