മൃതദേഹം ആറ്റിലൂടെ ഒഴുകിവരുന്നത് കണ്ട നാട്ടുകാർ ആറ്റിൽ ഇറങ്ങി നടത്തിയ പരിശോധനയിൽ കണ്ടത് അഡ്വക്കേറ്റിന്റെയും, മക്കളുടെയും മൃതദേഹങ്ങൾ : ഏറ്റുമാനൂരിൽ സംഭവിച്ചത്...

ഏറ്റുമാനൂരിൽ അമ്മയെയും മക്കളെയും പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോൾ (34) മക്കളായ നേഹ (അഞ്ച്), പൊന്നു (രണ്ട്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളുമായി ജിസ്‌മോൾ പുഴയിൽ ചാടുകയായിരുന്നു എന്നാണ് വിവരം. മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റാണ് ജിസ്‌മോൾ. സ്‌കൂട്ടറിൽ മക്കളുമായെത്തിയ യുവതി മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴംകൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. ഇവർ ഇറങ്ങിപ്പോകുന്നത് മറ്റാരും കണ്ടിരുന്നില്ല.
ഒരു മൃതദേഹം ആറ്റിലൂടെ ഒഴുകിവരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ആറ്റിൽ തെരച്ചിൽ നടത്തിയപ്പോഴാണ് മറ്റ് രണ്ടുപേരെയും കണ്ടെത്തിയത്. അയർക്കുന്നം ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നും പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് വിവരമെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞു. ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെ ഏറ്റുമാനൂർ മീനച്ചിലാറ്റിൽ പുളിക്കുന്ന് കടവിന് സമീപമായിരുന്നു സംഭവം.
ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചുവരികയായിരുന്നു ജിസ്‌മോൾ. നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മി ഭർത്താവാണ്. കണ്ണമ്പുര ഭാഗത്ത് നിന്നാണ് അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കർ പതിച്ച സ്‌കൂട്ടർ കണ്ടെടുത്തത്.
https://www.facebook.com/Malayalivartha