കച്ചവടത്തിനായി കാറിൽ സൂക്ഷിച്ചിരുന്ന 230 കുപ്പി ആംപ്യൂളുകൾ പോലീസ് കണ്ടെത്തി; ആംപ്യൂൾ കച്ചവടം നടത്തിവന്ന ഏറ്റുമാനൂർ സ്വദേശി പോലീസ് പിടിയിൽ

ആംപ്യൂൾ കച്ചവടം നടത്തിവന്ന ഏറ്റുമാനൂർ സ്വദേശി പോലീസ് പിടിയിൽ. പേരൂർ കണ്ടൻ ചിറയിൽ സന്തോഷ് മോഹനനെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. ഇയാളുടെ പക്കൽ നിന്നും കച്ചവടത്തിനായി കാറിൽ സൂക്ഷിച്ചിരുന്ന 230 കുപ്പി ആംപ്യൂളുകൾ പോലീസ് കണ്ടെടുത്തു. വിഷുവിന് തലേദിവസം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് സന്തോഷ് പിടിയിലായത്.
മൂന്ന് മാസം മുൻപ് 250 ബോട്ടിൽ ആംപ്യൂളുമായി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വീണ്ടും ഏറ്റുമാനൂർ പെട്രോൾ പമ്പിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സന്തോഷിനെ പോലീസ് പിന്തുടർന്നു.പോലീസിനെ കണ്ടപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച സന്തോഷിന്റെ കാറിന്റെ താക്കോൽ ഊരാൻ ശ്രമിച്ച ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ SI അഖിൽ ദേവിന് കൈക്ക് പരിക്കേറ്റു. ഈ സമയം കാറിൽ സന്തോഷിന്റെ ഭാര്യയുമുണ്ടായിരുന്നു.
മുൻപ് പിടികൂടിയ അതേ ബാഗിലാണ് ഇയാൾ ആംപ്യൂളുകൾ സൂക്ഷിച്ചിരുന്നത്.30 മില്ലിയുടെ 230 ഓളം ആംപ്യൂളുകളാണ് കാറിൽ നിന്നും കണ്ടെത്തിയത്.പോലീസിനെ ആക്രമിച്ച കേസിൽ സന്തോഷിനെ റിമാൻഡ് ചെയ്തു. ഇയാളുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രഗ് കൺട്രോൾ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ആംപ്യൂളുകൾ മിൽമ കവറുകളിലാക്കി റോഡരികുകളിലും പൊത്തുകളിലും വെച്ച ശേഷം ആവശ്യക്കാരെ സ്ഥലം വിളിച്ചറിയിച്ചായിരുന്നു സന്തോഷ്സന്തോഷ് കച്ചവടം നടത്തിയിരുന്നത്.ഇയാൾ വാടകക്കെടുത്ത കാറിലാണ് കച്ചവടം നടത്തിയിരുന്നത്.
സംശയം തോന്നാതിരിക്കാൻ കവറിനുള്ളിൽ നിന്നും എടുത്താണ് ആംപ്യൂളുകൾ വിറ്റിരുന്നത്.ഈ മരുന്ന് പ്രധാനമായി പ്രഷർ കൂട്ടുന്നതിനാണ് ഉപയോഗിക്കുന്നത്. കൂടാതെ വടംവലിക്കാർക്കും ജിമ്മിൽ പോകുന്നവർക്കും ഇത് ഉപയോഗിക്കാറുണ്ടെന്നു പോലീസ് പറഞ്ഞു. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ മരുന്ന് ലഭിക്കില്ല എന്നതിനാൽ അന്യസംസ്ഥാനത്ത് നിന്നും ഓൺലൈനിലൂടെയാണ് ആംപ്യൂളുകൾ എത്തിയത് എന്ന് പോലീസിനോട് സന്തോഷ് പറഞ്ഞു.
ഏറ്റുമാനൂർ എസ് എച്ച് ഒ എ.എസ്. അൻസൽ, എസ് ഐ അഖിൽദേവ് എസ്.എസ്. എന്നിവരുടെ നേതൃത്വത്തിൽ എ എസ് ഐമാരായ ജിഷ, അനിൽകുമാർ, സി പി ഒമാരായ ഡെന്നി, സെയ്ഫുദ്ദീൻ, ദിനേഷ്, സെബാസ്റ്റ്യൻ, രഞ്ജിത്ത് കൃഷ്ണ, എസ് സി പി ഒമാരായ സുനിൽ കുര്യൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha