Widgets Magazine
18
Apr / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബേബിയും പിണറായിയും രണ്ടുതട്ടില്‍...കലങ്ങിമറിഞ്ഞ് സി പി എം

15 APRIL 2025 07:01 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ രണ്ട് വിശ്വസ്തരായ കെ.എം. എബ്രഹാമിനും എം.ആര്‍. അജിത് കുമാറിനുമെതിരെ സി പി എം പി.ബി. നിലപാട് വ്യക്തമാക്കും, എബ്രഹാമിനെ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ നിന്നും ഒഴിവാക്കാനും അജിത്തിനെ സുപ്രധാന പദവികളില്‍ നിന്നും നീക്കം ചെയ്യാനുമായിരിക്കും നിര്‍ദ്ദേശം നല്‍കുക. കെ . എം. എബ്രഹാമിന് സ്റ്റേ കിട്ടുമോ എന്ന കാര്യത്തിലാണ് പി.ബി. കാത്തിരിക്കുന്നത്. സ്റ്റേ കിട്ടിയില്ലെങ്കില്‍ പിണറായിക്ക് അദ്ദേഹത്തെ ഒഴിവാക്കേണ്ടി വരും. എം എ ബേബിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്

എന്നാല്‍ മുഖ്യമന്ത്രി നിസഹായനാണ്.അജിത്തിനെയും എബ്രഹാമിനെയും ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കോടതി ശിക്ഷിക്കും വരെ ആരോപണവിധേയര്‍ മാത്രമാണെന്ന ധാരണയിലാണ് മുഖ്യമന്ത്രി. അജിത്തിന്റെ കാര്യത്തില്‍ഉന്നത പോലീസുദ്യോഗസ്ഥര്‍ തമ്മിലുള്ള കലാപമാണ് പുതിയ റിപ്പോര്‍ട്ടിന് പിന്നിലെന്ന് മുഖ്യമന്ത്രി കരുതുന്നു.അജിത്തിനെതീരെ എഴുതിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിക്കില്ല. അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുള്ള ഹൈക്കോടതി ഉത്തരവില്‍ നിലപാട് വ്യക്തമാക്കാന്‍ മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം എബ്രഹാമിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. കിഫ്ബി സിഇഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കില്ലെന്നും പദവിയില്‍ തുടരണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കെഎം എബ്രഹാം വ്യക്തമാക്കി. കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷു ദിന സന്ദേശത്തിലാണ് കോടതി വിധിയില്‍ കെഎം എബ്രഹാം നിലപാട് വ്യക്തമാക്കിയത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നും അപ്പീലിന് പോകുമെന്ന സൂചന നല്‍കികൊണ്ട് കെഎം എബ്രഹാം വ്യക്തമാക്കി.

ഹര്‍ജിക്കാരനെതിരെയും കടുത്ത ആരോപണമാണ് കെഎം എബ്രഹാം ഉന്നയിച്ചത്. ഹര്‍ജിക്കാരന് തന്നോട് ശത്രുതയാണെന്നും ഹര്‍ജിക്കാരന്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ധനസെക്രട്ടറിയായിരിക്കെ ഹര്‍ജിക്കാരന്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തത് കണ്ടെത്തിയെന്നും കെഎം എബ്രഹാം പറഞ്ഞു. പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരക്കലിനെതിരെയാണ് കെഎം എബ്രഹാം രംഗത്തെത്തിയത്. ഹര്‍ജിക്കാരനെതിരെ അന്നത്തെ സംഭവത്തില്‍ പിഴ ചുമത്തിയതിന്റെ വൈരാഗ്യമാണ്. ധനവകുപ്പ് സെക്രട്ടറിയായിരിക്കെ താന്‍ ക്രമക്കേട് കണ്ടെത്തിയ സ്ഥാപനത്തിന്റെ മേധാവിയും ഹര്‍ജിക്കാരനൊപ്പം ചേര്‍ന്നുവെന്നും കെഎം എബ്രഹാം പറഞ്ഞു.

ജേക്കബ് തോമസിനെതിരെയും കെഎം എബ്രഹാം ആരോപണം ഉന്നയിച്ചു. തനിക്കെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്ന മുന്‍ വിജിലന്‍സ് ഡയറക്ടര്‍ നേരത്തെ 20 കോടി തിരിമറി നടത്തിയത് താന്‍ കണ്ടെത്തിയതാണ്. താന്‍ കിഫ്ബി സിഇഒ സ്ഥാനം രാജിവെച്ചാല്‍ ഇവര്‍ക്ക് വിജയം സമ്മാനിക്കുന്ന സ്ഥിതിയുണ്ടാകും. കോടതി വിധി നിര്‍ഭാഗ്യകരമാണ്. വിധി ഹര്‍ജിക്കാരന് അനാവശ്യ വിശ്വാസ്യത നല്‍കുകയാണ്.

സ്വത്തിന്റെ കാര്യത്തില്‍ ഹാജരാക്കിയ രേഖകള്‍ കോടതി പരിശോധിച്ചുയെന്ന് സംശയമുണ്ടെന്നും വിധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് കെഎം എബ്രഹാം പറഞ്ഞു. വസ്തുതകളും രേഖകളും പരിശോധിച്ചില്ലെന്നും കോടതി അനുമാനങ്ങള്‍ക്ക് പ്രധാന്യം നല്‍കിയെന്നും ഭാര്യയുടെ അക്കൗണ്ടിലെ മുഴുവന്‍ രേഖകളും പരിശോധിച്ചില്ലെന്നും ഓരോ രൂപക്കും കണക്കുണ്ടെന്നും കൊല്ലത്തെ കെട്ടിടം പണി താനും സഹോദരന്മാരും തമ്മിലുള്ള ധാരണ പത്രം അനുസരിച്ചാണെന്നും കെഎം എബ്രഹാം പറഞ്ഞു. എത്രയും വേഗം അപ്പില്‍ പോകാന്‍ മുഖ്യമന്ത്രി എബ്രഹാമിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈസ്റ്റര്‍ അവധിക്ക് ശേഷം ഇതില്‍ തീരുമാനമുണ്ടാകും

ഇ.കെ.നായനാര്‍ സര്‍ക്കാരിന്റെ കാലമായ 1999ലാണ് കിഫ്ബി രൂപം കൊണ്ടത്. അന്ന് കെ.എം. എബ്രഹാമായിരുന്നു ധന സെക്രട്ടറി. ശിവദാസ മേനോനായിരുന്നു ധനമന്ത്രി. നായനാര്‍ സര്‍ക്കാരിന് ശേഷം അധികാരത്തിലെത്തിയ എ.കെ. ആന്റണിക്ക് ഡെല്‍ഹിക്ക് വിമാന ടിക്കറ്റെടുക്കാന്‍ പോലും ഖജനാവില്‍ പണം ഉണ്ടായിരുന്നില്ല.ഇത് എബ്രഹാമിന്റെ ഭരണ നേട്ടമായിരുന്നു. 7 വര്‍ഷത്തോളം സജീവമല്ലാതിരുന്ന കിഫ്ബിക്ക് ജീവന്‍ വച്ചതാകട്ടെ, 2016ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുമാണ്. അന്നു ധനമന്ത്രിയായിരുന്ന ടി.എം.തോമസ് ഐസക്കും ധനസെക്രട്ടറിയായിരുന്ന കെ.എം.ഏബ്രഹാമും ചേര്‍ന്ന്, സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യവര്‍ഷം തന്നെ കിഫ്ബി പുതുക്കിപ്പണിയാനായി നിയമം പൊളിച്ചെഴുതി. പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ നിയമസഭയില്‍ കിഫ്ബി നിയമം പാസാക്കി.

50,000 കോടിയുടെ പദ്ധതികളായിരുന്നു ലക്ഷ്യമെങ്കിലും ഇപ്പോള്‍ അതും മറികടന്ന് 86,000 കോടിയുടെ പദ്ധതികളാണു കിഫ്ബി ഏറ്റെടുത്തിരിക്കുന്നത്. 2016 മുതല്‍ ഇതുവരെ ബജറ്റില്‍ കിഫ്ബിയുടെ പേരില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ മൂല്യമാകട്ടെ ഒന്നര ലക്ഷം കോടിയിലേറെയാണ്. സര്‍ക്കാരിനു ലഭിക്കുന്ന വരുമാനവും കടമെടുക്കുന്ന പണവും നിത്യച്ചെലവിനേ തികയൂ എന്ന അവസ്ഥയ്ക്കു പരിഹാരമായി സര്‍ക്കാര്‍ കണ്ട മാര്‍ഗമായിരുന്നു കിഫ്ബി.

മൊത്ത ആഭ്യന്തര വരുമാനത്തിന്റെ 3 ശതമാനം മാത്രമേ സര്‍ക്കാരിനു പൊതുവിപണിയില്‍നിന്നു കടമെടുക്കാനാകൂ. അതിനാല്‍, കിഫ്ബിയെക്കൊണ്ടു പരമാവധി തുക വായ്പയെടുപ്പിച്ച് വികസന പദ്ധതികള്‍ നടപ്പാക്കുകയായിരുന്നു ഉദ്ദേശ്യം. ഇതിനു പുറമേ സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന റോഡ് നികുതിയുടെ പകുതിയും ഇന്ധന സെസും കിഫ്ബിയുടെ വരുമാന മാര്‍ഗങ്ങളാക്കി. റിസര്‍വ് ബാങ്കിന്റെയും സെബിയുടെയും അംഗീകാരമുള്ള ആധുനിക ധന സ്രോതസ്സുകളെ ലക്ഷ്യമിട്ടായിരുന്നു കിഫ്ബിയെ കളത്തിലിറക്കിയത്.

2018ല്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നടത്തിയ നിരീക്ഷണങ്ങളാണ് കിഫ്ബിക്ക് ആദ്യത്തെ തിരിച്ചടി സമ്മാനിച്ചത്. കിഫ്ബി എടുക്കുന്ന വായ്പകള്‍ തിരിച്ചടയ്‌ക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും അതിനാല്‍ സര്‍ക്കാരിന്റെ കടമായിട്ടേ കിഫ്ബി എടുക്കുന്ന വായ്പകളെ കാണാന്‍ കഴിയൂ എന്നും സിഎജി ചൂണ്ടിക്കാട്ടിയപ്പോള്‍ എതിര്‍ക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചത്. സിഎജിയുമായി പരസ്യ പോരിനിറങ്ങിയ തോമസ് ഐസക് വിഷയം നിയമസഭയിലെത്തിക്കുകയും ചെയ്തു. എങ്കിലും സിഎജി റിപ്പോര്‍ട്ട് കേന്ദ്രം എടുത്തു പ്രയോഗിച്ചു. അങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പു പരിധിയില്‍നിന്നു 4 വര്‍ഷത്തേക്ക് 24,000 കോടി രൂപ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം തീരു പ്രതിസന്ധി മറികടക്കാനാണ് ഇപ്പോള്‍ ടോള്‍ വഴി സര്‍ക്കാര്‍ തേടുന്നത്.

കിഫ്ബി എന്നാല്‍ കെ.എം. എബ്രഹാമാണ്. കിഫ്ബിയില്‍ തൊടാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ല. കാരണം കിഫ് ബി ഇല്ലാതായാല്‍ കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കും. അതാണ് അദ്ദേഹത്തെ കൈമെയ് മറന്ന് സഹായിക്കാന്‍ മുഖ്യമന്ത്രി തയ്യാറായത്. എബ്രഹാമിനെ ഒഴിവാക്കിയാല്‍ മുന്നോട്ട് ഭരിക്കാനാവില്ലെന്ന സത്യം പിണറായി ബേബിയെ അറിയിക്കും. കില്ബിയില്‍ നിന്നും വേണമെങ്കില്‍ മുഖ്യമന്ത്രി തന്നെ നീക്കട്ടെ എന്ന് എബ്രഹാം നെഞ്ചില്‍ കൈ വച്ച് പറഞ്ഞത് ഇതിന്റെ ഭാഗമായാണ്. എം.ആര്‍. അജിത്തിനെതീരെ നടക്കുന്ന അപ്രതീക്ഷിത നീക്കങ്ങളില്‍ മുഖ്യമന്ത്രിക്ക് ഇടപെടാന്‍ കഴിയുന്നില്ല.കാരണം ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും അജിത്തിന് എതിരാണ്.
ഇന്റലിജന്‍സ് മേധാവി പി വിജയനെതിരെ വ്യാജമൊഴി നല്‍കിയതിന് എ!ഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയതാണ് വിനയായത്. സ്വര്‍ണ്ണക്കടത്തില്‍ പി വിജയന് ബന്ധമുണ്ടെന്ന മൊഴി നല്‍കിയ നടപടി ക്രിമനല്‍ കുറ്റമെന്നാണ് ഡിജിപിയുടെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അജിത് കുമാറിനെതിരായ ഡിജിപിയുടെ ശുപാര്‍ശയില്‍ മുഖ്യമന്ത്രി തന്നെയാണ് തീരുമാനമെടുക്കേണ്ടത്.

എംആര്‍ അജിത് കുമാര്‍ വീണ്ടും കുരുക്കിലേക്ക് വന്നിരിക്കുകയാണ്. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാമെന്ന് ഡിജിപി തന്നെ ശുപാര്‍ശ ചെയ്യുന്നത് അസാധാരണ സാഹചര്യമാണ്. പിവി അന്‍വറിന്റെ ആരോപണത്തില്‍ ഡിജിപിയുടെ അന്വേഷണത്തില്‍ അജിത് കുമാര്‍ നല്‍കിയ മൊഴിയാണ് കുരുക്കായത്. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ പി വിജയന് ബന്ധമുണ്ടെന്ന് മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞുവെന്നായിരുന്നു അജിത് കുമാറിന്റെ മൊഴി. മൊഴി പുറത്ത് വന്നതിന് പിന്നാലെ സുജിത് ദാസ് ഇക്കാര്യം തള്ളിപ്പറഞ്ഞു. പിന്നാലെ പി വിജയന്‍ സര്‍ക്കാറിനെ സമീപിച്ചു. ഒന്നുകില്‍ അജിത് കുമാറിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അല്ലെങ്കില്‍ തനിക്ക് നിയമനടപടിക്ക് അനുമതി നല്‍കണം ഇതായിരുന്നു ആവശ്യം. വിജയന്റെ ആവശ്യത്തിലാണ് സര്‍ക്കാര്‍ ഡിജിപിയുടെ അഭിപ്രായം തേടിയത്.

