ഞാനാ സാറേ.. കൊ/ന്നത് !? കുറ്റമേറ്റ് പറഞ്ഞിട്ടും രാജേന്ദ്രനെതിരെനടപടിയില്ല, പ്രണയം നടിച്ച് കൂടെ കൂടിയതിന്റ ലക്ഷ്യം ഇതായിരുന്നു. വർക്കല രേഷ്മയ്ക്ക് സംഭവിച്ചത്

ചോദിക്കാനും പറയാനും കാര്യമായി പിടിപാടൊന്നുമില്ലാത്ത സാധാരണക്കാരന്റെ വീട്ടിൽ ഒരു അസ്വാഭാവിക മരണം സംഭവിച്ചാൽ എന്ത് ഉണ്ടാകും !? പ്രത്യേകിച്ച് ഒന്നുമുണ്ടാകില്ല. ഒന്നോ രണ്ടോ ദിവസം, അത് കഴിഞ്ഞാൽ വാർത്തകളിൽ പോലും ഇല്ലാതാകും. പോലീസ് അന്വേഷണത്തെ കുറിച്ച് ആലോചിക്കേണ്ടത് പോലുമില്ല. അതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് തിരുവനന്തപുരത്തെ രേഷ്മയുടെ മരണം.
വർക്കല സ്വദേശിയായ രേഷ്മയുടെ മരണം മാസം ഒന്ന് കഴിയുമ്പോൾ നിരവധി ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. നിരന്തരമായി ഉണ്ടായ സങ്കടത്തിന്മേലാണ് രേഷ്മ ആത്മഹത്യ ചെയ്തതെന്ന പ്രാധമിക നിഗമനത്തിലായിരുന്നു പോലീസ്. എന്നാൽ മാസം ഒന്ന് കഴിയുമ്പോഴും ആ നിഗമനത്തിന് മാറ്റം ഒന്നും സംഭവിച്ചില്ല എന്നുള്ളതാണ് ഈ വിഷയത്തിൽ കുടുംബത്തെ അലട്ടുന്നത്.
കാരണം കഴിഞ്ഞ ആറ് വർഷത്തോളമായി ഭർത്താവുമായി സ്വർച്ചേർച്ചയിലല്ലാതിരുന്ന രേഷ്മ കഴിഞ്ഞ ദിവസമാണ് മക്കളേയോർത്ത് ഭർത്താവായ രാജേന്ദ്രനൊപ്പം ജീവിക്കാൻ തീരുമാനിച്ചത്. വീട്ടുകാർക്ക് തീരെ യോചിപ്പില്ലായിരുന്ന തീരുമാനം. അമ്മയും സഹോദരിയും ചോദിച്ചു. ഇത്രയും നാൾ നീ മക്കളെ അധ്വാനിച്ച് വളർത്തി. ഇനി എന്തിന് അവന്റ എടുത്ത് പോകണം എന്ന്.. എന്തായാലും എന്തെ കുട്ടികളുടെ അച്ഛനല്ലേ അമ്മേ ,,, അയാൾ നന്നായി ജീവിച്ചോളുമായിരിക്കുമെന്ന് പറഞ്ഞാണ് രേഷ്മ അന്ന് രാജേന്ദ്രനൊപ്പം ഭർതൃ വീട്ടിലേക്ക് ഇറങ്ങിയത്.
എന്നാൽ ആറ് വർഷത്തെ പിണക്കം തീർന്ന് പുതിയൊരു ജീവിതം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ കേൾ്ക്കേണ്ടി വന്നത് രേഷ്മയുടെ മരണ വാർത്തയാണ്. ഭർതൃവീട്ടിൽ തിരുവനന്തപുരം സ്വദേശി തൂങ്ങിമരിച്ച നിലയിൽ. ഇതോടെ തീരുന്നതായിരുന്നു വാർത്ത എന്നാണ് കരുതിയതെങ്കിൽ ഒന്നര മാസത്തിന് ഇപ്പുറം സംഭവത്തിൽ പോലീസ് കാണിക്കുന്ന നിസ്സംഗതയടക്കമാണ് ചർച്ചയാകുന്നത്. രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിന്ന് പൊലീസ് ഒഴിഞ്ഞ് മാറുന്നുവെന്ന് കുടുംബത്തിന്റെ ആരോപണം. ഭർത്താവിന്റെ മർദനത്തെ കുറിച്ച് വർക്കല പൊലീസിൽ പല തവണ പരാതി നൽകിയിട്ടും പൊലീസ് അവഗണിച്ചുവെന്ന് രേഷ്മയുടെ കുടുംബം ആരോപിച്ചു.
മർദന ദൃശ്യങ്ങൾ അടങ്ങിയ ഫോൺ പോലും പരിശോധിച്ചില്ലെന്നും രേഷ്മ ആത്മഹത്യ ചെയ്തുവെന്ന എഫ്ഐആർ കളവാണെന്നും കുടുംബം പറഞ്ഞു. സ്റ്റേഷനിൽ പോയാൽ പോലീസ് അപമാനിക്കുകയാണെന്നും ഒരു തവണ പോലും പൊലീസ് തങ്ങളുടെ വീട്ടിൽ വന്നിട്ടില്ലെന്നും കുടുംബം പറഞ്ഞു. അതേസമയം അച്ഛൻ അമ്മയെ നിരന്തരം മർദിക്കാറുണ്ടെന്ന് രേഷ്മ രാജേന്ദ്രൻ ദമ്പതികളുടെ മകളും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 'അച്ഛ അമ്മയെ കൊറേ അടിക്കുമായിരുന്നുവെന്നും അമ്മ കൊള്ളാത്തവളാണെന്നൊക്കെ അച്ഛൻ പറയുമെന്നായിരുന്നു കുട്ടികൾ പറഞ്ഞത് രേഷ്മയെ ഭർത്താവ് രാജേന്ദ്രൻ കൊല്ലുമെന്ന് പറയുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. എന്നിട്ടും കുടുംബം നൽകിയിരിക്കുന്ന മൊഴിയല്ല എഫ്ഐആറിൽ എഴുതിയിരിക്കുന്നത് എന്നും കുടുംബം ആരോപിച്ചു.
മരണത്തിൽ സംശയമുണ്ടെന്ന് കുടുംബം പൊലീസിനെ അറിയിച്ചിരുന്നതാണെന്നും എന്നാൽ എഫ്ഐആർ വന്നപ്പോൾ ആ മൊഴി അതിൽ ഇല്ലെന്നും കുടുംബം പറഞ്ഞു. പിന്നാലെ കൊടുത്ത പരാതിയിലും നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചു. രേഷ്മയെ കുത്തിക്കൊല്ലുെമെന്ന് ഭർത്താവ് പറയുന്ന ശബ്ദസന്ദേശം ഫോണിൽ ഉണ്ടെന്നും എന്നാൽ ഇതുവരെ ആ ഫോൺ പരിശോധനയ്ക്ക് വിശേയമാക്കിയിട്ടില്ലെന്നും കുടുംബം പറയുന്നു. രേഷ്മയുടെ ഭർത്താവ് രാജേന്ദ്രൻ നിരന്തരം മദ്യത്തിന് അടിമയായിരുന്നെന്നും അവർ ആരോപിച്ചു.
രേഷ്മയുടെ മരണം സംഭവിച്ചത് ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ഭർത്താവ് രാജേന്ദ്രനോ വീട്ടുകാരോ മരണ വിവരം അറിയിച്ചില്ല. ഏറെ വൈകി അയൽവാസികൾ പറഞ്ഞാണ് രേഷ്മയുടെ മരണ വിവരം അറിയുന്നതെന്നും കുടുംബം ആരോപിക്കുന്നു. ഭർത്താവ് രാജേന്ദ്രനിൽ നിന്ന് മർദനം നേരിട്ടതായി രേഷ്മ വർക്കല പൊലീസിൽ പലതവണ പരാതി നൽകിയിരുന്നു. രേഷ്മ മരിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും ഇക്കാര്യങ്ങളിലൊന്നും പൊലീസ് വിശദമായ അന്വേഷണം നടത്തിയില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.
അത് മാത്രമല്ല രേഷ്മയുടെ മൃതദേഹം കൊണ്ട് വന്നപ്പോൾ മുഖത്ത് തുന്നലുള്ളതായും കഴുത്തിന്റെ ഒരു വശത്ത് അടികിട്ടിയ പാടുകളുള്ളതായും പറയുന്നു. ഇത്ര മാത്രം സംഭവിച്ചിട്ടും എന്ത് കൊണ്ട് പോലീസ് കാര്യമായി ഈ വിഷത്തിൽ ഗൗരവം പുലർത്തുന്നില്ലെന്നതാണ് ചോദ്യം. അത് മാത്രവുമല്ല സംഭവം നടന്ന് അന്ന് തൊട്ട് ഇന്ന് വരെ പോലീസ് ഈ വിഷയത്തിൽ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് കാര്യമായി അന്വേഷിച്ചില്ലെന്നതും വലിയ പരാതിയായി പറയുന്നത്.
അത് മാത്രമല്ല ആത്മഹത്യ ചെയ്തെന്ന് പറയുന്ന രേഷ്മയുടെ ഫോൺ കൃത്യമായി പരിശോധിക്കാൻ പോലും അവർ തയ്യാറായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ കേസിൽ രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് തങ്ങൾക്ക് കിട്ടിയിട്ടില്ല എന്നാണ് പൊലീസ് പറഞ്ഞത്. കഴിഞ്ഞ ഫെബ്രുവരി മാസം 26ആം തീയതി ആണ് ഭർതൃവീട്ടിൽ രേഷ്മയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്.
തുടർന്ന് രാജേന്ദ്രനും രാജേന്ദ്രന്റെ സഹോദരിയും ചേർന്ന് രേഷ്മയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പലതവണ രാജേന്ദ്രനെ കുറിച്ചുള്ള പീഢനങ്ങൾ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും യാതൊരു വിധത്തിലുള്ള നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഈ വിഷയങ്ങളെല്ലാം മാധ്യമങ്ങൾ വാർത്തയാക്കിയതിന് പിന്നാലെയാണ് പോലീസ് സംശയവിധേയനായ രാജേന്ദ്രന്റെ ഫോൺ നമ്പർ പോലും വാങ്ങിയതെന്നുള്ളതാണ്.
പ്രത്യേകിച്ച് മരണം നടന്ന് അടുത്ത ദിവസം തന്നെ ഇയാൾ പോലീസ് സ്റ്റേഷനിലെത്തി ഞാനാ അവളുടെ മരണത്തിന് കാരണക്കാരൻ എന്നു പറഞ്ഞിരുന്നുവെന്നാണ് വിവരം. എന്നിട്ട് പോലും വിഷയത്തിലൊരു ഗൗരവം പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. എന്താണ് തന്റെ മകൾക്ക് സംഭവിച്ചതെന്ന് അറിയാൻ വേണ്ടി നിയമപോരാട്ടത്തിനൊരുങ്ങുകയാണ് രേഷ്മയുടെ കുടുംബം.
https://www.facebook.com/Malayalivartha