വ്യാജ മൊഴി നല്‍കിയ അജിത് കുമാറിന്റെ നടപടി ക്രിമിനല്‍ കുറ്റമെന്നാണ് ഡിജിപി ഷെയ്ക് ദര്‍വ്വേസ് സാഹിബിനറെ അഭിപ്രായം. സിവിലായും ക്രിമിനലായും അജിത് കുമാറിനെതിരെ കേസെടുക്കാനുള്ള സാഹചര്യമുണ്ട്. ഗുരുതരമായ കുറ്റകൃത്യത്തിലേക്കാണ് മറ്റൊരു ഉന്നത ഉദ്യോഗസ്ഥനെ വലിച്ചിഴച്ചത്. വ്യാജ സത്യവാങ്മൂലം ഒപ്പിട്ട് നല്‍കി. ഇത്തരം നടപടിക്ക് ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കാമെന്നാണ് നിര്‍ണ്ണായക ശുപാ!ര്‍ശ. പൂരം കലക്കലില്‍ അജിത് കുമാറിനെ നിശിതമായി വിമര്‍ശിച്ച് നേരത്തെ ഡിജിപി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആ റിപ്പോര്‍ട്ടില്‍ നടപടി എടുക്കാതെ ത്രിതല അന്വേഷണം പ്രഖ്യാപിച്ച് അജിത് കുമാറിനെ കൈവിട്ടില്ല സര്‍ക്കാര്‍. വന്‍വിവാദങ്ങളുണ്ടായിട്ടും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അജിത്കുമാറിനെ പരമാവധി സംരക്ഷിച്ചുപോരുന്നതാണ് സര്‍ക്കാര്‍ രീതി. ഷെയ്ഖ് ദര്‍വ്വേസ് സാഹിബ് വിരമിക്കുന്നതിന് പിന്നാലെ ജൂലൈയില്‍ അജിത് കുമാര്‍ ഡിജിപി തസ്തികയിലേക്കെത്തുകയാണ്. അതിനിടെയാണ് കേസിനുള്ള ശുപാര്‍ശ. മുഖ്യമന്ത്രിയുടെ തീരുമാനവും പി വിജയന്റെ നീക്കവും നിര്‍ണ്ണായകമാണ്.
കൂലിപ്പണിക്കാരന്റെ മകനായാണ് അദ്ദേഹം ജനിച്ചത്. കഠിനാധ്വാനവും നിശ്ചയദാര്‍ഡ്യവും കൊണ്ട് ഐപിഎസ് നേടിയ ചരിത്രമാണ് ഐജി പി.വിജയന്റേത്. ഔദ്യോഗിക ജീവിതത്തില്‍ ഒട്ടേറെ മാതൃകാപ്രവര്‍ത്തനങ്ങളിലൂടെ എല്ലാവരുടെയും കയ്യടി നേടിയ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തതിന് പിന്നില്‍ ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.

ആര്‍ക്കും എപ്പോഴും കാണാനും സംസാരിക്കാനും കഴിയുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. പുത്തൂര്‍ മഠത്തില്‍ കൂലിപ്പണിക്കാരനായ പി വേലായുധന്റെ മകനായി ജനിച്ച ഐജി പി.വിജയന്റെ ഐപിഎസിലേക്കുള്ള യാത്ര ഒരു മോട്ടിവേഷണല്‍ സ്റ്റോറിയാണ് . പത്തില്‍ തോറ്റ വിജയന്‍ ചുമടെടുക്കാന്‍ വരെ പോയി.. ഇക്കാലത്ത് ഒരു ദിവസം വന്ന പത്രവാര്‍ത്തയാണ് വിജയന് പുതിയൊരു വെളിച്ചം ജീവിതത്തില്‍ നല്‍കിയത്. പാവപ്പെട്ട വീട്ടിലെ കുട്ടി ഐഎഎസ് നേടിയ വാര്‍ത്തയായിരുന്നു അത്.ഇന്നത്തെ ചീഫ് സെക്രട്ടറി വി പി ജോയിയെക്കുറിച്ചായിരുന്നു ആ വാര്‍ത്ത.

വി.പി.ജോയിയുടെ ജീവിതം പി വിജയനെ ആവേശഭരിതനാക്കി. പാവപ്പെട്ടവര്‍ക്ക് അന്ന് ബാലികേറാമലയായിരുന്നു സിവില്‍ സര്‍വീസ്. പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ക്ക് സിവില്‍ സര്‍വീസ് സ്വപ്നമല്ല യാഥാര്‍ത്ഥ്യമാക്കാമെന്ന് അദ്ദേഹം മനസിലാക്കി. പിന്നീട് അധ്യാപകന്റെ സഹായത്തോടെ പത്താംക്ലാസും പന്ത്രണ്ടാം ക്ലാസും ജയിച്ചു. അദ്ദേഹം തന്നെ നിര്‍ബന്ധിച്ച് കോളേജില്‍ ചേര്‍ത്തു. ബിരുദവും ബിരുദാനന്തര ബിരുദവും ഉയര്‍ന്ന നിലയില്‍ വിജയിച്ചു. ആദ്യത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഐഎഎസും ഐപിഎസും കിട്ടിയില്ല. വീണ്ടും പരീക്ഷയെഴുതി. കിട്ടിയില്ല. അത്തവണ ആര്‍പിഎഫില്‍ കിട്ടി. അതിനിടെ കുറച്ചുനാള്‍ കോളജ് അദ്ധ്യാപകനായി. ഇതിനിടെ വീണ്ടും സിവില്‍ സര്‍വീസ് എഴുതിയപ്പോള്‍ കിട്ടിയില്ല. പക്ഷെ, നിരാശനാകാതെ അടുത്തതവണ എഴുതിയപ്പോള്‍ ഐപിഎസ് കിട്ടി.

സിഎന്‍എന്‍-ഐബിഎന്‍ 2014ലെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തത് വിജയനെ ആയിരുന്നു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് അന്ന് പുരസ്‌കാരം സമ്മാനിച്ചത്. ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഒന്നാമത് എത്തിയാണ് വിജയന്‍ പുരസ്‌കാരം നേടിയത്. ശബരിമലയിലേക്കുള്ള പുണ്യം പൂങ്കാവനം നടപ്പാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 'മന്‍ കി ബാത്തില്‍' ഐജി പി വിജയനെ അഭിനന്ദിച്ചു. സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റും പുണ്യം പൂങ്കാവനവും തുടങ്ങി വിജയന്‍ നടപ്പാക്കിയ പദ്ധതികള്‍ പലതാണ്. വിദ്യാര്‍ഥികളില്‍ നിയമം, അച്ചടക്കം, പൗരബോധം എന്നിവ വളര്‍ത്തി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഒരു ജനാധിപത്യ സമൂഹത്തിന്റെ ഭാവിയെ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി വിജയന്റെ ആശയമായിരുന്നു. കുട്ടികളോടുള്ള ഞങ്ങളുടെ ഉത്തരവാദിത്തം, ഹോപ്പ്, ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് ഇനിഷ്യേറ്റീവ് എന്നിവയും വിജയന്റെ ആശയങ്ങളായിരുന്നു.കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ തെളിയിപ്പിക്കപ്പെട്ട ഷാഡോ പൊലീസിങ് സംവിധാനത്തിന് പിന്നിലും വിജയനായിരുന്നു.

പൊതുമേഖലാ സ്ഥാപനമായ കേരളാ ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സിന്റെ എംഡിയുമായിരുന്ന പി വിജയന്‍ സിപിഎമ്മിന്റെ താല്‍പര്യം സംരക്ഷിക്കുന്നില്ല എന്ന് ആരോപിച്ച് ഇടതുയൂണിയനുകള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡിലേക്ക് ക്ഷണം കിട്ടിയതും ചിലരുടെ എതിര്‍പ്പിന് കാരണമായെന്നാണ് വിവരം. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വരുന്നവരാണ്. പ്രധാനമന്ത്രി ഒരു പ പരാമര്‍ശം നടത്തിയാല്‍ അത് അവരെ സംബന്ധിച്ചടത്തോളം വലിയ അംഗീകാരമാണ്. ചില ഉന്നത ഉദ്യോഗസ്ഥരുടെ വ്യക്തി വൈരാഗ്യമാണ് സസ്‌പെന്‍ഷന് കാരണമെന്നാണ് വിജയനെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നത്. പുരാവസ്തു തട്ടിപ്പുകേസിലെ പ്രതിയോടൊപ്പം പടമെടുത്ത് രസിച്ചവര്‍ പോലും യാതൊരു നടപടിക്കും വിധേയരാകാതെ തുടരുമ്പോള്‍ പി വിജയനെതിരായ നടപടി പകപോക്കലാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. മോന്‍സന്‍ കേസില്‍ ആരോപണ വിധേയരായവര്‍ക്കെതിരെ ഹൈക്കോടതി വരെ പരാമര്‍ശം നടത്തിയിരുന്നു.എന്നിട്ടും ഒന്നും സംഭവിച്ചില്ല.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ്ഖാനെ കേരളത്തിലേക്ക് കൊണ്ടുവന്ന പൊലീസുകാരുമായി ബന്ധപ്പെട്ടുവെന്ന പേരില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ സസ്‌പെന്റ് ചെയ്ത് ഉത്തരവിറക്കിയത് ഞെട്ടലോടെയാണ് കേരളം കേട്ടത്. തീവ്രവാദ വിരുദ്ധ സേനയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് വിജയന്‍ ഷാരൂഖ് ഖാനെ കൊണ്ടുവന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടത്. ഇതില്‍ സംസ്ഥാനത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരൊന്നും നീതികേട് കാണുന്നില്ല. ഒരു ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥന് തന്റെ കീഴിലുള്ള പോലീസുകാരെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് ചോദിക്കുന്നവര്‍ നിരവധിയുണ്ട്.

ഐ.ജിയുടെ സസ്‌പെന്‍ഷന്‍ പിണറായിയുടെ ഇല്ലാത്ത ഇമേജിന് കൂടുതല്‍ ദോഷം ഉണ്ടാക്കി. സര്‍ക്കാരില്‍ അമിത സ്വാധീനമുള്ള ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലാണ് സസ്‌പെന്‍ഷന് പിന്നിലെന്ന് മനസിലാക്കുന്നു. ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യുന്ന വിധത്തിലാണ് വിജയനെ സസ്‌പെന്റ് ചെയ്തത്. ഇതാണ് സംസ്ഥാനത്തെ അവസ്ഥയെങ്കില്‍ ആര്‍ക്കും ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന മുന്നറിയിപ്പ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് നല്‍കി. അതായത് പിണറായി സര്‍ക്കാരിനെ കളങ്കിതരാക്കിയ രണ്ടു പേര്‍ എന്ന നിലയിലാണ് പി.ബി. എബ്രഹാമിനെയും അജിത് കുമാറിനെയും കാണുന്നത്. അതിനാല്‍ കറ പറിച്ചുകളയണം എന്നാണ് ആവശ്യം. ഇതിന് പിണറായി തയ്യാറാകാതിരുന്നാല്‍ ബേബിയുമായുള്ള ഇരിപ്പുവശം തെറ്റും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ദുഖവെള്ളി  (17 hours ago)

നിങ്ങള്‍ക്ക് രാഷ്ട്രപതിയോട് നിര്‍ദ്ദേശിക്കാന്‍ കഴിയില്ല; ജുഡീഷ്യറിക്കെതിരെ വിമര്‍ശനവുമായി ഉപരാഷ്ട്രപതി  (23 hours ago)

വീടിന്റെ ടെറസ്സില്‍ കഞ്ചാവ് കൃഷി നടത്തിയ ഉദ്യോഗസ്ഥന്‍ പിടിയില്‍  (23 hours ago)

ഷൈന്‍ ടോം ചാക്കോ ചിത്രം സൂത്രവാക്യം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്  (1 day ago)

എക്സ്‌ക്ലൂസിവ് ദൃശ്യങ്ങള്‍ ഇതാ..; പരിഹാസ സ്റ്റോറി പങ്കിട്ട് ഷൈന്‍ ടോം ചാക്കോ  (1 day ago)

തൃപ്പൂണിത്തറയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍    (1 day ago)

ഈസ്റ്റര്‍ ആഘോഷത്തിന് സംരക്ഷണം നല്‍കാനാകില്ലെന്ന് ഡല്‍ഹി പൊലീസ്  (1 day ago)

പശ്ചിമഘട്ടത്തില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ച് മദ്രാസ് ഹൈക്കോടതി  (1 day ago)

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ഏപ്രില്‍ 21ന് കാസര്‍കോട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും  (1 day ago)

യുപിയില്‍ 11കാരിയായ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു  (1 day ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (1 day ago)

ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിനുശേഷം മൃതദേഹത്തിനരികില്‍ പാമ്പിനെ കൊണ്ടിട്ടു  (1 day ago)

ക്ഷേത്രത്തിലെ തിരുവാഭരണളുമായി മുങ്ങിയ കീഴ്ശാന്തി അറസ്റ്റില്‍  (1 day ago)

ഗവിയില്‍ വിനോദയാത്രയ്ക്ക് പോയി വനത്തില്‍ കുടുങ്ങിയവരെ തിരികെ എത്തിച്ചു  (1 day ago)

എമ്പുരാന്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചു  (1 day ago)

Malayali Vartha Recommends